LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Reg.No.PKD/CA/73/2025, MAMPARA,KODUNTHIRAPULLY(PO)
Brief Description on Grievance:
ക്വാറി ലൈസൻസ് കൊടുത്തതിനെതിരെ സെക്രട്ടറിക്കെതിരെ പരാതി
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by Jalaja C, Assistant Director (IVO ic)
At Meeting No. 56
Updated on 2025-05-23 13:10:04
സെക്രട്ടറിയിൽ നിന്നും വിശദമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി കത്ത് നൽകുന്നതിനു തീരുമാനിച്ചു.
Escalated made by PKD2 Sub District
Updated by Jalaja C, Assistant Director (IVO ic)
At Meeting No. 57
Updated on 2025-05-30 13:14:28
മാമ്പ്ര പൌര സമിതി അംഗങ്ങളെ നേരിൽ കേട്ടതിലും, പിരായിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ചതിലും മാമ്പ്ര പ്രദേശത്ത് ക്വാറി ആരംഭിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം അതി ഭീകരമായിരിക്കുമെന്ന് വ്യക്തമാണ്. സമീപത്തുള്ള കുടിവെള്ള ടാങ്കിനുണ്ടാകുന്ന ബലക്ഷയം പിരായിരി, മാത്തൂർ, പറളി ഗ്രാമ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം വരുന്ന ജനങളുടെ കുടിവെള്ള ലഭ്യതയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നതിനാലും, സമീപ പ്രദേശത്തെ വിടുകൾക്കും സ്ഥാപനങ്ങളുടെയും തകർച്ചയ്ക്ക് കാരണമാകുമെന്ന തിനാലും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലും ക്വാറി പ്രവർത്തനം ഉപേക്ഷിക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കവുന്നതാണ്. മാത്രവുമല്ല പൊതുജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായും പൊതുമുതലുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്നും ശ്രമിക്കാതെ ക്വാറി ഉടമകളുമായി ചേർന്ന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ജില്ലാ സമിതിയുടെ പരിശോധനയ്ക്കും, തീരുമാനത്തിനും സമർപ്പിക്കുന്നു. കൂടാതെ, പൊതു ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായിട്ടുള്ള മാമ്പ്ര കരിങ്കൽ ക്വാറി നടത്തുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നും, മേൽ നടപടികൾക്കും, നിർദ്ദേശങ്ങൾക്കുമായി ആയത് ജില്ലാ സമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു. അദാലത്ത് ഉപജില്ലാ സമിതിയുടെ തീരുമാനം പരാതിക്കരനെ അറിയിച്ചിട്ടുമുണ്ട്.
Attachment - Sub District Escalated:
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 39
Updated on 2025-08-15 10:10:46
പിരായിരി ഗ്രാമപഞ്ചായത്തിലെ മാമ്പ്ര ക്വാറിക്ക് ലൈസൻസ് അനുവദിച്ചത് സംബന്ധിച്ച പരാതിയിൽ മാമ്പ്ര ക്വാറി പൌരസമിതി അംഗങ്ങളെയും പിരായിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും സമിതി നേരിൽ കേട്ടു. മാമ്പ്ര പ്രദേശത്ത് ക്വാറി ആരംഭിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം അതി ഭീകരമായിരിക്കുമെന്നും സമീപത്തുള്ള കുടിവെള്ള ടാങ്കിനുണ്ടാകുന്ന ബലക്ഷയം പിരായിരി, മാത്തൂർ, പറളി ഗ്രാമ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം വരുന്ന ജനങളുടെ കുടിവെള്ള ലഭ്യതയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും സമീപ പ്രദേശത്തെ വിടുകൾക്കും സ്ഥാപനങ്ങളുടെയും തകർച്ചയ്ക്ക് കാരണമാകുമെന്നതിനാലും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലും ക്വാറി പ്രവർത്തനം ഉപേക്ഷിക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്നും മാത്രവുമല്ല പൊതുജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായും പൊതുമുതലുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്നും ശ്രമിക്കാതെ ക്വാറി ഉടമകളുമായി ചേർന്ന് പഞ്ചായത്ത് സെക്രട്ടറി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ജില്ലാ അദാലത്ത് സമിതി പരിശോധനയ്ക്കണമെന്നും പൌരസമിതി അംഗങ്ങള് ആവശ്യപ്പെട്ടു. നിലവിൽ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ കോടതി 20.03.2025-ലെ ഉത്തരവ് പ്രകാരം ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്തത് സ്റ്റേ ചെയ്തിരിക്കുകയാണെന്നും ആയതിനെ തുടർന്ന് 04/03/2025-ലെ SC-1-1554/2025 നമ്പർ പ്രകാരം ക്വാറി ഉടമ ശ്രീ.സി.കെ.ഉണ്ണികൃഷ്ണൻ എന്നവർ ലൈസൻസ് പുതുക്കി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണൽ കോടതിയുടെ ഉത്തരവും 30/04/2025ലെ പഞ്ചായത്ത് കമ്മറ്റി ചർച്ച ചെയ്ത്, ആയതുമായി ബന്ധപ്പെട്ട പത്രികയും, ഫയലുകളും ട്രൈബ്യൂണൽ കോടതിയുടെ മുമ്പാകെ സമർപ്പിക്കുന്നതിന് നിലവിലെ സ്റ്റാന്റിംഗ് കൌൺസിലിനെ (അഡ്വ.സൂരജ്നായർ) ചുമതലപ്പെടുത്തിയത് അംഗീകരിക്കുകയും, ക്വാറിയിൽ നടത്തിയ വൈബ്രേഷണൽ ടെസ്റ്റ്റ്റിൻ്റെ റിസൽട്ട് റിപ്പോർട്ട്. ക്വാറിക്ക് ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരിക്കുന്നതിനായി മൈനിംഗ് ആൻറ് ജിയോളജി വകുപ്പ്, വാട്ടർ അതോറിറ്റി, പാലക്കാട് ജില്ലാ ദൂരന്തനിവാരണം/കലക്ടറേറ്റ്, അയച്ചു നൽകിയിട്ടുള്ളതിന് പ്രസ്തുത വകുപ്പുകളിൽ നിന്നും നാളിതുവരെ മറുപടികളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ടി വകുപ്പുകളിൽ നിന്നും മറുപടി ലഭിച്ചതിനുശേഷം ആയതിന്റെ അടിസ്ഥാനത്തിൽ അടുത്ത് ചേരുന്ന ഭരണ സമിതി യോഗത്തിൽ ക്വാറിയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട യുക്തമായ തിരുമാനമെടുക്കുന്നതിനും 30.04.2025ന് തീരുമാനിച്ചതായും സെക്രട്ടറി അറിയിച്ചു. ടി വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ കോടതിയുടെ പരിഗണനയിലായതുകൊണ്ടും,മറ്റ് വകുപ്പുകളിൽ നിന്ന് സാങ്കേതികപരമായ നിർദ്ദേശങ്ങൾ ആവശ്യമുള്ളതുകൊണ്ടും കോടതിവിധി വരുന്ന മുറയ്ക്ക് നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 42
Updated on 2025-08-25 14:32:02