LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
C/O N RAGAVAN NAIR MEIETHARIYIL HOUSE KULATHOOR P O KOTTANGAL PATHANAMTHITTA
Brief Description on Grievance:
കെട്ടിടത്തിന് നമ്പര്‍ അനുവദിച്ച് കിട്ടാത്തതിനാല്‍
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 56
Updated on 2025-05-09 12:03:41
സ്ഥലപരിശോധന ഉള്‍പ്പെടെയുള്ള വിശദമായ പരിശോധന നടത്തുന്നതിലേയ്ക്കായി അപേക്ഷ അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 57
Updated on 2025-05-31 16:47:03
ശ്രീ.നിഖില്‍ ഉണ്ണികൃഷ്ണന്, ശ്രീ.ബെനറ്റ് സണ്ണി&മീനു അന്ന ജോസഫ് - മണക്കാട് ഗ്രാമപഞ്ചായത്ത് (21/05/2025) കെട്ടിടനമ്പര്‍ അനുവദിക്കണമെന്നതാണ് പരാതികളിലെ ആവശ്യം. മണക്കാട് ഗ്രാമപഞ്ചായത്തിൽ 3 ആം വാർഡിൽ ശ്രീ. രാമൻ കൊല്ലിയിൽ എന്നയാളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന survey no 16/9 ൽ ഉൾപ്പെട്ട രണ്ട് പ്ലോട്ടുകളുടെ ഉടമസ്ഥരാണ് പരാതിക്കാർ. ഫയല്‍ പരിശോധന ശ്രീ. രാമൻ കൊല്ലിയിൽ എന്നയാൾക്ക് മേൽ സർവേ നം ൽ 77 ആർ 80 സ്വ.മീ. സ്ഥലം ഉണ്ടായിരുന്നതിൽ ശ്രീ. നവാസ് വി കെ, ശ്രീ. അബ്ദുൾ ബാസിത്, ശ്രീ. റ്റി.വി. അലി എന്നിവർ യഥാക്രമം 4.45 ആർ, 4.57 ആർ, 4.35 ആർ വീതം 07.07.2023 ൽ തീറാധാരം ചെയ്ത് വാങ്ങിയിട്ടുള്ളതാണ്. 27.07.2023 ൽ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിട നിർമ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തിൽ ഇവര്‍ അപേക്ഷ സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 14.08.2023 ൽ മേൽ പറഞ്ഞ മൂന്ന് ആളുകൾക്കും 5 വർഷ കാലയളവിലേക്ക് നിർമ്മാണ അനുമതി നല്കിയിട്ടുള്ളതായി ഫയൽ പരിശോധിച്ചതിൽ കാണുന്നു. ശ്രീ. രാമൻ കൊല്ലിയിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതും ഇതേ പ്ലോട്ടിലുള്ള(Survey No. 16/9) 4.45 ആർ സ്ഥലം ശ്രീ നിഖിൽ ഉണ്ണികൃഷ്ണന് 20.05.2024 ൽ തീറാധാരം ചെയ്ത് നല്കിയിട്ടുള്ളതാണ്. ശ്രീ. നിഖിൽ ഉണ്ണികൃഷ്ണൻ 09.07.2024 ൽ പാർപ്പിടാവശ്യത്തിനുള്ള കെട്ടിട നിർമ്മാണ പെർമിറ്റിനായി പഞ്ചായത്തിനെ സമീപിക്കുകയും 16.08.2024 ൽ ആയത് അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. കെട്ടിട നിർമ്മാണം പൂർത്തിയാക്കി നമ്പറിംഗിനായി 03.02.2025 ൽ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. മേല്‍ പ്ലോട്ടിലെ ആകെ സ്ഥലം 0.5 ഹെക്ടറിൽ കൂടുതലുള്ളതിനാൽ ആയത് വിഭജിച്ച് പ്ലോട്ടുകളാക്കുന്നതിന് ടൗൺ പ്ലാനറുടെ അനുമതി ആവശ്യമാണെന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നമ്പറിനുള്ള താങ്കളുടെ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് 27.03.2025 ൽ പരാതിക്കാരനായ ശ്രീ നിഖിൽ ഉണ്ണികൃഷ്ണനെ രേഖാമൂലം സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കൂടാതെ 21.12.2024, 27.03.2025 തീയതികളിലായി മുന്‍ സ്ഥല ഉടമയായ രാമന് കൊല്ലിയില്‍ എന്നയാളെ KPBR 2019 ചട്ടം 31 ന് വിരുദ്ധമായി പ്ലോട്ട് വിഭജനം നടത്തിയത് സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. ഇതിന് മറുപടിയായി മേല്‍ ചട്ടം സംബന്ധിച്ച് ടിയാന് അറിവില്ലെന്നും ചട്ടത്തിന് വിരുദ്ധമായി ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുള്ളതാണ്. ശ്രീ. രാമന് കൊല്ലിയില്‍ എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്നതും ശ്രീ. അലി 07.07.2023 ല്‍ വാങ്ങിയിട്ടുള്ളതുമായ സര്‍വ്വേ നം. 16/9 ല്‍ പെട്ട 4.35 ആര് സ്ഥലവും പഞ്ചായത്തില്‍ നിന്നും കെട്ടിട നിര്‍മ്മാണ അനുമതിയോടെ നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്ന കെട്ടിടവും കൂടി 31.07.2024 ല്‍ ശ്രീ. ബെനറ്റ് & മീനു അന്ന ജോസഫ് എന്നവര്‍ തീറാധാരം ചെയ്തു വാങ്ങിയിട്ടുള്ളതാണ്. ശ്രീ.അലിയുടെ പേരില്‍ 27.07.2023 ല്‍ ലഭിച്ച കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന്റെ ഉടമസ്ഥത മാറ്റുന്നതിന് ടിയാളുകള്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. അതിന് മറുപടിയായി ടി കെട്ടിടം ഇരിക്കുന്ന പ്ലോട്ട് ഉള്‍പ്പെടെ 10 പ്ലോട്ടിലധികം പ്ലോട്ട് ഡിവിഷന് നടത്തി ലാന്റ് ഡെവലപ്പ്മെന്റ് ചെയ്തിട്ടുള്ളതായി കാണുന്നു എന്നും പ്ലോട്ട് ഡിവിഷന് റഗുലറൈസ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ശ്രീ.രാമന് കൊല്ലിയില്‍ എന്നയാള്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതാണെന്നും റഗുലറൈസ് ചെയ്താല്‍ മാത്രമേ താങ്കളുടെ അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും 10.03.2025 ല്‍ പഞ്ചായത്തില്‍ നിന്നും അറിയിച്ചിട്ടുള്ളതാണ്. ശ്രീ. നവാസ് വി കെ, ശ്രീ. അബ്ദുള്‍ ബാസിത് എന്നിവര്‍ ശ്രീ. രാമന് കൊല്ലിയില്‍ എന്നയാളില്‍ നിന്നും വാങ്ങിയ സ്ഥലം യഥാക്രമം ക്രിസ്റ്റോ ജോസഫ്, മീനു ഫിലിപ്പ് എന്നിവര്‍ വാങ്ങിയിട്ടുള്ളതായും 3/202 A, 3/202 B എന്നിങ്ങനെ കെട്ടിടനമ്പര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുള്ളതുമാണ്. ശ്രീ അബ്ദുള്‍ മനാഫ്, ഇലവുംകുടിയില്‍ എന്നയാള്‍ക്ക് സര്‍വ്വേ നം.16/9 ല്‍ പെട്ട ഇതേ പ്ലോട്ടില്‍ 4.27 ആര് സ്ഥലം വാങ്ങുകയും ടിയാന് 22.11.2024 തീയതിയില്‍ പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ച് നല്കിയിട്ടുള്ളതുമാണ്. മേല്പറഞ്ഞ പ്രകാരം 16/9 സര്‍വ്വേ നമ്പരില്‍പെട്ട 77.8 ആര് സ്ഥലത്ത് പാര്‍പ്പിടാവശ്യത്തിനുള്ള 5 കെട്ടിടങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതും ഇതില്‍ 2 കെട്ടിടങ്ങള്‍ക്ക് കെട്ടിടനമ്പര്‍ നല്കിയിട്ടുള്ളതുമാണ്. സ്ഥലപരിശോധന ഡപ്യൂട്ടി ടൌണ്‍ പ്ലാനര്‍,ഇടുക്കി, തൊടുപുഴ, ഇളംദേശം അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍, മണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയര്‍, IVO 1 എന്നിവര്‍ സംയുക്തമായി പരാതി സ്ഥലം പരിശോധിച്ചിട്ടുള്ളതാണ്. ടി