LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ellangal(H), Kodiyathur (PO), Mukkam, Kozhikode, Kerala 673602
Brief Description on Grievance:
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ 14/13B കെട്ടിടത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ ആവശ്യത്തിനായി നിർമിച്ച് റെഗുലൈസ് പ്ലാനിന് വേണ്ടി 2023ൽ A3/3652/2023 ഫയൽ നമ്പറായി അപേക്ഷ നൽകിയിരുന്നു. എന്നാൽ KPBR-2019 ചട്ടം 28 പാലിച്ചില്ലെന്ന് കാണിച്ച് അപേക്ഷയിൽ ഇതുവരെ തീർപ്പുകൽപിച്ചിട്ടില്ല. KPBR-2019ചട്ടം 28 ൽ നിർദേശിക്കുന്ന റോഡിന് ആവശ്യമായ വീതിയില്ലെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ റോഡിന് 3.6 മീറ്റർ വീതി ഉണ്ട്. മാത്രമല്ല ആകെ 800 മീറ്റർ നീളമുള്ള ഈ റോഡിന് പലയിടത്തും 5.6 മീറ്റർ വീതിയുള്ളതായി ഇതെ ആസ്തി രജിസ്റ്ററിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങളിൽ നിർദേശിക്കപ്പെട്ട മറ്റു കാര്യങ്ങൾ എല്ലാം ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെ, പൂർത്തീകരിച്ചിട്ടുമുണ്ട്. ആയതിനാൽ ഉടനെ കെട്ടിട നമ്പർ അനുവദിച്ച് ഞങ്ങളുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 55
Updated on 2025-04-29 17:14:43
ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി, സെക്ഷൻ ക്ലാർക്ക്, പരാതികക്ഷി ശ്രീ. യഅ്ഖൂബ് ഫൈസി, മുഹമ്മദ് തസ്നീം എന്നിവർ നേരിട്ട് ഹാജരായി. സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടുപ്രകാരം കെട്ടിടത്തിന് ചട്ടം 28 ന്റെ ലംഘനം ഉള്ളതായി കാണുന്നു. പരാതി കക്ഷി ആസ്തി രജിസ്റ്ററിന്റെ കോപ്പി ഹാജരാക്കി. ആസ്തി രജിസ്റ്ററിൽ കണ്ടുംങ്ങൽ അയ്യപ്പൻകുന്ന് ചെന്നിപ്പറമ്പ് റോഡിന്റെ Width 3.60 മീറ്ററാണ്. കെട്ടിട നിർമ്മാണത്തിന് ചട്ടപ്രകാരം 3.60 ആക്സസ് ആവശ്യമാണ്. എന്നാൽ സൈറ്റിൽ 3 മീറ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. KPBR 2019 റൂൾ 28 ടേബിൾ 8 ൽ 20 സെ. മീറ്റർ വരെ ടോളറൻസ് അനുവദിക്കുന്നതിനെകുറിച്ച് പറയുന്നുണ്ട്. അസി.എഞ്ചിനീയർ ആയത് പരിശോധിച്ച് ചട്ടപ്രകാരം ഇളവ് നൽകാമോ എന്നകാര്യം ഒരാഴ്ചക്കകം റിപ്പോർട്ട് ചെയ്യുന്നതിനും, അസി.എഞ്ചിനീയറുടെ റിപ്പോർട്ട് പ്രകാരം ഇളവ് അനുവദിക്കാൻ അർഹത ഉണ്ടെങ്കിൽ ആയത്പ്രകാരം അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 56
Updated on 2025-05-16 12:35:22
29/04/2025 തിയ്യതിയിലെ ഉപജില്ലാ അദാലത്ത് സമിതി തീരുമാന പ്രകാരം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനീയർ സ്ഥലം പരിശോധിച്ച് 13/05/2025 ൽ റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്. സൈറ്റ് പരിശോധന നടത്തിയതിൽ KPBR 2019 ചട്ടം 28 പാലിക്കുന്നതിലേക്കായി ടോളറൻസ് അനുവദിക്കാവുന്ന 20 സെന്റീമീറ്റർ രീതിയിൽ റോഡ് വീതി ലഭ്യമല്ല എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സെക്രട്ടറിക്ക് ടോളറൻസ് ആയി നൽകാവുന്ന 20 സെന്റീമീറ്റർ നൽകിയാലും നിർമ്മാണത്തിന് ആവശ്യമായ റോഡിന്റെ വീതി 3.60 മീറ്റർ നിലവിൽ ലഭിക്കാത്ത അവസ്ഥ ഉള്ളതിനാൽ ശ്രീ. യാഖൂബ് ഫൈസി, എള്ളങ്ങൽ, കൊടിയത്തൂർ എന്നവരുടെ അപേക്ഷ അനുവദിക്കാൻ കഴിയില്ല എന്ന കാര്യം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.