LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BANDIYODE,MANJESWARAM
Brief Description on Grievance:
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് പതിനാറാം വാർഡ് ബന്ദിയോട് ജംഗ്ഷനിൽ അനധികൃതമായി നടത്തുന്ന സ്ഥാപനമായ സാർ കഫെ പൂർണമായും പൊതു സ്ഥലം കയ്യേറി നടത്തുന്ന സ്ഥാപനമാണ്. അവിടെ അപ്പാർട്മെന്റിൽ താമസിക്കുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥാലത്താണ് ഈ സ്ഥാപനം പൂർണമായും പൊതു സ്ഥലം കയ്യേറി നിർമിച്ചിട്ടുള്ളത്. ഇത് മൂലം ഈ ഗതാഗത തടസ്സവും, കെട്ടിടത്തിലുള്ള കച്ചവടക്കാർക്കും, സഞ്ചാരികൾക്കും. താമസക്കാർക്കും. ഉപഭോതാക്കൾക്കും വാഹനം പാർക് ചെയ്യാൻ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഈ സ്ഥാപനത്തിനെതിരെ മംഗൽപാടി പഞ്ചായത്തിലും ഇവിടുത്തെ അധികാരികൾക്കും പരാതി കൊടുത്തിട്ടു ഏകദേശം ഒരു വർഷത്തോളമായി ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാരണം. അവിടുത്തെ ഭരണ സ്വാധീനമാണ്. അത് കൊണ്ട് ബഹുമാനപ്പെട്ട റവന്യു വകുപ്പ് ആ സ്ഥാപനം പൊളിച്ചെടുത്തു പൊതു സ്ഥലം തിരിച്ചു പിടിക്കണമെന്നും, പൊതു ജനങ്ങൾക്ക് ശല്യമായി മാറിയ ഈ ഹോട്ടലിനെതിരെ അടിയന്തിരമായി നടപടി സ്വീകരിച്ചു പൊളിച്ചെടുത്തു ഒരു ഉപകാരം ചെയ്തു തരണമെന്ന് ദയവായി അഭ്യത്ഥിക്കുന്നു. അത് പോലെ തന്നെ ഈ പഞ്ചായത്ത് അധികൃതർ ഇത് വരെ നടപടി സ്വീകരിക്കാത്തതിന് കാരണം കാണിക്കാനും മുൻകൈ എടുക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. ഈ അപേക്ഷ തികച്ചും രഹസ്യവും കോൺഫിഡൻഷ്യൽ ആയിരിക്കണമെന്നും അറിയിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 56
Updated on 2025-06-26 11:36:39
യോഗത്തിൽ മംഗൽപാടി സെക്രട്ടറി ഓൺലൈൻ ആയി ഹാജരായി കക്ഷിയെ അറിയിച്ചെങ്കിലും ഹാജരായില്ല. മേൽ വിഷയവുമായി ബന്ധപ്പെട്ട് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും, ആക്ഷൻ ടേക്കൺ റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി
Final Advice Verification made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 57
Updated on 2025-06-26 15:46:57
ഇതേ വിഷയം TLKSGD31179000065 ഡോക്കറ്റ് നമ്പർ പ്രകാരം നിർദ്ദേശം നൽകി പരാതി തീർപ്പാക്കുന്നു
Attachment - Sub District Final Advice Verification: