LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o അനിൽ കുമാർ എം, മായന്നൂർ ഹൗസ്, കൊളക്കണ്ടം, നിലമ്പൂർ പി ഒ, നിലമ്പൂർ, മലപ്പുറം ജില്ല - 673329 Mob: 9562752623.
Brief Description on Grievance:
നിലമ്പൂർ മുനിസിപ്പാലിറ്റി യിലെ 33-ാം വാർഡിൽ കൊളക്കണ്ടം എന്ന സ്ഥലത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ രംഗത്ത് കഴിഞ്ഞ 25 വർഷമായി തൊഴിൽ ചെയ്ത് വരുന്നതായും, 2022 മുതൽ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ കൊളക്കണ്ടം എന്ന സ്ഥലത്ത് വ്യവസായ വകുപ്പിൻ്റെ കെ സ്വിഫ്റ്റ് പ്രകാരം 13,00,000/- ( പതിമൂന്ന് ലക്ഷം രൂപ) രൂപ വായ്പ എടുത്ത് പുതുതായി "MUDS MOULDS" സ്ഥാപനം തുടങ്ങിയതായും, മേൽ സ്ഥാപനത്തിൽ പ്രകൃതിക്കും മനുഷ്യനും ദൂഷ്യമുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് പോലുള്ള ഒന്നും ചൂളയിൽ കത്തിക്കുന്നില്ലെന്നും, അവശിഷ്ഠമായ ചാരം തെങ്ങിന് വളമായി ഉപയോഗിക്കാൻ കഴിയുന്നതാണെന്നും, പരിസരവാസികളായ ചിലർ പുക ശല്യം ചൂണ്ടികാട്ടി നിലമ്പൂർ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് മുനിസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതായും, തുടർന്ന് മേൽ തൊഴിൽ ശാലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നിർദ്ദേശിച്ച പ്രകാരം 32 അടി ഉയരത്തിൽ ചിമ്മിനി ഉണ്ടാക്കുകയും ചൂളയുടെ ചുറ്റു ഭാഗം ഷീറ്റ് ഇട്ട് മറക്കുകയും ചെയ്തിട്ടുള്ളതായും, പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തിൽ ചൂള പുനർ നിർമ്മാണം നടത്തിയിട്ടുണ്ടെന്നും വീണ്ടും മേൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ ആവശ്യമായ അനുമതിക്ക് വേണ്ടി മുനിസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും അനുകൂലമായി പ്രതികരണം ഉണ്ടായിട്ടില്ല എന്നും ആരോപിക്കുന്നു.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Narayanan P, IVO 3
At Meeting No. 54
Updated on 2025-05-02 15:06:06
യോഗത്തില്‍ മുൻസിപ്പാലിറ്റിയിൽ നിന്ന് ക്ലീന്‍ സിറ്റി മാനേജര്‍ പങ്കെടുത്തു.എന്നാല്‍ പരാതിക്കാരി പങ്കെടുത്തില്ല. പരാതിക്കാരിയുടെ ഭര്‍ത്താവിനെ നേരില്‍ കേട്ടു. നിലമ്പുര്‍ മുന്‍സിപ്പാലിറ്റിയിലെ കൊളകണ്ടത്തിൽ പ്രവർത്തിച്ചുവരുന്ന മൺപാത്രനിർമ്മാണ യൂണിറ്റിന്റെ ചൂളയിൽ നിന്ന് ഉണ്ടാകുന്ന പുകശല്യം കാരണം പരാതി ലഭിക്കുകയും ആയത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 17/02/2025 തിയ്യതിയില്‍ പ്രവർത്തനം നിർത്തിവെക്കുന്നതിന് മുൻസിപ്പാലിറ്റി നിർദേശിക്കുകയും ചെയ്തു. തുടർന്ന് മുൻസിപ്പാലിറ്റി പിസിബിയുടെ റിപ്പോർട്ട് ആവശ്യപ്പെടുകയും റിപ്പോർട്ട് പ്രകാരം ചൂള ഇരുമ്പ് ഷീറ്റ്കൊണ്ട് മറക്കുകയും 12 മീറ്റര്‍ ഉയരത്തില്‍ ചിമ്മിനി നിര്‍മിച്ച് മുന്‍സിപ്പാലിറ്റിയെ അറിയിക്കുന്നതിന് 06/03/2025 ന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട് എന്ന് ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു. ഫയല്‍ പരിശോധിച്ചതില്‍, ശ്രീമതി.വിജയകുമാരി മണ്‍പാത്ര നിര്‍മാണത്തിന് വ്യവസായ വകുപ്പില്‍ നിന്നും MSME ചട്ടപ്രകാരം K-SWIFT ലൂടെ KLMSME/68/18/22 നമ്പര്‍ പ്രകാരം ലൈസന്‍സ് 31/08/2022 തിയ്യതിയില്നേടിയിട്ടുണ്ട്. ലൈസന്‍സിന് 30.08.2025 വരെ കാലാവധിയുണ്ട്. K-SWIFT പ്രകാരം ലൈസന്‍സ് ഉള്ള സ്ഥാപനത്തിനെതിരെ വരുന്ന പരാതി സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിലേക്ക് കൈമാറുകയാണ് വേണ്ടിയിരുന്നത്. ബന്ധപ്പെട്ട വകുപ്പ് പരാതിയിന്മേല്പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിച്ച് പരാതി പരിഹരിക്കുകയാണ് വേണ്ടത്. എന്നാല്‍ പരാതിക്കാരി K-SWIFT ലൂടെ ലൈസന്‍സ് എടുത്തിട്ടുള്ള വിവരം മുന്‍സിപ്പാലിറ്റിയെ അറിയച്ചിരുന്നില്ലാ എന്നും അതിനാലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത് എന്നും പരിശോധനയിൽ, അനുമതി വാങ്ങാതെയാണ് ചൂള പ്രവര്‍ത്തിക്കുന്ന കെട്ടിടം നിർമ്മിച്ചിട്ടുള്ളത് എന്നും കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചിട്ടില്ലാ എന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. പരാതിക്കാരിയായ ശ്രീമതി.വിജയകുമാരി 07/04/2025 തിയ്യതിയില്‍ പൊലൂഷൻ കൺട്രോൾ ബോർഡിൻറെ അംഗീകാരത്തിന് വേണ്ടി അപേക്ഷ (Application No.10103495/7.4.2025) സമർപ്പിക്കുകയും മുൻസിപ്പാലിറ്റി ആവശ്യപ്പെട്ട പ്രകാരം ചൂള ഷീറ്റ് കൊണ്ട് മറക്കുകയും ചിമ്മിനി നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.ചിമ്മിനിയുടെ ഉയരം എത്രയാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പരിഹാര നടപടികള്‍ തൃപ്തികരമായ രീതിയില്‍ ആയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആയതിനാൽ സമിതി താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊള്ളുന്നു 1. 31.8.2025 വരെ Kswift ലൈസന്‍സ് ഉള്ളതിനാല്‍ 31/08/2025 ലേക്ക് കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ ശ്രീമതി.വിജയകുമാരിയോട് ആവശ്യപ്പെടുന്നത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. 2.ശ്രീമതി.വിജയകുമാരിയോട് PCBയില്‍ നിന്ന് NOC ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. 3. Single window Board ല്‍ നിന്നും ഉടന്‍ പരാതി സംബന്ധിച്ച് പരിഹാര നിര്‍ദ്ദേശം വാങ്ങുകയും PCB നിർദ്ദേശിക്കുന്ന കണ്ടീഷൻസ് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തി പരാതിക്കിടയില്ലാത്ത തരത്തില്‍ സംരംഭം പ്രവർത്തിക്കുന്നതിന് ആവശ്യമായ തുടർ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.