LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kozhiparambil House, Valappadu, Thrissur
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 52
Updated on 2025-06-21 15:28:41
പരാതി പരിശോധിച്ചു, പരാതിക്കാരനെയും സെക്രട്ടറിയേയും നേരിൽ കേട്ടു, ഫയൽ പരിശോധിച്ചതിൽ പരാതിക്കാരന് 20.6.2022 ൽ A3.B.A203477/22ആയി 766.80M2 വാണീജ്യ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതായി കാണുന്നു നിർമ്മാണം പൂർത്തിയാക്കി കെട്ടിടനമ്പറിങ്നുള്ള അപേക്ഷ സമർപ്പിച്ചതിൽ അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തിയതിൽ KPBR ചട്ട ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആയത് പരിഹരിക്കുന്നതിന് സെക്രട്ടറി പരാതിക്കാരന് കത്ത് നൽകുകയും ആയത് പരിഹരിച്ച് ടിയാൻ അപേക്ഷ പുന:സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് തുടർന്ന് സാങ്കേതിക വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ റൂമുകളുടെ ഉയരം ചട്ട പ്രകാരം 3 മീറ്റർ വീണ്ടിടത്ത് 2.90 മീറ്റർ മാത്രമേ ഉള്ളൂവെന്നും ആയതിനാൽ റൂമുകളിൽ എയർകണ്ടീഷൻ സംവിധാനം ഏർപ്പെടുത്തണമെന്നും കാണിച്ച് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്, ഇത് സംബന്ധിച്ച് ഹിയറിങ്ങ് വേളയിൽ ചോദിച്ചതിൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയ എല്ലാ ന്യൂനതകളും പരിഹരിച്ചിട്ടുണ്ടെന്നും റൂമിൽ എയർകണ്ടിഷൻ സംവിധാനം ഏർപ്പെടുത്താതിരുന്നത് ടി കെട്ടിടം പൂർണ്ണമായും മണപ്പുറം ഫിനാൻസിന് വാടകയ്ക്ക് നൽകാൻ കരാർ ആയിട്ടുള്ളതാണെന്നും വാടകക്കാർ കേന്ദ്രീകൃത എയർകണ്ടിഷൻ സംവിധാനം ഏർപ്പെടുത്തും എന്നുള്ളതിനാലാണ് റൂമിൽ എയർകണ്ടീഷൻ സംവിധാനം ഏർപ്പെടുത്താതിരുന്നതെന്നും അറിയിച്ചു, രണ്ടു മാസത്തിനുള്ളിൽ എയർകണ്ടിഷൻ സംവിധാനം ഏർപ്പെടുത്തിക്കൊള്ളാമെന്നും പരാതിക്കാരൻ അറിയിച്ചു, അദാലത്ത് സമിതി ഈ വിഷയം വിശദമായി പരിശോധിച്ചു ഒരുമാസത്തിനുള്ളിൽ റൂമുകളിൽ എയർകണ്ടിഷൻ ഏർപ്പടുത്തിക്കൊള്ളാം എന്ന സത്യവാങ്മൂലം എഴുതി തയ്യാറാക്കി സെക്രട്ടറിക്ക് നൽകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. അപേക്ഷകൻ സത്യവാങ്മൂലം തയ്യാറാക്കി നൽകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു