LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DARUSSALAM , KANNIYAN HOUSE , CHATHANGOTUPURAM P O
Brief Description on Grievance:
സർ, സൂചന: 1. 28.05.2020 തീയതിയിലെ എ3-1989/2020 നമ്പർ അപേക്ഷ 2. 29.05.20 തീയതിയിലെ താങ്കളുടെ എഴുത്ത് 3. 22.08.2024 തീയതിയിൽ ഞാൻ സമർപ്പിച്ച അപേക്ഷ മേൽ കാണിച്ച സൂചന 1 പ്രകാരം 2020 മെയ്മാസം 28നു ഞാൻ എന്റെ വീടിന്റെ പുനർനിർമ്മാണത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സമർപ്പിച്ച പ്ലാനിൽ ചില ന്യൂനതകൾ ഉണ്ടെന്നു കാണിച്ച് താങ്കൾ എനിക്ക് സൂചന 2ഇൽ പറഞ്ഞ എഴുത്ത് അയക്കുകയും ഞാൻ അതിൽ പറഞ്ഞ ന്യൂനതകൾ പരിഹരിക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന എനിക്ക് അടിക്കടി പഞ്ചായത്തിൽ വരാൻ സാധിച്ചിരുന്നില്ല. എന്നാൽ വീടിന്റെ പുനർനിർമാണം എനിക്ക് വളരെ അത്യാവശ്യവുമാണ്. താങ്കളുടെ എഴുത്തു പ്രകാരം അതിൽ പുതിയ നികുതി രശീതി സമർപ്പിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു ന്യൂനതയായി ഉണ്ടായിരുന്നത്. 2024 ആഗസ്റ്റ് 22നു ഞാൻ അതു സമർപ്പിച്ചതിനുശേഷം ഇന്നത്തേക്ക് ഏകദേശം മൂന്നര മാസം കഴിഞ്ഞിരിക്കുന്നു. ആയതിനാൽ ഇനി ഒട്ടും വൈകാതെ തന്നെ എന്റെ അപേക്ഷ പരിഗണിക്കണമെന്നും, വിദേശത്ത് ജോലി ചെയ്ത് വല്ലപ്പോഴും നാട്ടിലേക്ക് വരുന്ന എന്റെ അവസ്ഥ മനസ്സിലാക്കി വേണ്ട നടപടികൾ എത്രയും പെട്ടന്ന് തന്നെ സ്വീകരിക്കണമെന്നും, 2020ഇൽ സമർപ്പിക്കപ്പെട്ട അപേക്ഷയിൽ അന്നത്തെ പെർമിറ്റ് ഫീസ് കണക്കാക്കിക്കൊണ്ട് നിർമ്മാണ അനുമതി ലഭ്യമാക്കണം എന്നും അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by MPM4 Sub District
Updated by Ratheesh R Das, Internal Vigilance Officer
At Meeting No. 56
Updated on 2025-07-30 12:43:08
തീരുമാനം ശ്രീ. അഹമ്മദ് നജീബ്, കണ്ണിയൻ ചാത്തങ്ങോട്ട് പുറം, പോരൂർ എന്നവര്‍ സമർപ്പിച്ച അപേക്ഷ, ഉപജില്ല സ്ഥിരം അദാലത്ത് സമിതി പരിഗണിച്ചു. 28/05/2020 ന് ഹർജിക്കാരൻ പോരൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും തന്‍വര്‍ഷത്തെ ഭൂനികുതി രശീതി അപേക്ഷയോടൊപ്പം ഹാജരാക്കാത്തതിനാൽ പെർമിറ്റ് അനുവദിചിട്ടില്ലെന്നും സമർപ്പിച്ച പ്ലാൻ പ്രകാരം തന്നെയാണ് കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്നും, തദ്ദേശ വകുപ്പിൽ നിന്ന് 835/2024-LSGD 09.05.24 ൽ ഇറക്കിയ ഉത്തരവ് പ്രകാരം 10.04.2023 തിയ്യതിക്ക് മുമ്പായി നൽകിയ അപേക്ഷകൾ മുഴുവൻ പഴയ അപേക്ഷയായി പരിഗണിച്ച് അതിനനുസരിച്ചുള്ള ഫീസുകൾ നൽകി പെർമിറ്റ് അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍, പെർമിറ്റ് അനുവദിക്കണം എന്നും കാണിച്ചു കൊണ്ട് സമർപ്പിച്ച പരാതി പരിശോധിച്ചു. അപേക്ഷകന്റെ പ്രതിനിധിയായി ഹാജരായ ശ്രീ. അബ്ദുല്‍ കരീം കണ്ണിയന്‍ എന്നവര്‍ പഴയ അപേക്ഷ പരിഗണിച്ച് അതിനനുസരിച്ചുള്ള ഫീസുകൾ ഈടാക്കി പെർമിറ്റ് അനുവദിക്കുവാനാണ് അപേക്ഷിച്ചത്. പരാതിക്കാരനായ ശ്രീ. അഹമ്മദ് നജീബ് കണ്ണിയാൻ 28/05/2020 തിയ്യതിയില്‍ പോരൂർ ഗ്രാമ പഞ്ചായത്തിൽ 823.64 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള റെസിഡൻഷ്യൽ കെട്ടിടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ടി അപേക്ഷയിന്മേൽ പോരൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പരിശോധന നടത്തുകയും കേരള ബിൽഡിംഗ് റൂൾ പ്രകാരമാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത് എന്നും പെർമിറ്റ് അനുവദിക്കാവുന്നതാണ് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാൽ സൂക്ഷ്മ പരിശോധനയിൽ, സമർപ്പിച്ച പ്ലാനോടൊപ്പം ഹാജരാക്കിയ ഭൂനികുതി രസീത് പഴയതാണെന്നും തന്‍വർഷത്തെ രസീത് ഹാജരാക്കണം എന്നും നിർദ്ദേശിച്ച്കൊണ്ട് ഗ്രാമപഞ്ചായത്ത് 29/05/2020 ന് അപേക്ഷകന് A3-1989/2020 നമ്പര്‍ കത്ത് നൽകിയതായി കാണുന്നു. അപേക്ഷകൻ പ്രവാസി ആയതിനാൽ ടി കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും വിഷയം അറിഞ്ഞപ്പോൾ ഭൂനികുതി രസീത് 22/08/ 2024ന് ഹാജരാക്കുകയും ആയതിനാല്‍ പെർമിറ്റ് അനുവദിച്ചു നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസ്തുത അപേക്ഷയിന്‍ മേൽ അന്വേഷണം നടത്തിയ പോരൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും ആയതിനാൽ കെട്ടിട നിര്‍മാണം ക്രമവത്കരിക്കേണ്ടതാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയത് പ്രകാരം 01 -10 -2024 ന് കെട്ടിടം ക്രമവത്കരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിർദ്ദേശിച്ച്കൊണ്ട് പഞ്ചായത്തില്‍ നിന്നും പരാതിക്കാരന് 400851/GGDC08/GENERAL/2024/3215/(1) നമ്പര്‍ കത്ത് നൽകി. ഇതിനെതിരെ, 20/12/2024 തിയ്യതിയില്‍ നടന്ന ബഹു. മന്ത്രിയുടെ കരുതലും കൈത്താങ്ങും നിലമ്പൂർ താലൂക്ക് തല അദാലത്തിൽ അപേക്ഷകന് സമർപ്പിച്ച പരാതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി, കരുതലും കൈത്താങ്ങും നിലമ്പൂർ താലൂക്ക് തല സമിതി, നിർമ്മാണത്തിൽ എന്തെങ്കിലും violations ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. ടി പരിശോധനയിൽ താഴെപ്പറയുന്ന ലംഘനങ്ങൾ ഉള്ളതായി പോരൂർ ഗ്രാമ പഞ്ചായത്ത് ഓവർസിയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 1. പ്ലോട്ടിന്റെ തെക്ക് മൂലയിൽ(side1) സ്ഥിതി ചെയ്യുന്ന ആക്സസറീ കെട്ടിടത്തിന് അതിരിൽ നിന്ന് KPBR Rule 26 Table 4, Rule 67 പ്രകാരമുള്ള മിനിമം സെറ്റ് ബാക്ക് പാലിക്കപ്പെടുന്നില്ല. സമർപ്പിച്ച പ്ലാനിൽ വാച്ച് മാൻ/ സെക്യൂരിറ്റി ക്യാബിൻ പിഡബ്ല്യുഡി റോഡിൽ നിന്നും ആവശ്യമായ അകലം പാലിച്ചിട്ടില്ല. (നിലവിൽ പ്രസ്തുത സ്ട്രക്ചർ കേരള ബിൽഡിംഗ് റൂൾ പാലിക്കും പ്രകാരം മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് ഓവർസിയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്). പെര്‍മിറ്റ് ലഭിക്കാതെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടതില്‍, മേല്‍ ലംഘനം ഉള്ളതിനാല്‍ നിര്‍മാണാനുമതി നല്‍കുന്നതിന് സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ട്. പഴയ അപേക്ഷ പരിഗണിച്ച് അതിനനുസരിച്ചുള്ള ഫീസുകൾ ഈടാക്കി പെർമിറ്റ് അനുവദിക്കുന്നതിന് ശ്രീ. അഹമ്മദ് നജീബ് കണ്ണിയൻ സമർപ്പിച്ച അപേക്ഷയില്‍ തീരുമാനം കൈകൊള്ളാന്‍ സാധിക്കാത്തതിനാല്‍ ജില്ലാ അദാലത്ത് സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു .
Final Advice made by Malappuram District
Updated by Samsudheen C K, Assistant Director
At Meeting No. 43
Updated on 2025-11-17 14:07:29
തീരുമാനം. സിറ്റിസൺ അസിസൻ്റ് അദാലത്ത് ജില്ലാ തല സമിതി യോഗം 21/08/2025 വ്യാഴാഴ്ച പകൽ 2.30 ന് ബഹു. ത.സ്വ.ഭ.വ. ജോയിൻ്റ് ഡയറക്ടർ, മലപ്പുറം-ൻ്റെ ചേമ്പറിൽ വച്ച് കൂടുകയുണ്ടായി. യോഗത്തിൽ തസ്വഭവ ജില്ലാ ജോയിൻ്റ് ഡയറക്ടർ, ടൗൺ പ്ലാനർ, സമതി കൺവീനർ എന്നിവർ നേരിലും, പോരൂർ ഗ്രമ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിനിധാനം ചെയ്ത് സെക്രട്ടറിയുടെ ചാർജ്ജ് വഹിക്കുന്ന വണ്ടൂർ ഗ്രാമ പഞ്ചായത്ത് അസിസന്റ്റ് സെക്രട്ടറിയും, പരാതി കക്ഷിയായ ശ്രീ. അഹമ്മദ് നജീബ് കണ്ണിയാൻ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. യോഗം പരാതി കക്ഷിയെ കേൾക്കുകയുണ്ടായി. പരാതിക്കാരനായ ശ്രീ. അഹമ്മദ് നജീബ് കണ്ണിയാൻ കെട്ടിട നിർമ്മാണ അനുമതി ലഭിയ്ക്കുന്നതിലേയ്ക്കായി പോരൂർ ഗ്രാമ പഞ്ചായത്തിൽ 28/05/2020 ൽ A3-1989/2020 എന്ന നമ്പരായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നും അപേക്ഷ പരിശോധിച്ച് പോരൂർ സെക്രട്ടറി 29/05/202 ൽ പുതിയ ഭൂനികുതി രസീത് ഹാജരാക്കണം എന്ന് കാണിച്ച് കത്തയച്ചിട്ടുണ്ടായിരുന്നു എന്നും പറഞ്ഞു. എന്നാൽ വിദേശത്തായ തനിക്ക് കത്ത് കൈപ്പറ്റാൻ ആയില്ല എന്നും തുടർന്ന് കരം ഒടുക്ക് രസീത് സമർപ്പിച്ചിട്ടുള്ളതും ആണ്. അപേക്ഷയിൽ സ്ഥല പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് അസിസൻ്റ് എഞ്ചിനീയർ 10/08/2020 ൽ, കെട്ടിട നിർമ്മാണ പെർമ്മിറ്റ് അനുവദിക്കാവുന്നതാണ് എന്ന് ശുപാർശ ചെയ്തിട്ടുമുണ്ട്. താൻ അപേക്ഷ 10/04/2023 ന് മുമ്പായി പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളതാകയാൽ പഴയ പെർമ്മിറ്റ് ഫീസ് ഈടാക്കി പെർമ്മിറ്റ് അനുവദിച്ച് നൽകണം എന്നാണ് പരാതി കക്ഷിയുടെ ആവശ്യം. അപേക്ഷ 10/04/2023 ന് മുമ്പായി ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളതാകയാലും ഗ്രാമ പഞ്ചായത്ത് അസിസൻറ് എഞ്ചിനീയർ കെട്ടിട നിർമ്മാണാനുമതിയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളതിനാലും. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ലഭിച്ച കത്തിലെ അപാകത അപേക്ഷകൻ പരിഹരിച്ച് നൽകിയിട്ടുള്ളതാകയാലും ത.സ്വ.ഭ.വ ഉത്തരവ് നം. 835/2024/LSGD Dt. 09/05/2024 പ്രകാരം 10/04/2023 ന് മുന്‍പുള്ള അപേക്ഷകളെ പഴയ അപേക്ഷയായി കണക്കാക്കാം എന്നുള്ളതിനാലും പരാതി കക്ഷി നൽകിയ അപേക്ഷ 28/05/2020 ൽ ഉള്ളതാകയാലും ടി അപേക്ഷയെ പഴയ അപേക്ഷയായി കണക്കാക്കി, പ്രസ്തുത അപേക്ഷയിൽ പരിശോധന നടത്തി നിയമാനുസൃതം കെട്ടിട നിർമ്മാണാനുമതി നൽകാവുന്നതാണെങ്കിൽ തുടർ നടപടി സ്വീകരിയ്ക്കുന്നതിനും നിയമ വിധേന ഫയൽ തീർപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിയ്ക്കുന്നതിനും പോരൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നടപടി. പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിച്ച്, വിവരം പരാതി കക്ഷിയെ അറിയിക്കുന്നതിനും ആയത് സംബന്ധിച്ച് റിപ്പോര്‍ട്ട് 7 ദിവസത്തിനകം ലഭ്യമാക്കുന്നതിനും നിര്‍ദേശിക്കുന്നു.