LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
rpdilshad@icloud.com
Brief Description on Grievance:
CRZ പരിധിയില്‍ താല്കാലികമായി ഹോംസ്റ്റേ മാതൃകയിലുള്ള നിര്‍മാണ അനുമതി ലഭ്യമാകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 64
Updated on 2025-05-14 13:11:56
അദാലത്തിൽ താനൂർ നഗരസഭാ അസി.എഞ്ചിനീയർ, സെക്ഷൻ ക്ലാർക്ക്, അപേക്ഷകൻ എന്നിവർ പങ്കെടുത്തു. കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട് അപേക്ഷകനിൽ നിന്നും നഗരസഭയിൽ നാളിതുവരെ അപേക്ഷയൊന്നും ലഭ്യമായിട്ടില്ലെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. കെട്ടിട നിർമ്മാണാനുമതി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അപേക്ഷകനും അറിയിച്ചു. അപേക്ഷകന് തീരദേശ പരിപാലന നിയമം ബാധകമായിട്ടുള്ള ഭൂമിയുണ്ടെന്നും ടി സ്ഥലത്ത് താല്‍ക്കാലികമായി ഹോംസ്റ്റേ നിർമ്മിക്കുന്നതിന് തീരദേശ പരിപാലന നിയമത്തിൽ ചെറിയ ഇളവുകൾ ലഭിക്കുന്നതിന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഇടപെടലിനായാണ് അപേക്ഷ സമർപ്പിച്ചതെന്നും മറ്റു പല ജില്ലകളിലും ഇത്തരം നിർമ്മാണങ്ങൾക്ക് അനുമതി ലഭ്യമാകുന്നുണ്ടെന്നും അറിയിച്ചു. കേന്ദ്ര സർക്കാർ നിയമമാണെന്നും സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവക്ക് നിയമം നടപ്പിലാക്കാനെ സാധിക്കുകയൊള്ളുവെന്നും ആയതിനാൽ അപേക്ഷകൻ നിയമം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം സംരംഭം ആരംഭിക്കുന്നതായിരിക്കും ഉചിതമെന്ന് അസി.ടൌൺപ്ലാനർ അഭിപ്രായപ്പെട്ടു. കെട്ടിട നിർമ്മാണാനുമതി അപേക്ഷ ലഭ്യമായാലെ പരിശോധനയിൽ അപാകതകൾ മനസ്സിലാവുകയൊള്ളുവെന്നും ടി സാഹചര്യത്തിലെ ഉചിതമെങ്കിൽ പൊതുവായ ഇളവുകൾക്കായി സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഉപജില്ലാ അദാലത്ത് സമിതിക്ക് സാധ്യമാവുകയൊള്ളുവെന്ന് കൺവീനർ അഭിപ്രായപ്പെട്ടു. വിഷയം ചർച്ച ചെയ്ത ഉപജില്ലാ അദാലത്ത് സമിതി നഗരസഭയിൽ ചട്ട പ്രകാരമുള്ള കെട്ടിട നിർമ്മാണാനുമതി അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനും അപേക്ഷ ലഭ്യമാകുന്ന മുറക്ക് ആയത് പരിശോധിച്ച് ഇളവുകൾ ആവശ്യമെങ്കിൽ ആയത് ഉചിതമാർഗ്ഗേന സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് താനൂർ നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകി തീരുമാനിച്ചു.