LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARTHIKA, KUYYALIL, NEAR KIRTHI MUDRA THEATER, VATAKARA,
Brief Description on Grievance:
Requested to start a workshop in my own land. But Municipality denying the permit without proper reason and delaying my case.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 65
Updated on 2025-04-25 11:41:48
പരാതിക്കാരന്റെ ഉടമസ്ഥതയിൽ വടകര നഗരസഭയിൽ വടകര വില്ലേജിൽ സർവ്വേ നമ്പർ 236/10 ഉള്‍പ്പെട്ട തന്റെ ഉടമസ്ഥതിയിലുള്ള 19.83 ആർ സ്ഥലത്ത് ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങുന്നതിനുളള കെട്ടിട നിർമ്മാണുനുമതി അപേക്ഷ, സൈറ്റിലേക്ക് 7 മീറ്റർ വീതിയിൽ വഴി ലഭ്യമല്ലാത്തതിനാൽ നിരസിച്ചു എന്നാണ് പരാതി. മേൽ പരാതി 2024 സെപ്തംബർ മാസം ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നടത്തിയ തദ്ദേശ അദാലത്തിൽ പരിഗണിച്ചതും, കൃത്യമായ ചട്ട ലംഘനം ഉള്ളതിനാലും ബഹു ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലും കോടതിയുടെ അന്തിമവിധിക്കനുസൃതമായി മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്ന കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നതാണ്. വീണ്ടും ഉപജില്ലാ സമിതി മുമ്പാകെ പരാതി സമർപ്പിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിലും , പരാതിക്കാരനെ നേരിൽ കേട്ടതിലും ബോധ്യപ്പെട്ട വസ്തുതകൾ താഴെ പറയും പ്രകാരം ആണ്. പരാതിക്കാരൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 982.37 m2 വിസ്തൃതിയിലുള്ള G1 ഒക്യുപൻസിയിലുള്ള കാർ വർക്ക് ഷോപ്പിലേക്ക് 2019 ലെ KMBR ചട്ടം 28 പ്രകാരം 7 മീറ്റർ വീതിയിലുള്ള വഴി ആവശ്യമാണ്. എന്നാൽ നിലവിൽ വടകര സഹകരണ ആശുപത്രി മുതൽ അപേക്ഷകന്റെ പ്ലോട്ട് വരെയുള്ള ഏതാണ്ട് 100 മീറ്റർ നീളത്തിൽ റോഡിന് 4.60 മീറ്റർ മാത്രമാണ് വീതി ലഭ്യമായിട്ടുള്ളത്. പരാതിക്കാരൻ പരാതിയിൽ പറഞ്ഞിരിക്കുന്നതു പോലെ പ്രസ്തുത റോഡ് വീതി കൂട്ടുന്നതിനായി മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിച്ചതിൽ ഉൾപ്പെട്ടതായും കാണുന്നില്ല. ഈ സാഹചര്യത്തിൽ നിയമപ്രകാരം കെട്ടിട നിർമ്മാണാനുമതി അനുവദിക്കാൻ മുനിസിപ്പാലിറ്റിക്ക് കഴിയില്ല എന്ന് സമിതി നിരീക്ഷിച്ചു. എന്നാൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആദ്യം ബഹു: ഹൈക്കോടതിയിലും, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബഹു:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും, ട്രൈബ്യൂണലിൽ നിലവിലുള്ള പരാതിയിൽ മുനിസിപ്പാലിറ്റി യഥാസമയം സ്റ്റേറ്റ്മെന്റ് ഹാജരാക്കാത്തതിനാൽ കേസ് നീണ്ട് പോവുകയാണെന്നും, ട്രൈബ്യൂണലിന്റെ അടുത്ത സിറ്റിംങ് 26.05.2025 നാണെന്നും പരാതിക്കാരൻ സമിതി മുമ്പാകെ അറിയിക്കുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ അടുത്ത സിറ്റിംങിൽ മുനിസിപ്പാലിറ്റിയുടെ ഭാഗം വിശദീകരിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ അഭിഭാഷകന് വീഴ്ച ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും, അദാലത്ത് തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും വടകര നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.