LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പയ്യമ്പള്ളി വീട്, ദേവികുന്ന്, അമ്പലവയൽ പി.ഒ. 673593
Brief Description on Grievance:
ചെറുകിട വ്യവസായം ആരംഭിക്കുന്നതിന് വീടിനോട് ചേർന്നുള്ള ഷെഡിന് നമ്പർ ലഭിക്കാത്തത് സംബന്ധിച്ച്. L1250400159 നമ്പർ പരാതി
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന് തെക്കെകാട്ടില്, Internal Vigilance Officer
At Meeting No. 58
Updated on 2025-07-01 15:39:26
അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡിൽ താമസിക്കുന്ന പൌലോസ് പി.പി. പയ്യമ്പള്ളി എന്നവർ ഫർണിച്ചർ നിർമ്മിക്കുന്നതിനുള്ള ചെറുകിട യൂണിറ്റ് തുടങ്ങുന്നതിന് തന്റെ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡ്ഡിന് നമ്പർ ലഭിച്ചില്ലെന്നും മറ്റുമാണ് പരാതി. പരാതി സംബന്ധിച്ച് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും, ഓവർസിയറെയും, പരാതിക്കാരനെയും കേട്ടു. പരാതിക്കാരൻ അമ്പലവയൽ വില്ലേജിൽ 215/972 സർവ്വെ നമ്പറിൽ പെട്ട സ്ഥലത്ത് ജി1 വിഭാഗത്തിൽപ്പെട്ട കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി 06.01.2025 ൽ അപേക്ഷ സമർപ്പിച്ചുവെന്നും അപാകത ഉള്ളതിനാൽ അപാകത പരിഹരിക്കുന്നതിന് അറിയിപ്പ് നൽകിയെന്നും, 17.02.2025 ൽ അപാകത പരിഹരിച്ച് പുനഃസമർപ്പിച്ചുവെങ്കിലും, കെട്ടിട നിർമ്മാണചട്ട പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനാൽ അപാകതകൾ പരിഹരിക്കുന്നതിനായി നിർദ്ദേശിച്ച് 28.02.2025 ന് അറിയിപ്പ് നൽകിയെങ്കിലും അപാകതകൾ പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിച്ചിട്ടില്ലെന്നും സെക്രട്ടറി ബോധിപ്പിച്ചു. ജി 1 വിഭാഗത്തിൽ പെടുന്ന ചട്ടങ്ങൾ പാലിക്കാത്തതിനാലാണ് ക്രമവൽക്കരിക്കാൻ സാധിക്കാത്തത് എന്ന് കാണുന്നു. ആയതിനാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം നിർമ്മാണം ക്രമീകരിച്ച് ഗ്രാമ പഞ്ചായത്തിൽ യഥാവിധം അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.