LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BROTHERS KALASAMSKARIKAVEDI KURICHIKKARA, KUNNUMMAKKARA CHOMBALA. PO KOZHIKODE-673308
Brief Description on Grievance:
There is no way on their own way to the building from road. The land owner infront of the proposed building has been given permission for access in stamp paper with signature and also got building permit from Eramala grama panchayath. So please issue us the building number for our Kalasamskarikavedi.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 67
Updated on 2025-05-03 12:33:27
പരാതിയും, ആയത് സംബന്ധിച്ച് ലഭ്യമായ ഫയലുകളും പരിശോധിച്ചു. പരാതിക്കാരേയും, പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതിനിധിയേയും നേരില്‍ കേട്ടു. ബ്രദേഴ്സ് കലാ സാംസ്ക്കാരിക വേദി എന്ന ക്ലബിന് അവരുടെ ഉടമസ്ഥതയിലുളള 0.71 ആര് സ്ഥലത്ത് 31.56 ചതുരശ്ര മിീറ്റര് Built Up ഏരിയയില്‍ വാണിജ്യ ഗണത്തില്‍ നിര്‍മ്മിച്ച കെട്ടിട മുറിയുടെ നിര്‍മ്മാണം 29.08.2024 ാം തീയതി A4 – BA(277053)/24 പ്രകാരം സെക്രട്ടറി ക്രമവല്‍ക്കരിച്ച് നല്‍കിയതായി കണ്ടു. പിന്നീട് 25.09.2024 ാം തീയതി ടി കെട്ടിടത്തിന് പരാതിക്കാരന് നല്കിയ കെട്ടിട നമ്പര്‍ അപേക്ഷയില്‍ , പ്ലോട്ടിലേക്ക് KPBR അനുശാസിക്കും വിധം വീതിയിലുളള വഴി ഇല്ല എന്നും, ഉളള വഴി തന്നെ മറ്റൊരു പ്ലോട്ടിലൂടെ ആണെന്നും, മറ്റൊരു പ്ലോട്ട് ഉടമസ്ഥന്റെ സമ്മത പത്രത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ കെട്ടിടത്തില്‍ വഴി ഉളളതായി കണക്കാക്കാന്‍ ആവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി അപേക്ഷ നിരസിച്ചത്. പെര്‍മിറ്റ് ഫയലിലേയും, ഒക്യുപന്‍സി അപേക്ഷ ഫയലിലേയും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുളള 0.71 ആര് സ്ഥലത്ത് (125 ച.മീറ്ററില്‍ താഴെ) ആണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കാണുന്നു. KPBR ചട്ടം 50(1) പ്രകാരം 125 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുളള പ്ലോട്ടില്‍ നിര്‍മ്മിക്കുന്ന A!, F എന്നീ കൈവശ ഗണത്തില്‍ ഉള്‍പ്പെടുന്ന നിര്‍മ്മിതികള്‍ക്ക് വഴി സ്ഥലത്തിന്റെ വീതി ഉള്‍പ്പെടെയുളള ചട്ടങ്ങളില്‍ ഇളവ് നല്കാന് വ്യവസ്ഥ ഉളളതായി കാണുന്നു. KPBR ചട്ടം 50(3) പ്രകാരം വഴിയുടെ വീതി സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടെ ബാധകമാകേണ്ടതില്ല എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. ആയതിനാല്‍ ഇതിനോടകം പണി പൂര്‍ത്തിയാക്കി ക്രമവല്‍ക്കരണവും നടത്തി ഒക്യുപന്‍സി അപേക്ഷ സമര്‍പ്പിച്ച കെട്ടിടത്തിന് ചട്ടം 50(3) ന്റെ ഇളവ് അനുവദിക്കാമെന്നതിനാലും, തൊട്ടടുത്ത പ്ലോട്ടിന്റെ ഉടമസ്ഥന് രേഖാമൂലം വഴി സ്ഥലം വിട്ട് കൊടുത്ത സമ്മതപത്രം ഹാജരാക്കിയ സാഹചര്യവും പരിഗണിച്ച് മേല്‍ കെട്ടിടത്തിന് ഒക്യുപന്‍സി അനുവദിച്ച് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനും, അദാലത്ത് തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും ഏറാമല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.