LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"CP Kunjammad & Vijayakumar Drizzling Garden LLP 12th Bridge, Vythiri, Wayanad - 673576"
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 58
Updated on 2025-07-01 15:33:46
പൊഴുതന ഗ്രാമ പഞ്ചായത്തിൽ അച്ചൂരാനം വില്ലേജിൽ റീ.സ. 194/7-21 ൽ ഭൂമി Drizzling Garden LLP യിലേക്ക് രജിസ്റ്റർ ചെയ്തു വാങ്ങിയിരുന്നുവെന്നും പൊഴുതന ഗ്രാമ പഞ്ചായത്തിൽ 6 കോട്ടേജിനായി അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, ഒരെണ്ണത്തിന് പെർമിറ്റ് ലഭിച്ചുവെന്നും, മറ്റുള്ളവയക്ക് ലഭിച്ചില്ലെന്നും, പ്ളോട്ട് ഡിവിഷൻ പെർമിറ്റിന് പഞ്ചായത്തിൽ നിന്നും ആവശ്യപ്പെട്ടുവെന്നും, അതു പ്രകാരം ജില്ലാ ടൌണ്‍ പ്ളാനിംഗ് ആഫീസിൽ നിന്നും പ്ളോട്ട് സബ്ഡിവിഷൻ ഉത്തരവ് ലഭിച്ചുവെന്നും, ഗ്രാമ പഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചില്ലെന്നുമാണ് പരാതി. പരാതി സംബന്ധിച്ച് പരാതിക്കാരനെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റന്റ്ന എഞ്ചിനിയറെയും കേട്ടു (ഓണ്‍ ലൈൻ മുഖാന്തിരം) അപേക്ഷകൻ ലാന്റ് ഡവലപ്മെന്റ് പെർമിറ്റിന് ടൌണ്‍ പ്ലാനിംഗ് വിഭാഗത്തിൽ നിന്നുള്ള ലേ ഔട്ട് അപ്രൂവൽ സഹിതം അപേക്ഷ സമർപ്പിച്ചുവെന്നും, സ്ഥലപരിശോധനയിൽ അനുമതി ലഭ്യമായ ലേ ഔട്ട് പ്രകാരമല്ലാതെയാണ് ലാന്റ്, ഡവലപ്മെന്റിന് അപേക്ഷ സമർപ്പിട്ടുള്ളതെന്നും, ലേ ഔട്ട് റദ്ദ് ചെയ്യുന്നതിന് ജില്ലാ ടൌണ്‍ പ്ളാനർക്ക് ശുപാർശ ചെയ്തുവെന്നും, സമർപ്പിച്ച ലാന്റ് ഡവലപ്മെന്റ് അപേക്ഷയിൽ R3 വഴിയിൽ റോഡ് നീളം 75 മീറ്ററിൽ അധികമുള്ളതിനാൽ cul-de-sac ആനുകൂല്യം ലഭ്യമാകുകയില്ലെന്നും, 85.6 മീ. നീളമുണ്ടെന്നും, ഗതാഗത യോഗ്യമായ സ്ലോപ്പ് അല്ല ആരംഭത്തിൽ ഉള്ളതെന്നും, R2 വഴിക്ക് മധ്യേ ഒരു കെട്ടിടം നിലനിൽക്കുന്നുവെന്നും, റിക്രിയേഷൻ ഏറിയ സംബന്ധിച്ചുള്ള ന്യൂനതകൾ തുടങ്ങി ഏഴോളം ന്യൂനതകൾ ഉണ്ടെന്നും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ ബോധിപ്പിച്ചു. നിർമ്മാണത്തിൽ ചില പിശക് സംഭവിച്ചതായി അപേക്ഷകൻ ബോധിപ്പിച്ചു. മേൽ സ്ഥലത്ത് ജില്ലാ ടൌണ്‍ പ്ലാനിംഗ് വിഭാഗം അനുമതി നൽകിയ ലേ ഔട്ട് പ്രകാരമല്ല നിർമ്മാണം നടന്നിട്ടുള്ളത് എന്ന് കാണുന്നു. ആയതിനാൽ പ്ളാൻ വരച്ച എഞ്ചിനിയറുമായി സ്ഥലത്ത് പോയി അനുമതി നൽകിയ ലേ ഔട്ട് പ്ളാൻ പ്രകാരം നിർമ്മാണം ക്രമീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു. ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നതിന് അസിസ്റ്റന്റ് എഞ്ചിനിയർക്കും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി തീരുമാനിച്ചു.