LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAYYANTHALA HOUSE KUTTIKKAKAM PO KANNUR MOB: 9072193195
Brief Description on Grievance:
എടക്കാട് സോണൽ ഓഫീസ് പരിധിയിൽ 34ആം വാർഡിൽ റി. സ . നമ്പർ 4 /164 ,4 /295 എന്ന സ്ഥലത്തിൽ ബിൽഡിംഗ് പെര്മിറ്റിന്റെ ആവശ്യാർഥം ,CRZ ന്റെ NOC ക്ക് ആയി 26/07/2024 ൽ മാനുവൽ ആയി ഫയൽ സമർപ്പിക്കുക ഉണ്ടായി .(ACKNOWLEDGEMENT INWARD NO.-1977469 ). അപേക്ഷ സമർപ്പിച്ചിട്ട് 3 മാസം കഴിഞ്ഞിട്ടും അപേക്ഷ തീർപ്പാക്കാത്തതിനാൽ എടക്കാട് സോണൽ ഓഫീസിൽ അപേക്ഷയുടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മാനുവൽ ആയി സമർപ്പിച്ച പ്ലാനും ഡോക്യൂമെന്റും നഷ്ട്ടപെടുകയുണ്ടായി എന്നാണ് നമുക്ക് കിട്ടിയ മറുപടി .സോണൽ ഓഫീസ് സ്റ്റാഫിന്റെ ആവശ്യ പ്രകാരം പ്ലാനും മറ്റു ഡോക്യൂമെൻറ്സും വീണ്ടും പ്രിന്റ് എടുത്തു സമർപ്പിച്ചു ആയതിനു ശേഷവും അപേക്ഷയിൽ നീക്കുപോക്ക് കാണാത്തതിനാൽ അപേക്ഷയുടെ വിവരം വീണ്ടും അന്വേഷിച്ചപ്പോൾ വീണ്ടും പ്ലാനിന്റെ പ്രിന്റ് വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി ,അത് സമർപ്പിച്ചതിനു ശേഷം ഇന്നേക്ക് 10 മാസം കഴിയുകയുണ്ടായി എന്നിട്ടും അപേക്ഷയിൽ തീർപ്പുണ്ടാക്കിയതായി കാണുന്നില്ല . എന്തുകൊണ്ടാണ് ഫയൽ തീർപ്പാക്കാൻ ഇത്ര കാലതാമസം എന്ന് അറിയാൻ താത്പര്യപ്പെടുന്നു .
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 40
Updated on 2025-07-10 14:00:54
എടക്കാട് സോണൽ ഓഫീസ് പരിധിയിൽ 34 ആം വാർഡിൽ റി. സ. നമ്പർ 4 /164, 4 /295 എന്ന സ്ഥലത്തിൽ ബിൽഡിംഗ് പെർമിറ്റിന്റെ ആവശ്യാർഥം CRZ ന്റെ NOC ലഭിക്കുന്നതിന് 26/07/2024 ൽ മാനുവൽ ആയി ഫയൽ സമർപ്പിക്കുകയുണ്ടായി (ACKNOWLEDGEMENT INWARD NO.-1977469) എന്നും എന്നാൽ അപേക്ഷ സമർപ്പിച്ചിട്ട് 3 മാസം കഴിഞ്ഞിട്ടും അപേക്ഷ തീർപ്പാക്കാത്തതിനാൽ എടക്കാട് സോണൽ ഓഫീസിൽ അപേക്ഷയുടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മാനുവൽ ആയി സമർപ്പിച്ച പ്ലാനും ഡോക്യുമെന്റും നഷ്ട്ടപെടുകയുണ്ടായി എന്ന് അറിയിച്ചതിനെ തുടർന്ന് സോണൽ ഓഫീസ് സ്റ്റാഫിന്റെ ആവശ്യ പ്രകാരം പ്ലാനും മറ്റു ഡോക്യുമെൻറ്സും വീണ്ടും പ്രിന്റ് എടുത്തു സമർപ്പിച്ചുവെങ്കിലും ആയതിനു ശേഷവും അപേക്ഷയിൽ നീക്കുപോക്ക് കാണാത്തതിനാൽ അപേക്ഷയുടെ വിവരം അന്വേഷിച്ചപ്പോൾ വീണ്ടും പ്ലാനിന്റെ പ്രിന്റ് വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി എന്നുമാണ് പരാതിപ്പെട്ടിട്ടുള്ളത്. ആവിശ്യപ്പെട്ടത് പ്രകാരം രേഖകൾ സമർപ്പിച്ചതിനു ശേഷം ഇന്നേക്ക് 10 മാസം കഴിഞ്ഞിട്ടും അപേക്ഷയിൽ തീർപ്പുണ്ടാക്കിയില്ലെന്നും എന്തുകൊണ്ടാണ് ഫയൽ തീർപ്പാക്കാൻ ഇത്ര കാലതാമസം എടുത്തത് എന്ന് അറിയിക്കണമെന്നുമാണ് പരാതിയിൽ ആവിശ്യപ്പെട്ടിട്ടുള്ളത്. പരാതിക്കാരനും കോർപ്പറേഷൻ പ്രതിനിധിയും അദാലത്തിൽ ഹാജരായി. പ്ലാൻ പരിശോധിച്ചതിൽ സൈറ്റിലുള്ളതിൽ നിന്നും വ്യത്യാസം കാണുന്നതിനാൽ അപാകത പരിഹരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അപാകത പരിഹരിച്ച് ഫയൽ സമർപ്പിച്ചാൽ ഒരാഴ്ചക്കകം നടപടി സ്വീകരിക്കുമെന്നും കോർപ്പറഷനെ പ്രതിനിധീകരിച്ച് ഹാജരായ അസിസ്റ്റൻ്റ് ഇഞ്ചിനീയർ അദാലത്ത് സമിതിയെ അറിയിച്ചു. സ്ഥലം മാറിവന്ന് ചർജ്ജെടുത്ത സമയത്ത് പരാതിക്കടിസഥാനമായ ഫയൽ പെൻഡിങ്ങ് ഉള്ള കാര്യം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അസിസ്റ്റൻ്റ് ഇഞ്ചിനീയർ യോഗത്തെ അറിയിച്ചു. തീരുമാനം- അപാകത പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരനും അപാകത പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്ന തീയ്യതി മുതൽ ഒരാഴ്ചക്കം അപേക്ഷയിൽ തീർപ്പ് കല്പിക്കുന്നതിന് അസിസ്റ്റൻ്റ് ഇഞ്ചിനീയർക്കും നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു. അപേക്ഷയിൽ കാലതാമസം ഉണ്ടായത് സംബന്ധിച്ചും അപേക്ഷ നഷ്ടപ്പെട്ടുപോകാനിടയായത് സംബന്ധിച്ചും ഉത്തരവാദിയായവരിൽ നിന്നും വിശദീകരണം ലഭ്യമാക്കി വിശദമായ റിപ്പോർട്ട് സഹിതം ബഹു ജോയിൻ്റ് ഡയറക്ടർക്ക് മുമ്പാകെ സമർപ്പിക്കുന്നതിന് അസിസ്റ്റൻ്റ ഇഞ്ചിനീയർക്ക് നിർദ്ദേശം നല്കിയും അദാലത്ത് സമിതി തീരുമാനിച്ചു.