LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panamanna U.P School Ambalavattom P.O
Brief Description on Grievance:
Building Permit Delay
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 56
Updated on 2025-05-23 13:03:15
അനങ്ങനടി ഗ്രാമപഞ്ചായത്തിൽപ്പെടുന്ന പനമണ്ണ യു.പി സ്കൂളിന് ഒരു പുതിയ കെട്ടിടം പണിയുന്നതിന് 05.03.2025ന് അനങ്ങനടി ഗ്രാമപഞ്ചായത്തിൽ നൽകിയ ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷയിൽ നാളിതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും, കൈക്കൂലി ആവശ്യപ്പെട്ട് പല കാരണങ്ങളാൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നില്ലെന്നും ഉന്നയിച്ച് താങ്കൾ അദാലത്ത് ഉപജില്ലാ സമിതിയിൽ സൂചന(1) പ്രകാരം നൽകിയ പരാതി അദാലത്ത് ഉപജില്ലാ സമിതി പരിശോധിച്ചു. ആയതുമായി ബന്ധപ്പെട്ട് അനങ്ങനടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചിനിയർ എന്നിവരെ നേരിൽ കേൾക്കുകയും ചെയ്തു. അനങ്ങനടി ഗ്രാമപഞ്ചായത്തിൽ പെടുന്ന പനമണ്ണ യു.പി. സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണം നടത്തുന്നതിന് 05/03/2025 തിയ്യതിയിൽ ഫ്രണ്ട് ഓഫീസ് മുഖേന അപേക്ഷ സമർപ്പിക്കുകയും 06.03.2025 തിയ്യതിയിൽ ഫയൽ അന്വേഷണ റിപ്പോർട്ടിനായി എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് കൈമാറിയിട്ടുള്ളതുമാണെന്നും, നിർദ്ദിഷ്ട കെട്ടിടം പണിയുന്ന സ്ഥലത്തിലെ നിലവിലുള്ള സ്ക്കൂൾ കെട്ടിടങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 1 മുതൽ 10 വരെ ഐ.എൽ.ജി.എം.എസ് സോഫ്റ്റ്വെയർ ലഭ്യമാവാത്തതിനാൽ ഏപ്രിൽ 3-ാം തിയ്യതി ഫയൽ തിരികെ സെക്ഷനിൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ അസസ്മെന്റ് രജിസ്റ്ററുകൾ പരിശോധിച്ച് നിലവിലുള്ള സ്കൂൾ കെട്ടിടങ്ങളുടെ നമ്പറുകൾ, ഏരിയ, കാലപ്പഴക്കം സംബന്ധിച്ച വിശദാംശങ്ങൾ മാന്വലായി ഫയലിൽ എഴുതി 8-ാം തിയ്യതി എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് കൈമാറിയിട്ടുള്ളതാണെന്നും, കെട്ടിടനിർമ്മാണ പ്ലാൻ സമർപ്പിച്ചിരിക്കുന്നത് കെ.പി.ബി.ആർ 2019 ചട്ടങ്ങൾക്ക് വിധേയമായാണെന്ന് സൂചിപ്പിച്ച് ഏപ്രിൽ 23-ാം തിയ്യതി കെ.സ്മാർട്ട് മുഖേന എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്നേ ദിവസം തന്നെ പെർമിറ്റ് ഫീസ് ഡിമാന്റ് ചെയ്യുകയും ഫീസ് അടവാക്കി സങ്കേതം സോഫ്റ്റ്വെയർ മുഖേന പെർമിറ്റ് അപ്രൂവ് ചെയ്ത് നൽകിയിട്ടുണ്ടെന്നും അനങ്ങനടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചുണ്ട്. അപേക്ഷയിൻമേൽ തുടർ നടപടികൾ സ്വീകരിക്കാതെ ഇരുന്നത് മനപൂർവ്വല്ല എന്നും മാര്‍ച്ച് മാസത്തില്‍ പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്ത്തീകരിചില്ല എങ്കില്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഫണ്ട് നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് പദ്ധതി നിര്‍വഹണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതാണെന്നും അസി.എഞ്ചിനിയര്‍ അറിയിച്ചു. മറ്റുള്ള ആരോപണങ്ങള്‍ വസ്തവമില്ലാത്തതാണ് എന്നും അറിയിച്ചു. പനമണ്ണ യു.പി സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനുള്ള അപേക്ഷയില്‍ ഉണ്ടായിട്ടുള്ള കാലതാമസം ബോധപൂര്‍വമല്ല എന്നും ഇനിമേലില്‍ ഇത്തരത്തില്‍ വീഴ്ച ആവർത്തിക്കില്ല എന്നും അനങ്ങനടി ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയറും അറിയിച്ചിട്ടുണ്ട്. പരാതിക്കാരനെ നേരില്‍ കേട്ടതില്‍ നിന്നും ബില്‍ഡിംഗ് നിര്‍മാണ പെര്‍മിറ്റ് സമയബന്ധിതമായി അനുവദിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രയാസം ഉണ്ടായിട്ടുണ്ട് എങ്കിലും നിലവില്‍ പെര്‍മിറ്റ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല എന്നും അറിയിക്കുകയുണ്ടായി. മേല്‍ വിശദീകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്ക് ആസ്പദമായ സംഭവത്തില്‍ അനങ്ങനടി ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയറുടെ ഭാഗത്ത് നിന്നും ബോധപൂര്‍വമല്ലാത്ത വീഴ്ച ഉണ്ടായിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉപജില്ല സമിതി നിര്‍ദേശിച്ചു. പരാതിക്കാരന് പെർമിറ്റ് അനുവദിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ പരാതിയിൻമേൽ തുടർ നടപടികൾ ആവശ്യമില്ലാത്തിനാൽ പരാതി തീർപ്പ് കല്പിച്ച് അദാലത്ത് ഉപജില്ലാ സമിതി തീരുമാനം എടുത്തു. ഈ വിവരം പരാതിക്കാരനെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചിനിയര്‍ എന്നിവരെയും ഇതിനാൽ അറിയിക്കുന്നു.
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 57
Updated on 2025-05-23 14:37:18
പരാതി തീർപ്പ് കല്പിച്ച് അദാലത്ത് ഉപജില്ലാ സമിതി തീരുമാനം എടുത്തു.
Attachment - Sub District Final Advice Verification: