LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Arjun BG Anugraham, Kambalakkadu, Wayanad
Brief Description on Grievance:
Trade License-Reg
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 60
Updated on 2025-08-01 12:08:18
അപേക്ഷകനെയും എതിര് കക്ഷിയെയും നേരില് കേട്ടതിന് ശേഷം തുടര്നടപടി സ്വീകരിക്കുന്നതാണ്.
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 61
Updated on 2025-09-18 16:14:05
വെളിനല്ലൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 37, റീസർവ്വേ നമ്പർ 318/2-1 ൽ ഉൾപ്പെട്ട 1 ഹെക്ടർ 51 ആർ 11 ചതുരശ്ര മീറ്റർ വസ്തുവിൽ സ്ഥിതി ചെയ്യുന്നതും. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് IV/760 നമ്പർ നൽകിയിട്ടുള്ളതുമായ ശ്രീ.അർജുൻ.ബി.ജി, അനുഗ്രഹം, കമ്പലക്കാട് പി.ഒ, കൽപ്പറ്റ, വയനാട് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ലൈസ് അപ്പ് ഓർഗാനിക് പ്രോഡക്സ് ചിക്കൻ റെന്ററിംഗ് പ്ലാന്റിന്റെ ലൈസൻസ് റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്. ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിൽ ടി റെന്ററിംഗ് പ്ലാന്റിന് കൊല്ലം ജില്ലാ കളക്ടറുടെ 03/01/2023 ലെ DSM/KLM/TC/DLFMC/01/22-23 നമ്പർ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുളളതാണ്. തുടർന്ന് ടി സ്ഥാപനം പ്രവർത്തിച്ചുവരവെ പ്ലാന്റിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും ആരോപിച്ച് ടി സ്ഥലത്തെ ജനങ്ങൾ പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ സംജാതമാവുകയും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. തുടർന്ന് ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്ററുടെ കാര്യാലയത്തിന്റെ 16/04/2024 ലെ DSM/KLM/TC/General-01-1652/2024 നമ്പർ കത്ത് പ്രകാരം 03/09/2023 ന് കൊല്ലം ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികൾ പ്ലാന്റ് സന്ദർശിക്കുകയും 13 ന്യൂനതകൾ കണ്ടെത്തുകയും ചെയ്തു. പ്രസ്തുത ന്യൂനതകൾ പരിഹരിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബഹു.കളക്ടറുടെ 12/04/2024 ലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ റെന്ററിംഗ് പ്ലാന്റിന് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. ബഹു.ഹൈക്കോടതിയുടെ WP(C)31506/2023, 17328/2024, 20501/2024 dtd. 07/06/2024 ഉത്തരവുകളുടെയും ബഹു. ജില്ലാ കളക്ടർ & ചെയർമാൻ DLFMC യുടെ 09/07/2024 ലെ DSM/KLM/TC/General-01-1652/2024 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിൽ നിന്നും 17/07/2024 ലെ 1219/2024 നമ്പർ ഉത്തരവ് പ്രകാരം ശ്രീ അർജുൻ.ബി.ജി, അനുഗ്രഹം, കമ്പലക്കാട് പി ഒ, കൽപ്പറ്റ, വയനാട് എന്നവരുടെ പേരിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിന് 17/07/2024 മുതൽ 31/03/2025 തീയതി വരെ ലൈസൻസ് അനുവദിച്ചിട്ടുള്ളതാണ്. ബഹു. കൊല്ലം ജില്ലാ കളക്ടർ & ചെയർമാൻ DLFMC മോണിറ്ററിംഗ് കമ്മിറ്റിയുടെ 06/02/2025 ലെ DSM/KLM/TC/General-01/2024 നമ്പർ ഉത്തരവ് പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, സംസ്ഥാന ശുചിത്വ മിഷൻ, സാനിറ്റേഷൻ എക്സ്പേർട്ട് എന്നിവർ സംയുക്തമായി 07/01/2025 തീയതിയിൽ പ്ലാന്റിന്റെ പ്രവർത്തനം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ന്യൂനതകളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിച്ചിട്ടുളളതും ആയത് പരിഹരിക്കുന്നതിന് പ്ലാന്റ് ഉടമയ്ക്ക് ഉത്തരവ് നൽകിയിട്ടുള്ളതുമാണ്. ബഹു.ഹൈക്കോടതിയുടെ 01/04/2025 ലെ WP(C)No.10038 of 2025 ലെ ഉത്തരവിൻ പ്രകാരം 06/02/2025 ലെ DSM/KLM/TC/GENERAL-01/2024 നമ്പർ കത്ത് നോട്ടീസ് ആയി പരിഗണിക്കുന്നതിനും ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം നൽകുന്നതിനും ആയത് പ്രകാരം പരാതിക്കാരനെ നേരിൽ കേട്ട് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവായിട്ടുള്ളതാണ്. ടി പ്ലാന്റിന്റെ പ്രവർത്തനം മൂലം അസഹനീയമായ ദുർഗന്ധവും മലിനീകരണ പ്രശ്നങ്ങളും ഉളളതായും, ആയത് ടി പ്രദേശത്തെ സാധാരണക്കാരായ പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് 04/03/2025 തീയതിയിൽ സ്ഥാപനത്തിൽ പരിശോധന നടത്തുകയും 1996 ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികളും വ്യവസായങ്ങളും വ്യാപാരങ്ങലും സംരംഭ പ്രവർത്തനങ്ങളും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ ചട്ടം 25 പ്രകാരം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സ്ഥാപനത്തിന്റെ ലൈസൻസ് 12/03/2025 തീയതിയിലെ 1219/2024 നമ്പർ പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ടി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത ഉത്തരവിനെതിരെ പ്ലാന്റ് ഉടമ ബഹു. കേരള ഹൈക്കോടതി മുമ്പാകെ WP(C)10484/2025 നമ്പരായി ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളതും ആയതിന്മേൽ 08/04/2025 തീയതികളിൽ വിധി പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആയത് പ്രകാരം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിന്മേൽ പരാതിക്കാരന് ആക്ഷേപം സമർപ്പിക്കുന്നതിന് ഒരാഴ്ച സമയം അനുവദിച്ചും പരാതിക്കാരനെ നേരിൽ കേൾക്കുന്നതിനും ഉത്തരവായിരുന്നു. തുടർന്ന് പരാതിക്കാരനായ ശ്രീ.അർജുൻ.ബി.ജി ടി ഉത്തരവിന്മേല് WA 772/2025 dtd. 16/04/2025 പ്രകാരം അപ്പീൽ ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളതും ആയതിന്മേൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആയത് പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൽകിയിട്ടുള്ള ഉത്തരവ് ഒരു നോട്ടീസ് ആയി കണക്കാക്കി ആയതിന്മേൽ 15 ദിവസത്തിനുള്ളിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആക്ഷേപം നൽകുന്നതിനും പരാതിക്കാരന്റെ ആക്ഷേപം ലഭ്യമാകുന്ന മുറയ്ക്ക് ആയതിലുള്ള സത്യാവസ്ഥ സംബന്ധിച്ചും പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിൽ പരാമർശിച്ചിട്ടുള്ള ലൈസൻസ് വ്യവസ്ഥകളിലെ ലംഘനങ്ങളെക്കുറിച്ചും പരിശോധിച്ച് നിയമാനുസൃതമായി തീരുമാനം കൈക്കൊളളുന്നതിനും നിർദ്ദേശിച്ചിട്ടുളളതും ടി കാലയളവ് വരെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കുന്നതാണെന്നും പരാമർശിച്ചിട്ടുണ്ട്. ബഹു.ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ടി പ്ലാന്റ് ഉടമയായ ശ്രീ.അർജുൻ.ബി.ജി ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C)No.19557 of 2025 (T) dtd. 01/08/2025 ഹർജ്ജിയിന്മേലുള്ള കോടതിവിധി അനുസരിച്ച് 16/04/2025 ലെ WA 772/2025 നമ്പർ അപ്പീൽ ഹർജ്ജിയിന്മേലുള്ള വിധിപ്രകാരം ബഹു.കോടതി നിർദ്ദേശിച്ചിരുന്നതുപോലെ യാതൊരു തീരുമാനവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എടുത്തിട്ടില്ല എന്ന് കോടതി കണ്ടെത്തുകയും ടി വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ നിയമപരമായ യാതൊരു വിലക്കുകളും ഇല്ലാതെ പരാതിക്കാരന് പ്ലാന്റിന്റെ പ്രവർത്തനം തുടരാമെന്നും അതിനെ ഗ്രാമപഞ്ചായത്ത് ഒരുതരത്തിലും തടസ്സപ്പെടുത്താൻ പാടില്ലെന്നും ഉത്തരവായിട്ടുള്ളതാണ്. ടി കേസ് 30/09/2025 ലേക്ക് പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. നിലവിൽ ടി വിഷയം ബഹു. ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ബഹു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായി മേൽ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ഉപജില്ലാ സ്ഥിരം അദാലത്ത് സമിതിയുടെ 15/09/2025 ലെ 1-ാം നമ്പർ തീരുമാന വിവരം താങ്കളെ അറിയിക്കുന്നു.
Attachment - Sub District Final Advice: