LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alikkappeedikayil house chazhiyattiri (p.o) Palakkad Dt. 679535
Brief Description on Grievance:
Not getting building number
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 55
Updated on 2025-08-19 14:49:29
കെട്ടിട നമ്പർ ലഭ്യമായില്ല എന്നത് സംബന്ധിച്ച് ശ്രീ. അബ്ദുൾ സലാം, ആലിക്കൽ പീടികയിൽ ചാഴിയാട്ടിരി എന്നവർ തദ്ദേശ അദാലത്തിൽ സമർപ്പിച്ച Docket No. BPPKD10809000028 നമ്പർ പ്രകാരമുള്ള പരാതി യോഗത്തിൽ പരിശോധിച്ചു. “തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ വാർഡ് 10 ശ്രീ. അബ്ദുൾ സലാം, ആലിക്കൽ പീടികയിൽ ചാഴിയാട്ടിരി എന്നവർ നിർമ്മാണം പൂർത്തീകരിച്ച വാണിജ്യാവശ്യത്തിനുള്ള കെട്ടിടം കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കൂടാതെ ടിയാൻ കെട്ടിട നിർമ്മാണാനുമതി അനുവദിച്ചതിനേക്കാൾ അധികരിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് എന്നും 25/07/2019, 23/05/2022 എന്നീ തിയതിയിൽ പാലക്കാട് വെച്ച് നടന്ന ജില്ലാ അദാലത്തിൽ ടിയാൻ പരാതി സമർപ്പിക്കുകയും പിഴ ഈടാക്കി അനധികൃത നിർമ്മാണം ക്രമവത്കരിക്കുന്നതിന് ടിയാനോട് ആവശ്യപ്പെടുന്നതിന് തീരുമാനം ആയിട്ടുള്ളതാണ് എന്നും ആയതിന്റെ അടിസ്ഥാനത്തിൽ ടി നിർമ്മാണം ക്രമവത്കരിക്കുന്നതിന് ടിയാനോട് പല പ്രാവശ്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടും നാളിതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതുമാണ് “ എന്ന പ്രകാരം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 16/07/2025 ലെ ജെ.സി-1-7575/2022 നമ്പർ റിപ്പോർട്ട് ചെയ്തിട്ടുള്ളത് യോഗം വിലയിരുത്തി. കൂടാതെ ഉപജില്ലാ സ്ഥിരം സമിതി അദാലത്ത് – 2 ലെ അംഗമായ അസിസ്റ്റന്റ് ടൗൺ പ്ലാനർ ശ്രീ.അനിൽകുമാർ.കെ, നടത്തിയ സംയുക്ത സ്ഥല പരിശോധനയുടെ 15.07.2025 തിയതിയിലെ വിശദമായ റിപ്പോർട്ട് യോഗം വിശദമായി പരിശോധിച്ചു. പ്രസ്തുത റിപ്പോർട്ട് ചുവടെചേർത്തിരിക്കുന്നു. പ്രസ്തുത സ്ഥലം പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനീയർ, ഓവർസിയർ എന്നിവർ ഉൾപ്പെടെ സംയുക്ത സ്ഥലപരിശോധന നടത്തിയിരുന്നു. കറുകപുത്തൂർ ഇട്ടോണം റോഡിനോട് ചേർന്നാണ് പരാതിയിൽ പരാമർശിക്കുന്ന വാണിജ്യകെട്ടിടം സ്ഥിതിചെയ്യുന്നത്. മേൽ പറഞ്ഞ മെയിൻ റോഡിന് പുറമെ കെട്ടിടത്തിന്റെ വശത്തുകൂടിയും ഒരു റോഡ് പോകുന്നുണ്ട്. ഈ റോഡ് നോട്ടിഫൈഡ് അല്ല, എന്നാണ് അറിഞ്ഞത്. വാണിജ്യകെട്ടിടം ഇരുനിലകളും, സ്റ്റെയർറൂമും നൽകി ഷോപ്പ് റൂമുകളായിട്ടാണ് പണിപൂർത്തീകരിച്ചിട്ടുള്ളത്. പ്രസ്തുത കെട്ടിടത്തിന് KPBR -2011 കെട്ടിട നിർമ്മാണ ചട്ടപ്രകാരം, അനുമതി ലഭിച്ചിരുന്നെന്ന് രേഖകൾ പരിശോധിച്ചതിൽ വ്യക്തമായിരുന്നു. എന്നാൽ, പണിപൂർത്തീകരിച്ചപ്പോൾ അംഗീകൃത ബിൽഡിങ് പെർമിറ്റിൽനിന്നും വ്യതിചലിച്ചാണ് നിർമ്മാണം നടത്തിയ തെന്ന് പഞ്ചായത്തിൽനിന്നും അറിയിക്കുന്നു. ആയതിന്റെ വ്യക്തതയ്ക്കായി നടത്തിയ സംയുക്ത പരിശോധനയിൽ, കെട്ടിടനിർമ്മാണ അനുമതി ലഭിച്ചതിൽ നിന്ന് ബിൽറ്റ് അപ്പ് ഏരിയ വർദ്ധിച്ചിട്ടുണ്ട്. മാത്രവുമല്ല, തുറസ്സായ സ്ഥലങ്ങൾ, സ്റ്റെയർ, പാർക്കിങ്, ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ്, മറ്റ് ശുചീകരണ സൗകര്യങ്ങൾ എന്നിവയുടെ ലംഘനങ്ങൾ നിലനിൽക്കുന്നുണ്ട്. 1994 -ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 220(ബി) ഉൾപ്പടെയുള്ള ചട്ട ലംഘനങ്ങൾ ഉള്ളതിനാൽ നിലവിലെ കെട്ടിടനിർമ്മാണ ചട്ടമായ KPBR -2019 പ്രകാരവും റഗുലറൈസ് ചെയ്യാൻ കഴിയില്ല. നിലവിലെ നിർമ്മാണം കേരള പഞ്ചായത്ത് രാജ് ആക്റ്റ് 220 (ബി) ഉൾപ്പടെയുള്ള ലംഘനങ്ങൾ നിലനിൽക്കുന്നതിനാൽ, 2018 ഫെബ്രുവരി 15-ന് തിയ്യതിയിലെ 12 / 2018 /എൽ.എസ്.ജി.ഡി.നമ്പർ ഉത്തരവ് പ്രകാരം അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണങ്ങളുടെ ക്രമവത്ക്കരണത്തിൽ ഉൾപ്പെടുത്തി, 2024 ലെ കേരള പഞ്ചായത്ത് കെട്ടിട ( അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്ക്കരണം ) അനുബന്ധം-പാലിക്കുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിടം കോമ്പൗണ്ടിങ് ഫീ അടവാക്കി ക്രമവത്ക്കരിക്കാവുന്നതാണെന്ന വിവരം അപേക്ഷകനേയും പഞ്ചായത്ത് സെക്രട്ടറിയേയും, അറിയിക്കാവുന്നതാണ് “ എന്ന പ്രകാരം ശ്രീ. അനിൽ കുമാർ. കെ അസിസ്റ്റന്റ് ടൌണ് പ്ലാനർ എന്നവർ 15.07.2025 തിയതിയിൽ സമർപ്പിച്ച റിപ്പോർട്ടും യോഗം വിലയിരുത്തി മേൽ സാഹചര്യത്തിൽ അനധികൃത നിർമ്മാണം ക്രമവത്കരിച്ച് അപേക്ഷയും, അനുബന്ധരേഖകളും ഹാജരാക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെടുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 56
Updated on 2025-08-19 15:39:38
അനധികൃത നിർമ്മാണം ക്രമവത്കരിച്ച് അപേക്ഷയും, അനുബന്ധരേഖകളും ഹാജരാക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെടുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിയതിനാൽ ഫയൽ തീർപ്പാക്കുന്നു.