LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuzhikalayil House Idappavoor P.O., Kottathur, Ayiroor Pathanamthitta Dist. Pin - 689614
Brief Description on Grievance:
To get building number for our commercial building.
Receipt Number Received from Local Body:
Final Advice made by PTA1 Sub District
Updated by കെ.സി.സുരേഷ് കുമാർ, Internal Vigilance Officer
At Meeting No. 55
Updated on 2025-08-12 11:58:32
അയിരൂർ ഗ്രാമപഞ്ചായത്തിൽ നിന്നും കേരള പഞ്ചായത്ത് കെട്ടിട ചട്ടങ്ങൾ 2019 പ്രകാരം ഒരു കൊമേഴ്സ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് ശ്രീമതി അമ്പിളി പ്രസാദ് , കുഴികാലായിൽ , ഇടപ്പാവൂർ പി ഒ. കോറ്റാത്തൂർ, എന്നയാളിന് എ5/ബി എ(284548)/2023 നമ്പരായി കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുകയും കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതിനു ശേഷം കെട്ടിട നമ്പരിനായി കെട്ടിടം ഉടമ അയിരൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. സൈറ്റ് പരിശോധിച്ച അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലത്തിന്റെ അതിരുകൾ തിട്ടപ്പെടുത്തുന്നതിന് റവന്യു അധികാരികളെക്കൊണ്ട് സർവ്വെ നടത്തി കല്ല് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും കെട്ടിട ഉടമ റവന്യു അധികാരികൾക്ക് അപേക്ഷ നൽകി സർവ്വെ നടത്തി അതിരു കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. ഇപ്രകാരം അതിരു കല്ലുകൾ സ്ഥാപിച്ചപ്പോൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്തുളള റവന്യുഭൂമിയിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടം (ടേബിൾ 4) പ്രകാരമുളള 1 മീറ്റർ ദൂര പരിധി (സെറ്റ് ബാക്ക് ) പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയുണ്ടായി. ഉപജില്ലാ അദാലത്ത് സമിതി ടി സ്ഥലം സന്ദർശിക്കുകയുണ്ടായി . വടക്കുഭാഗത്തുളള റവന്യുഭൂമി നിലവിൽ വഴിയായിട്ട് മറ്റാരും ഉപയോഗിക്കുന്നില്ലെന്നും നിലവിൽ ഏതെങ്കിലുമൊരു ലക്ഷ്യസ്ഥാനത്തേക്കുളള പൊതുവഴിയല്ല ഇതെന്നും ബോധ്യപ്പെട്ടു. റവന്യുവകുപ്പ് അധികൃതർ അതിരുകല്ല് സ്ഥാപിച്ചത് കണക്കാക്കിയപ്പോൾ ടി കെട്ടിടത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുളള പില്ലർ സ്ഥിതി ചെയ്യുന്നിടത്ത് 95 സെ.മീ ദൂരപരിധി ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. മറ്റു വശങ്ങളിൽ നിയമാനുസൃത ദൂരപരിധി പാലിക്കുന്നുണ്ട്. നിലവിൽ ടി പില്ലറിനും മുമ്പിൽ നടത്തിയിട്ടുളള നിർമ്മാണം ദൂരപരിധി പാലിക്കാത്തതിനാൽ ടി ഭാഗം 1 മീറ്റർ ദൂരപരിധി പാലിക്കുന്ന വിധത്തിൽ പൊളിച്ചുമാറ്റേണ്ടതാണെന്നും വടക്കു കിഴക്ക്ഭാഗത്തുളള പില്ലറിന്റെ ഭാഗത്തുളള 95 സെ.മീ ദൂരപരിധിക്ക് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 റൂൾ 20 പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായിട്ടുളള നിയമാനുസൃത ഇളവ് നൽകി ടി നിർമ്മാണം ക്രമവൽക്കരിക്കേണ്ടതാണെന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഉത്തരവാകുന്നു.