LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHENKADAVU,CHERUNNIYOOR P O,VARKALA,PIN-695142 THIRUVANANTHAPURAM,KERALA
Brief Description on Grievance:
Sir, We had received Fitness certificate for our school building of area 1665.1 sq.m. Since then, till 2019-2020 we were receiving the fitness certificate for the above said area. But during the Covid Season and after that the Cherunniyoor Panchayat Assistant Engineer is giving Fitness for our school to only an area of 490.50 Sq.m till date. Sir, kindly look into this matter and grant us fitness for the whole school building of 1665.1 Sq.m. Since we have to do the CBSE renewal process by June 2025.
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 57
Updated on 2025-05-28 11:16:33
ഉപസമതി അംഗങ്ങളായ ജി. ശ്രീകുമാര്‍, IVO-1, ശ്രീമതി. ആശ. വി, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, ശ്രീ നന്ദഗോപാല്‍. എസ്, അസി. ടൌണ്‍ പ്ലാനര്‍, ജില്ലാ ടൌണ്‍ പ്ലാനിംഗ് ഓഫീസ്, തിരുവനന്തപുരം എന്നിവര്‍ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. പരാതി ഉന്നയിച്ചിരിക്കുന്ന റവ. ജസ്റ്റിന്. കെ മാത്യു, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയര്‍ എന്നിവരുമായി നേരിട്ട് സംസാരിച്ചു. ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സന്നിഹിതയായിരുന്നു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ സെന്റട്രല്‍ സ്കൂളിന് 2011-12, 2012-13 വര്‍ഷങ്ങളില്‍ മുഴുവന്‍ ഏരിയായിക്കും PWD അസി.എഞ്ചിനീയര്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടുള്ളതാണ്. 2019-20 വര്‍ഷത്തില്‍ ചെറുന്നിയുര്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയര്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ സ്കൂളിന്റെ മുഴുവന്‍ ഏരിയായിക്കും ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്നും ഫിറ്റനസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലായെങ്കില്‍ സ്കൂളിന്റെ അഫിലിയേഷനേയും കുട്ടികളുടെ ഭാവിയേയും ബാധിക്കും എന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയറുടെ റിപ്പോര്‍ട്ട് 2020-ല്‍ ടി സ്കൂള്‍ കെട്ടിടത്തിന്റെ നിലവിലെ 487 m2 ഏരിയായോടൊപ്പം 677.6 m2 കൂട്ടിച്ചേര്‍ത്ത് 1174.6 m2 ഏരിയ ക്രമവത്കരിച്ച് നല്‍കിയെന്നും 2012-ന് ശേഷം ക്രമവത്കരിക്കപ്പെട്ട 677.6 m2 ഏരിയായ്ക്ക് സൂപ്പര്‍ വിഷന്‍ ചാര്‍ജ്ജ് അടച്ച് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയരില് നിന്നും ഫിറ്റ്നസ്സ് ഹാജരാക്കിയിട്ടില്ലായെന്നും 2011-12, 2012-13, 2019-20 എന്നീ വര്‍ഷങ്ങളില്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച അധികാരികള്‍ സ്കൂളിന്റെ കെട്ടിടനമ്പര്‍, ഏരിയ എന്നിവയുടെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലായെന്നും അസി. എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇവിടെ രണ്ട് വിഷയങ്ങള്‍ ആണ് നിലനില്‍ക്കുന്നത് 1. സ്കൂളിന്റെ 2020-ല്‍ ക്രമവത്കരിക്കപ്പെട്ട അധിക ഏരിയായ്ക്ക് സൂപ്പര്‍ വിഷന്‍ ചാര്‍ജ്ജ് അടക്കുക എന്നതാണ്. 2. പൂര്‍ണ്ണമായ ഏരിയ്ക്ക് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ആയത് സ്കൂളിന്റെ അഫിലിയേഷനേയും കുട്ടികളുടെ ഭാവിയേയും അദ്ധ്യയനേത്തയും ബാധിക്കും എന്നതാണ്. സ്കൂളിന്റെ അധിക ഏരിയയ്ക്ക് 2011-12,2012-13 വര്‍ഷങ്ങളില്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് അധികാരികള്‍ അനുവദിച്ചിരുന്നുവെന്ന അസി. എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാണ്. 2011-12, 2012-13, 2019-20 എന്നീ വര്‍ഷങ്ങളില്‍ സ്കൂളിന്റെ ഫിറ്റ്നസ്സ് നല്കിയിട്ടുള്ളതിനാല് ടി വര്‍ങ്ങള്‍ക്ക് ശേഷം ആദ്യതവണയായിട്ടല്ല അസി. എഞ്ചിനീയര്‍ ഫിറ്റ്നസ്സ് നല്‍കേണ്ടി വരുന്നത്. ബഹു. ഹൈക്കോടതിയുടെ 21/02/2025-ലെ വിവിധ കേസുകളില്‍ WP(C)16051/19 മുതല്‍ 13 കേസുകള്‍ ഉണ്ടായ ഉത്തരവ് അനുസരിച്ച് 12/09/2011-ലെ സര്‍ക്കുലര്‍ റദ്ദു ചെയ്തിട്ടുള്ളതും GO(p)No. 84/97/PWST(SIC) തീയതി 19/08/1997-ലെ ഉത്തരവ് പ്രകാരം ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റിനുള്ള തുക അടച്ചാല്‍ മതിയാകും എന്നാണ്. തദ്ദേശസ്വയം ഭരണ(E.W.B) വകുപ്പിന്റെ 22/05/2025- ലെ നം. EWB3/70/2025-LSGD നമ്പര്‍ കത്ത് പ്രകാരം 2025-26 അദ്ധ്യാന വര്‍ഷം സ്കൂളുകളുടെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 17/05/2025 തീയതിയില്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടേയും ബഹു. പൊതുവിദ്യാഭാസ വകുപ്പ് മന്ത്രിയുടേയും സംയുക്ത സാനിധ്യത്തില്‍ നടന്ന യോഗത്തിന്റെ നടപടി കുറിപ്പ് തീരുമാനം (1) താഴെ പറയും പ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി ഇല്ലാത്തതും അപകട സാധ്യത ഇല്ലാത്തതുമായ സ്കൂളുകള്‍ക്ക് ക്ലാസ്സുകള്‍ മുടക്കം കൂടാതെ നടക്കുന്നതിനായി താത്കാലിക ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ട് അപാകത പരിഹരിക്കുവാന്‍ അവസരം നല്‍കാവുന്നതാണ്. മേല്‍ സാഹചര്യത്തില്‍ സ്കൂളിന്റെ അഫിലിയേഷനേയും കുട്ടികളുടെ ഭാവിയേയും സ്കൂള്‍ അധ്യയനത്തേയും ബാധിക്കും എന്നതിനാല്‍ സ്കൂളിന്റെ സുരക്ഷ, Structural Stability എന്നിവ ഉറപ്പാക്കി ഫിറ്റ്നസ്സ് നല്‍കുന്നതിന് ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചും ഈ വിവരം അസി. എഞ്ചിനീയറെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമചലപ്പെടുത്തിയും തീരുമാനിച്ചു.
Attachment - Sub District Final Advice: