LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hon.General secretary ,KGMOA. Ganapathiplackal, Paika ,Poovarany P O
Brief Description on Grievance:
സംഘടനാ അംഗങ്ങളുടെ താമസത്തിനായി റെസിഡൻഷ്യൽ ബിൽഡിംഗ് പെർമിറ്റിനായി അപേക്ഷിച്ചിട്ടുണ്ടായിരുന്നു . അനുമതി ലഭിക്കുന്നതിനായുള്ള അപ്പീൽ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 53
Updated on 2025-05-15 15:33:54
അറക്കുളം ഗ്രാമപഞ്ചായത്തിൽ DR. SUNL PK , DR JOBIN G JOSEPH (KGMOA STATE PRESIDENT, THIRUVANANTHAPURAM) Thiruvananthapuram Accountant General Office(PO), pin-695001, Thiruvananthapuram, Kerala) താമസാവശ്യത്തിനു വേണ്ടിയുള്ള കെട്ടിടത്തിൻറെ പെർമിറ്റിനുവേണ്ടി അപേക്ഷിച്ചിട്ടുള്ളതാണ് അപേക്ഷ സംഗതി. അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു, IVO-3 കൺവീനർ, സമിതി അംഗങ്ങളായ അസ്സി. എക്സി. എൻജിനീയർ ഇടുക്കി, ദേവികുളം & അടിമാലി എന്നിവർ നേരിട്ടും അസ്സി. ടൌൺ പ്ലാനർ ഓൺലൈനിലും ഹാജരായി. അപേക്ഷകന് വേണ്ടി ഡോ. ആൽബർട്ട് ഹാജരായി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഓൺലൈനായി കേട്ടു. സംസ്ഥാന ഗവൺമെൻറിലെ ഡോക്ടറുമാരുടെ സംഘടനയ്ക്കുവേണ്ടിയാണ് ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിൽ ജോലി ചെയ്ത് വരുന്ന ഡോക്ടർമാർ ട്രാൻസ്ഫർ ആയതിനു ശേഷവും മുട്ടത്തും ഇടുക്കിയിലുമുള്ള കോടതികളിലും ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് വരേണ്ടതുണ്ട്. ഇടുക്കി ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം യാത്രകളിൽ പെട്ടെന്ന് താമസസൌകര്യം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ടി ആവശ്യത്തിനാണ് ഡോക്ടർമാരുടെ സംഘടന താമസ ആവശ്യത്തിലേക്കുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അറക്കുളം ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എന്ന് അപേക്ഷകൻറെ പ്രതിനിധി അദാലത്ത് മുൻപാകെ ബോധിപ്പിച്ചു. ഭൂപതിവ് ചട്ട പ്രകാരം ഉള്ള തടസ്സമാണ് സെക്രട്ടറി ഉന്നയിച്ചത്. സമിതി തീരുമാനം പൂർണ്ണമായും താമസ്സാവശ്യത്തിനുവേണ്ടി നിർമ്മിക്കുന്ന കെട്ടിടമായതിനാൽ ടി അപേക്ഷയിൽ ഭൂപതിവ് ചട്ടപ്രകാരമുള്ള തടസ്സമില്ലെന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ടി സാഹചര്യത്തിൽ സൂചന അപേക്ഷയിൽ പെർമിറ്റ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കുന്നു.