LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rayan Annikkode Kariyankode Mathur
Brief Description on Grievance:
അനധികൃത നിർമ്മാണത്തിന് നമ്പർ അനുവദിച്ചത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ഫോർബി ഇ ജെ, Internal Vigilance Officer
At Meeting No. 57
Updated on 2025-07-04 15:17:28
കരുതലും കൈതാങ്ങും അദാലത്തില്‍ ശ്രീ.റഷീദ് സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടില്ലായെന്നു് ശ്രീ.റഷീദ്.എസ് ട/ഠ സെയ്താലി ,റയ്യാന്‍,ആനിക്കോട് ,കരിയംകോട് പോസ്റ്റ് ,പാലക്കാട് എന്നവര്‍ ബഹു ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആയത് പരിശോധിച്ച് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനും പരിതിക്കാരന് മറുപടി നല്കന്നതിനും നടപടി വിവരം റിപ്പോര്‍ട്ടും ചെയ്യുന്നതിനും ബഹു.ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. പരാതിയില്‍ ഉള്ളടക്കം ചെയ്തിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ബഹു.ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിന് കത്ത് നല്‍കിയതില്‍ നടപടി സ്വീകരിക്കുന്നതിന് വീഴ്ചവരുത്തിയെന്നും ഫയലിലുള്ള വസ്തുതകള്‍ മറച്ചുവെച്ച് എതിര്‍കക്ഷിയുടെ സ്വാധീനത്തിനും മറ്റും വഴങ്ങി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും സെക്ഷന്‍ ക്ലര്‍ക്കും കപടമായ രീതിയിലൂടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്തിരിക്കന്നതെന്നും , പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളതാണെന്നും ശേഷം എതിര് കക്ഷി ബഹു.ഹൈക്കോടതിയെ സമീപിച്ച് ( WP(C)19597/2021) നമ്പര്‍ വിധിയുള്ളതുമാണെന്നും , ആയതില്‍ വന്നിട്ടുള്ള നടപടി ക്രമങ്ങള്‍ ശരിയായ രീതിയില്‍ നടത്തിയെടുക്കേണ്ടത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണെന്നും ആയതിന് വീഴ്ചവരുത്തിയതിനാലാണ് ബഹു.ജില്ലാ കളക്ടറെ സമീപിച്ചതെന്നും അപ്പീല്‍ അപേക്ഷ നല്‍കിയിട്ടുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറി ടിയാനെ നേരില്‍ കേട്ടപ്പോള്‍ ടി കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും ,ആയത് പ്രകാരം ഭൂരേഖ താഹ്സില്ദാര്ക്ക് കത്ത് അയച്ചിട്ടുള്ളതുമാണെന്നും, പിഴവുകളും ക്രമക്കേടുകളും സെക്രട്ടറിയെ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണെന്നും എന്നാല്‍ മറികടന്ന് ബഹു.ഹൈക്കോടതിയെ അറിയിക്കാതെ കെട്ടിട നമ്പര്‍ അനുവദിക്കുകയായിരുന്നുയെന്നും എതിര് കക്ഷിയുടെ അധാരത്തിലുള്ള വസ്തുവിവര പട്ടികയും ഗ്രാമ പഞ്ചായത്തില്‍ നല്‍കിയിട്ടുള്ള സൈറ്റ് പ്ലാന്‍ ,എലവേഷന്‍ പ്ലാന്‍ ,താലൂക്ക് സര്‍വ്വേയര്‍ നല്‍കിയിട്ടുള്ള സ്കെച്ച് എന്നിവ ഒത്തുനോക്കിയാല്‍ വ്യത്യാസം കാണാന്‍ കഴിയുമെന്നും ബഹു,കലക്ടര്‍ക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ എതിര്‍കക്ഷിയുടെ മൊത്തം വിസ്തീര്‍ണ്ണം കാണിച്ചുള്ള പട്ടികയും ,സര്‍വ്വേ അപ്പീല്‍ നല്കിയിട്ടില്ലെന്നുള്ള വിവരവും വാസ്തവവിരുദ്ധവുമാണെന്നും,ആയതിലേക്കുള്ള തെളിവുകള്‍ക്കായി രേഖകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നതായും കൃത്യനിര്‍വ്വഹണത്തില്‍ കാണിക്കുന്ന കാപട്യത്തിനെതിരെ നടപടിയെടുക്കണമെന്നും അപേക്ഷിച്ചാണ് ശ്രീ.റഷീദ് എസ് എന്നയാള്‍ ബഹു.കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ടി പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചതില്‍ മാത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാത്തൂര്‍ വില്ലേജ് 2 ബ്ലോക്ക് 13 റീ സര്‍വ്വേ നം.165/17 ല്‍ ഉള്‍പ്പെട്ട 0.0648 ഹെക്ടര്‍ സ്ഥലത്ത് വാസഗൃഹ നിര്‍മ്മാണത്തിനായി ശ്രീ.മുസ്തഫ.എസ്, എ.എസ്.,സി വീട് ,ആനിക്കോട് എന്നവരുടെ കെട്ടിട നിര്‍മ്മാണത്തിന് മാത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും 19.02.2021 തീയതിയില്‍ എ1-1839/2020 നമ്പര്‍ സ്റ്റേപ്പ് നോട്ടീസ് നല്കിയിട്ടുള്ളതും ആയതിനെതിരെ ശ്രീ.മുസ്തഫ.എസ് ബഹു.ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിട്ടുള്ളതും ആയതിലെ നിര്‍ദ്ദേശ പ്രകാരം ബന്ധപ്പെട്ട പരാതിക്കാരേയും അപേക്ഷകനേയും നേരില്‍ കേട്ടും ,ആലത്തൂര്‍ താഹ്സില്ദാരുടെ ( ഭൂരേഖ) സ്കെച്ചിന്റെ അടിസ്ഥാനത്തിലും, മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 13/07/2022 തീയതിയിലെ എ1/1833/20 നമ്പര്‍ ഉത്തരവ് പ്രകാരം ടി സറ്റോപ് നോട്ടീസ് റദ്ദ് ചെയ്ത് ടി കെട്ടിട നിര്‍മ്മാണത്തിന് കെട്ടിട നമ്പര്‍ അനുവദിച്ചതായി കാണുന്നു. ആയതിനെതിരെ നിലവില്‍ ആലത്തൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുണ്ട്. അദാലത്ത് നിര്‍ദ്ദേശം - ടി വിഷയം സംബന്ധിച്ച് നിലവില്‍ ആലത്തൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുള്ളതിനാലും, ടി വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലായതിനാലും, ബഹു.കോടതിയില്‍ നിന്നുമുള്ള അന്തിമ ഉത്തരവിന് വിധേയമായി മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയൂയെന്നതിനാലും, ബഹു.കോടതിയില്‍ നിന്നുമുള്ള അന്തിമ വിധി പ്രകാരം ടി ഫയലില്‍ നടപടി സ്വീകരിക്കുന്നതിന് മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.