LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജംഷീനാസ്,വലിയതോടിന് സമീപം, ധർമ്മടം,പി.ഒ,
Brief Description on Grievance:
കെട്ടിടനിർമ്മാണ അനുമതി പത്രം ലഭിക്കുന്നില്ലെന്ന പരാതി
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2025-06-17 12:08:13
കണ്ണൂർ കോർപ്പറേഷനിലെ 34-ാം ഡിവിഷൻ കുറ്റിക്കകം മുനമ്പ് എന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിൻെറ പെർമിറ്റ് അനുവദിച്ച് കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് ശ്രീമതി ജംഷീന കെ എന്നവർ പരാതി സമർ്പപിച്ചിട്ടുള്ളത്.2023 ജനുവരിയിൽ 3 മീറ്റർ വിട്ടുകൊണ്ട് വീടിന്റെ പ്ലാൻ തയ്യാറാക്കുകയും തറ കെട്ടുകയും ചെയ്ത ശേഷം. 21/06/2023-ൽ കോർപ്പറേഷനിൽ പെർമിറ്റിന് വേണ്ടി അപേക്ഷിച്ച സമയത്ത് നിലവിലുള്ള റോഡ് 16 മീറ്ററായി വീതി കൂട്ടുന്നതിനാൽ പെർമിറ്റ് തരാൻ ബുദ്ധിമുട്ടാണ് എന്ന് കോർപ്പറേഷനിൽ നിന്നും അറിയിക്കുകയുണ്ടായി എന്നും ആയതിനാൽ പെർമിറ്റ് അനുവദിച്ച് കിട്ടുന്നതിനാ ആവിശ്യമായ നടപടി ഉണ്ടാകണമെന്നും ആവിശ്യപ്പെട്ടുകൊണ്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. മേൽ പരാതി സംബന്ധിച്ച് കോർപ്പറേഷൻ പ്രതിനിധിയോട് ആരാഞ്ഞതിൽ കെട്ടിട നിർമ്മാണം നടത്തിയ പ്ലോട്ടിനോട് ചേർന്ന് കടന്നു പോകുന്ന 8 മീറ്റർ വീതിയുള്ള റോഡ് 12 മീറ്ററായി വികസിപ്പിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളതായും നിലവിൽ റോഡിനോട് ചേർന്ന അതിരിൽ നിന്നും നിർമ്മാണം നടത്തിയ തറയിലേക്ക് 3.42 മീറ്റർ അകലം ലഭ്യമാണെന്നും മാസ്റ്റർ പ്ലാൻ പ്രകാരം വീതി കൂട്ടുന്ന അവസരത്തിൽ ചട്ട പ്രകാരം ആവിശ്യമായ സെറ്റ്ബാക്ക് ലഭിക്കുകയില്ലെന്നും ആയതിനാലാണ് പെർമിറ്റ് അനുവദിക്കുന്നതിന് സാധ്യമാകാത്തതെന്നും അറിയിച്ചു. മേൽ വിഷയം ചർച്ച ചെയ്ത അദാലത്ത് സമിതി നിലവിലുള്ള റോഡിൽ നിന്നും നിർമ്മാണത്തിലുള്ള കെട്ടിടത്തിലേക്ക് 3.42 മീറ്റർ സെറ്റ്ബാക്ക് ലഭിക്കുന്ന സാഹചര്യത്തിൽ സമർപ്പിച്ച പ്ലാൻ പ്രകാരം പെർമിറ്റ് അനുവദിച്ച് നല്കാവുന്നതാണെന്ന് വിലയിരുത്തി. തീരുമാനം :- നിലവിലുള്ള റോഡിൽ നിന്നും നിർമ്മാണത്തിലുള്ള കെട്ടിടത്തിലേക്ക് 3.42 മീറ്റർ സെറ്റ്ബാക്ക് ലഭിക്കുന്ന സാഹചര്യത്തിൽ അപേക്ഷ പരിഗണിച്ച് പെർമിറ്റ് അനുവദിക്കുന്നതിന് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.