LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
APPK House, Kadangode Post, Cheruvathoor Post, Kasargode-671313
Brief Description on Grievance:
മണ്ണ് എടുക്കുന്നതിനുള്ള പെർമിറ്റ് -സംബന്ധിച്ചു
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 56
Updated on 2025-05-13 15:45:45
സ്ഥലപരിശോധന നടത്തി തീരുമാനം എടുക്കുന്നതിനായി അടുത്ത മീറ്റിംഗിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 53
Updated on 2025-05-26 16:38:37
ശ്രീ.അസ്ലാം.ടി.സി, APPK ഹൌസ്, കാടാങ്കോട്(പി.ഒ), ചെറുവത്തൂർ, കാസർഗോഡ് എന്നവർ സമർപ്പിച്ച പരാതി പ്രകാരം കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കൂവേരി അംശം ദേശത്ത് റി.സ 24/124-2 ൽ പ്പെട്ട 6.23 ആർ വസ്തുവിൽ മണ്ണെടുക്കുന്നതിന് 401042/BPTO 01/GPO/2025/1436(3) ഉത്തരവ് പ്രകാരം അനുമതി ലഭിക്കുകയുണ്ടായെന്നും എന്നാൽ തനിക്ക് ലഭിച്ച Movement permit പ്രകാരം കടത്തിക്കൊണ്ടുപോയ മണ്ണ് ടി സ്ഥലത്തോട് ചേർന്ന സ്ഥലത്ത് നിന്നാണെന്നും അവധി ദിവസങ്ങളിലും മണ്ണ് കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നും മൂവ്മെന്റ് പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിനാൽ പെർമിറ്റ് റദ്ദാക്കണമെന്ന വില്ലേജ് ആഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ യാതൊരു അന്വേഷണവും നടത്താതെ സെക്രട്ടറി മണ്ണെടുക്കാനുള്ള അനുമതി റദ്ദാക്കിയെന്നും മറ്റും ബോധിപ്പിക്കുകയുണ്ടായി. പരാതി പരിശോധിച്ചതിന്റെ ഭാഗമായി സമിതി 21/05/2025 തീയ്യതി വക സ്ഥലം സന്ദർശിക്കുകയും വസ്തുതകൾ പരിശോധിക്കുകയുമുണ്ടായി. കൂടാതെ പഞ്ചായത്ത് ഓഫീസ് രേഖകൾ പരിശോധിക്കുകയും ചെയ്തു. രേഖകൾ പരിശോധിച്ചതിൽ കൂവേരി അംശം ദേശം ചപ്പാരപ്പടവിൽ ശ്രീ.അസ്ലാം.ടി.സി, APPK ഹൌസ്, (പി.ഒ)ചെറുവത്തൂർ എന്നവർ ടിയാന്റെ കൈവശമുള്ള റി.സ.24/124-2 ൽ ഉൾപ്പെട്ട 0.623 ഹെക്ടർ സ്ഥലത്ത് 258.83 ച.മീ തറവിസ്തീർണ്ണത്തിൽ വീട് നിർമ്മിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും ആയതിന്റെ ഭാഗമായി ഭൂവികസനത്തിന് അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 18-03-2025 ലെ 401042/BPTO 01/GPO/2025/1436(3) പ്രകാരം പ്ലോട്ടിൽനിന്നും സാധാരണ മണ്ണ് കുഴിച്ചെടുത്ത് കൊണ്ടുപോകുന്നതിന് 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ റൂൾസ് Rule.14 (2),(3) ലെ വ്യവസ്ഥകൾ പ്രകാരംചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നല്കുകയുണ്ടായി. തുടർന്ന് പരാതിക്കാരൻ മണ്ണ് മാറ്റുന്നത് ആരംഭിക്കുകയും ചെയ്തു. ഇതേ സമയം 25-03-2025 ലെ കത്ത് പ്രകാരം മേൽ അനുമതി പത്രത്തിൽ നിഷ്ക്ർശിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായി അനുമതി പത്രം ഉപയോഗിച്ച് ടി സ്ഥലത്തോട് ചേർന്ന മറ്റു സ്ഥലത്തുനിന്നും മണ്ണെടുത്തതായി സ്ഥലപരിശോധനയിൽ ബോധ്യപ്പെട്ടതായും കൂവേരി വില്ലേജ് ഓഫീസിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുള്ള സ്ഥലത്തുനിന്നും മണ്ണ് നീക്കം ചെയ്തിട്ടുള്ളതായും നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിനാൽ മണ്ണെടുക്കുന്നതിന് ശ്രീ.അസ്ലാം.ടി.സി. എന്നവർക്ക് നല്കിയിട്ടുളള അനുവാദം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് കൂവേരി വില്ലേജ് ഓഫീസർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കുകയുണ്ടായി. ഇതേ തുടർന്ന് 27-03-2025 ലെ 1436/2025 നമ്പർ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ Movement permit വ്യവസ്ഥകൾ ലംഘിച്ചതായി ബോധ്യപ്പെട്ടതിനാൽ അനുവദിച്ച പെർമിറ്റും ട്രാൻസിറ്റ് പാസ്സും റദ്ദ് ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നൽകുകയുണ്ടായി. രേഖകൾ പരിശോധിച്ചതിൽ വില്ലേജ് ഓഫീസറുടെ കത്തിന്മേൽ ആവശ്യമായ അന്വേഷണം നടത്തുകയോ , പരാതിക്കാരനെ കേൾക്കുകയോ ചെയ്യാതെയാണ് സെക്രട്ടറി മണ്ണ് കടത്തുന്നതിനുള്ള അനുവാദം റദ്ദ് ചെയ്തതെന്ന് ബോധ്യപ്പെട്ടു. സ്ഥലപരിശോധനയിൽ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള റീ.സ 24/124-2 ൽ പ്പെട്ട 0.0623 ഹെക്ടർ സ്ഥലത്ത് നിന്നും നാമമാത്രമായ അളവിൽ മാത്രമേ മണ്ണ് നീക്കം ചെയ്തിട്ടുള്ളൂ എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. തൊട്ടടുത്ത സ്ഥലത്ത് നിന്നും മണ്ണ് അനധികൃതമായി നീക്കം ചെയ്തു എന്ന പേരിൽ പരാതിക്കാരന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി അനുചിതമാണെന്ന് സമിതി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.അസ്ലാം ടി സി എന്നവർക്ക് കെട്ടിട നിർമ്മാണ ആവശ്യത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് നൽകിയ 401042/BPTO 01/GPO/2025/1436 (3) തീയ്യതി 18-03-2025 നമ്പർ ഉത്തരവ് പുന:സ്ഥാപിച്ച് നൽകുന്നതിന് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പെർമിറ്റ് റദ്ദാക്കിയത് മൂലം പരാതിക്കാരന് മണ്ണ് നീക്കം ചെയ്യാൻ പറ്റാത്ത ദിവസങ്ങൾ അധികമായി പരാതിക്കാരന് അനുവദിക്കേണ്ടതാണ്. കൂടാതെ ആവശ്യമെങ്കിൽ പരാതിക്കാരന്റെ അപേക്ഷ പരിശോധിച്ച് പെർമിറ്റിന്റെ കാലാവധി ചട്ട പ്രകാരം സെക്രട്ടറിക്ക് നീട്ടി നൽകാവുന്നതാണ്. അനുവദിച്ച പെർമിറ്റിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ മണ്ണ് നീക്കം ചെയ്യാവൂ എന്ന് പരാതിക്കാരനും കർശനമായ നിർദ്ദേശം നൽകാൻ സമിതി തീരുമാനിച്ചു. അനുവദിച്ച പെർമിറ്റിന്റെ മറവിൽ വില്ലേജ് ഓഫീസർ Stop Memo നൽകിയ പ്ലോട്ടിൽ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും ഉറപ്പുവരുത്തേണ്ടതാണ്. സമിതി തീരുമാനം കൂവേരി വില്ലേജ് ഓഫീസറെ സെക്രട്ടറി രേഖാമൂലം അറിയിക്കേണ്ടതാണ്.