LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Abdul Salam Arafa Manzil, Kochumuri.PO, Ochira, Kollam "
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 64
Updated on 2025-08-01 11:08:30
അപേക്ഷ അടുത്ത യോഗത്തിലേക്ക് മാറ്റി വയ്ക്കുന്നു.
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 65
Updated on 2025-09-29 16:36:03
ഓച്ചിറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ 764, 765 എന്നീ കടമുറകളുടെ ഉടമസ്ഥത സംബന്ധിച്ച് സഞ്ചയ സോഫ്റ്റ്വെയർ പരിശോധിച്ചതിൽ II/764-ാം നമ്പർ കെട്ടിടം ശ്രീ.മുഹമ്മദ് യൂസഫ്, കളപ്പുരയ്ക്കൽ തെക്കതിൽ എന്നയാളുടെ പേരിലും II/765-ാം നമ്പർ കെട്ടിടം ശ്രീ.സലിം, കണ്ണങ്കവിൽ എന്നയാളുടെ പേരിലും ഉള്ളതാണെന്ന് കാണുന്നു. ടി ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കങ്ങൾ ഉള്ളതിനാൽ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഹാജരാക്കുവാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചിരുന്നെങ്കിലും താങ്കൾ അവകാശ രേഖയായി വിൽപത്രത്തിന്റെ പകർപ്പ് മാത്രമാണ് ഹാജരാക്കിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഒന്നുംതന്നെ താങ്കളോ എതിർകക്ഷികളോ ഗ്രാമപഞ്ചായത്തിൽ ഹാജരാക്കിയിട്ടില്ലാത്തതും ആയത് സംബന്ധിച്ച് FAO(RD)67/2017 നമ്പർ കേസ് ബഹു. കേരള ഹൈക്കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്നതുമാണ്. II/764-ാം നമ്പർ കടമുറിയ്ക്ക് സഞ്ചയ സോഫ്റ്റ്വെയർ പ്രകാരമുള്ള കെട്ടിടത്തിന്റെ ഉടമസ്ഥനായ ശ്രീ. മുഹമ്മദ് യൂസഫ്, കളപ്പുരയ്ക്കൽ തെക്കതിൽ, കൃഷ്ണപുരം എന്ന വ്യക്തിക്ക് സ്റ്റേഷനറി ഷോപ്പ് നടത്തുന്നതിനുള്ള ലൈസൻസ് 2025-26 സാമ്പത്തിക വർഷം പുതുക്കി നൽകിയിട്ടുണ്ടെന്നും II/765 നമ്പർ കെട്ടിടത്തിൽ കച്ചവടം നടത്തുന്നതിന് 2025-26 സാമ്പത്തിക വർഷം ലൈസൻസ് നൽകിയിട്ടില്ല എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി രേഖകൾ പ്രകാരമുള്ള II/765 നമ്പർ കെട്ടിടത്തിന്റെ ഉടമസ്ഥനായിരുന്ന ശ്രീ.സലിം കണ്ണങ്കാവിൽ എന്നവർ മരണപ്പെട്ടിട്ടുള്ളതും ടിയാളുടെ അനന്തരാവകാശികൾ ടി കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ രേഖകൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാതെ ഹാജരാക്കിയിട്ടില്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ ബഹു.കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ഉത്തരവുണ്ടാകുന്നത് വരെ II/765-ാം നമ്പർ കെട്ടിടത്തിൽ യാതൊരുവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ലൈസൻസ് നൽകുകയോ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകുകയോ ചെയ്യരുതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി സൂചന (2) പ്രകാരം ഉപജില്ലാ അദാലത്ത് സമിതി തീരുമാനിച്ചിട്ടുളള വിവരം താങ്കളെ അറിയിക്കുന്നു.
Attachment - Sub District Final Advice: