LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EDAKKEPRATH HOUSE KACHERIPPARA P O AZHIKODE KANNUR 670009
Brief Description on Grievance:
Did not get house number
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 57
Updated on 2025-05-22 17:07:43
DOCKET NO-DPKNR31135000068 (അഴീക്കോട് ഗ്രാമപഞ്ചായത്ത് ) തീരുമാനം : 24/2025 അഴീക്കോട് ഗ്രാമപഞ്ചായത്തിൽ നിര്മ്മി ച്ച വാസഗൃഹത്തിന് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചുവെങ്കിലും കിണറും അടുത്തുള്ള സ്ഥലത്തിന്റെ അതിരും തമ്മിൽ ഒരു മീറ്റര്‍ അകലം മാത്രമാണുള്ളതെന്നും ആയതിനാൽ കെട്ടിട നമ്പർ നല്‍കുന്നില്ല എന്നുള്ള പരാതി അദാലത്ത് സമിതി പരിശോധിച്ചു. ടി പരാതിയുമായി ബന്ധപ്പെട്ട് അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ നേരിൽ കേൾക്കുകയും അപേക്ഷകയെ ഫോൺ മുഖാന്തിരം കേൾക്കുകയും ഫയൽ പരിശോധിച്ചതിൽനിന്നും ചുവടെ പറയുന്ന കാര്യങ്ങൾ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ഫയൽ പരിശോധിച്ചതിൽനിന്നും A2-BA(54165)/2022 തീയ്യതി 14-02-2022 പ്രകാരം 196.03 ച.മീറ്റര്‍ റസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി ശ്രീമതി.ഷീബ.കെ ഇടക്കപ്രത്ത് ഹൌസ് കച്ചേരിപ്പാറ,അഴീക്കോട് എന്നിവർക്ക് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. ടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് 29/05/2024 ന് സമർപ്പിച്ച കംപ്ലീഷൻ പ്ലാനിൽ വടക്ക് ഭാഗത്ത് അതിരിൽ നിന്നും കിണറിലേക്കുള്ള ദൂരം 1 മീറ്റർ എന്നാണ് കാണിച്ചിട്ടുള്ളത്. ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് സെക്രട്ടറി 401057/BABC/06/GPO/2024/3946(3) പ്രകാരം അപേക്ഷകന് നോട്ടീസ് നല്‍കിയതായി കാണുന്നു. ഓവർസിയറെ നേരിൽ കേട്ടതിൽനിന്നും സ്ഥലപരിശോധനയിലും അതിർത്തിയിൽ നിന്നും കിണറിലേക്കുള്ള ദൂരം 1 മീറ്റർ മാത്രമാണ് ഉള്ളതെന്നും ആയത് കെ.പി.ബി.ആര്. 2019 ചട്ടം.75(2)(ii) പാലിക്കുന്നില്ല എന്നും ആയതൊഴിച്ച് 2019 ലെ കെ.പി.ബി.ആര്. ചട്ടങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയെ ഫോൺ മുഖാന്തിരം കേട്ടതിൽനിന്നും അതിരിൽനിന്നും കിണറിലേക്ക് 1 മീറ്റർ അകലം മാത്രമേ ഉള്ളൂ എന്നും അദാലത്തിൽനിന്നും ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്നും അറിയിച്ചിട്ടുണ്ട്. മേൽ വസ്തുതകളിൽനിന്നും കെ.പി.ബി.ആര് 2019 ചട്ടം.75(2)(ii) പ്രകാരം അതിരിൽനിന്നും കിണറിലേക്ക് ആവശ്യമായ 1. 20 മീറ്റർ അകലം വേണ്ടിടത്ത് 1 മീറ്റർ അകലം മാത്രമാണ് ലഭിക്കുന്നതെന്നും ആയതിനാൽ അതിർത്തിയിൽ നിന്നും കിണറിലേക്കുള്ള ദൂരം 1. 20 മീറ്റർ ആക്കി ക്രമീകരിച്ചാൽ മാത്രമേ അപേക്ഷക സമർപ്പിച്ച കെട്ടിട നമ്പറിനുള്ള അപേക്ഷയിൻ മേൽ ഗ്രാമ പഞ്ചായത്തിന് നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സമിതി നിരീക്ഷിച്ചു. ആയതുപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയെ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട്. ടി വിവരം രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 58
Updated on 2025-06-02 11:36:40