സ്ഥലം 14 പ്ലോട്ടുകളായി സബ് ഡിവിഷന് ചെയ്തിട്ടുള്ളതും ആയതില്‍ 5 പ്ലോട്ടുകളില്‍ ഓരോ വാസഗൃഹങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ്. കൂടാതെ മുന്‍ സ്ഥല ഉടമയായ ശ്രീ. രാമന്റെ പഴയ വീടും അവിടെ നിലനില്‍ക്കുന്നുണ്ട്. പ്ലോട്ട് തിരിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുകയും, സംരക്ഷണഭിത്തി, ഡ്രെയിനേജ് എന്നിവ നിര്‍മ്മിച്ചിട്ടുള്ളതായും കാണുന്നു. പി.ഡബ്യു.ഡി മെയിന്‍ റോഡില്‍ നിന്നും പ്ലോട്ട് സബ് ഡിവിഷന് നടത്തിയിട്ടുള്ള ടി വസ്തുവിലേക്കുള്ള പഞ്ചായത്ത് റോഡ് അളന്നതില്‍ ആയതിന്റെ വീതി 3 മീറ്ററില്‍ താഴെയാണ്. KPBR 2019 ചട്ടം 31 1(IV) Table 12 പ്രകാരം ആയതിന്റെ കുറഞ്ഞ വീതി 3.6 മീറ്റര്‍ ആയിരിക്കേണ്ടതാണ്. പ്ലോട്ടിനുള്ളില്‍ 164 മീറ്റര്‍ നീളവും 42 മീറ്റര്‍ നീളവും ഉള്ള രണ്ട് ഇന്റേണല്‍ റോഡുകള്‍ ഉണ്ട്. ഇന്റേണല്‍ മെയിന്‍ റോഡിന് 3.6 മീറ്റര്‍ വീതി നല്‍കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. KPBR 2019 ചട്ടം 31 പ്രകാരം ടി ഇന്റേണല്‍ റോഡിന് 7 മീറ്റര്‍ വീതിയാണ് ആവശ്യമായിട്ടുള്ളത്. ടി സ്ഥലത്തുള്ള 14 പ്ലോട്ടുകളും പല വ്യക്തികള്‍ക്കായി വില്‍പ്പന നടത്തിയിട്ടുള്ളതായി പരിശോധനസമയം സമീപവാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളതും ആയതിനാല്‍ റോഡിന് ആവശ്യമായ വീതി ലഭിക്കുന്നതിന് സ്ഥലഉടമകള്‍ സംയുക്തമായി സ്ഥലം വിട്ടുകൊടുത്താല്‍ മാത്രമേ സാധിക്കുകയുള്ളൂ. ടി റോഡിന് ആവശ്യമായ വീതി ലഭ്യമായാല്‍ മാത്രമേ ടൌണ്പ്ലാനര്ക്ക് പ്ലോട്ട് സബ് ഡിവിഷനുള്ള അപ്രൂവല്‍ നല്കുവാന് സാധിക്കുകയുള്ളൂ എന്ന് കാണുന്നു. കൂടാതെ പരാതിക്കാരനായ ശ്രീ. നിഖില്‍ ഉണ്ണികൃഷ്ണന്റെയും മറ്റൊരു കെട്ടിട ഉടമയായ ശ്രീ. ക്രിസ്റ്റോ ജോസഫിന്റെയും നിര്‍മ്മാണാനുമതി ലഭിച്ച് പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഇടയിലൂടെയുള്ള റോഡിന് വീതി കൂട്ടാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇപ്രകാരം കൂടുതല്‍ വീതി നല്കുമ്പോള് ടി വീടുകളുടെ സെറ്റ് ബാക്ക് നഷ്ടമാകുന്ന അവസ്ഥയുണ്ടാകുന്നതാണ്. തീരുമാനം KPBR 2019 ചട്ടം 31 പ്രകാരം “In the case of lay out for subdivision of land, where the number of residential plots exceeds 20 or if the area of the land is above 0.5 Ha. Approval of the District Town Planner shall be obtained.” പരാതിക്കാസ്പദമായ വസ്തു അര ഹെക്ടറില്‍ കൂടുതലുള്ളതിനാല്‍ മേല്‍ ചട്ടം ഇവിടെ ബാധകമാണ്. ചട്ടം31 പ്രകാരം പ്ലോട്ട് സബ്ഡിവിഷന് ലേ ഔട്ടിന്റെ ഭാഗമായിട്ടുള്ള ഒരു പ്ലോട്ടില്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ അപ്രൂവ്ഡ് സബ്ഡിവിഷന് ലേ ഔട്ടിന്റെ കോപ്പി കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ടൌണ്‍ പ്ലാനറുടെ അനുമതിയില്ലാതെയാണ് ഇവിടെ പ്ലോട്ട് സബ് ഡിവിഷന് നടത്തിയിട്ടുള്ളതും പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതും. 77.8 ആര് സ്ഥലം 14 പ്ലോട്ടുകളായി വിഭജിക്കാന്‍ ഉദ്ദേശിക്കുന്ന വിവരം സ്ഥല ഉടമ പഞ്ചായത്തിനെ അറിയിച്ചിട്ടില്ലാത്തതാണ്. കൂടാതെ 5 പ്ലോട്ടുകളില്‍ നിര്‍മ്മാണ അനുമതിക്കായി പ്ലാന്‍ തയ്യാറാക്കിയതില്‍ നാലിലും ഒരേ ലൈസന്‍സി ആയിരുന്നിട്ടും ടിയാള്‍ പ്ലോട്ട് സബ് ഡിവിഷന് നടത്തിയത് സംബന്ധിച്ച് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതായി കാണുന്നില്ല. ടി പ്ലോട്ടുകളിലെ 5 കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണാനുമതി നല്കിയപ്പോഴും 2 കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്കിയപ്പോഴും പ്ലോട്ട് സബ്ഡിവിഷന് സംബന്ധിച്ചുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഗ്രാമപഞ്ചായത്തില്‍ നിന്നും ആവശ്യമായ പരിശോധന നടത്തിയിട്ടില്ലാത്തതായി കാണുന്നു. നിലവില്‍ ടി വസ്തു 14 പ്ലോട്ടുകളായി തിരിച്ചിട്ടുള്ളതും ആയത് പല വ്യക്തികള്‍ക്കായി വിറ്റുപോയിട്ടുള്ളതായും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. സ്ഥലഉടമകള്‍ സംയുക്തമായി റോഡിന് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം വിട്ടുകൊടുത്താല്‍ മാത്രമേ റോഡിന് വീതി കൂട്ടാന്‍ സാധിക്കുകയുള്ളൂ. എന്നിരുന്നാലും പ്ലോട്ട് അതിര്‍ത്തിയില്‍ നിന്നും 74 മീറ്റര്‍ കഴിഞ്ഞുവരുന്ന 20 മീറ്റര്‍ ഭാഗത്ത് റോഡിന്റെ ഇരുവശവും പഞ്ചായത്തിന്റെ അനുമതിയോടെ ശ്രീ. നിഖില്‍ ഉണ്ണികൃഷ്ണന്, ശ്രീ. ക്രിസ്റ്റോ ജോസഫ് എന്നിവര്‍ വീട് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെ റോഡിന് വീതി കൂട്ടുന്നത് ടി വീടുകളുടെ സെറ്റ് ബാക്ക് നഷ്ടപ്പെടുമെന്നതിനാല്‍ ആയത് പ്രായോഗികമല്ല. കൂടാതെ സ്ഥലപരിശോധനയില്‍ പ്ലോട്ടിലേയ്ക്ക് ആക്സസ് ആയി വരുന്ന പഞ്ചായത്ത് റോഡിന് 3 മീറ്റര്‍ വീതി മാത്രമാണ് നിലവില്‍ ഉള്ളത്. ആയത് KPBR 2019 ചട്ടം 31 1(iv) Table 12 പ്രകാരം കുറഞ്ഞത് 3.6 മീറ്റര്‍ വീതി ആവശ്യമാണ്. പരാതി സമര്‍പ്പിച്ചിട്ടുള്ള ശ്രീ. ബെനറ്റ് സണ്ണി&മീനു അന്ന ജോസഫ് എന്നവര്‍ കെട്ടിട നമ്പര്‍ അനുവദിക്കണമെന്നാണ് അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ പെര്‍മിറ്റിന്റെ ഉടമസ്ഥത മാറുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കെട്ടിടനമ്പരിനായി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതാണ്. ശ്രീ.നിഖില്‍ ഉണ്ണികൃഷ്ണന്, ശ്രീ. ബെനറ്റ് സണ്ണി&മീനു അന്ന ജോസഫ് എന്നിവരുടെ കെട്ടിടങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ പെര്‍മിറ്റോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണെങ്കിലും മേല്‍പ്പറഞ്ഞ ലംഘനങ്ങള്‍ പ്ലോട്ടില്‍ നിലനില്‍ക്കുന്നതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഉപസമിതിക്ക് അധികാരം ഇല്ലാത്തതിനാല്‍ ടി പരാതികള്‍ ജില്ലാതല സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Escalated: