LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kappante Purakkal,Puthiya Kadappuram
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 16:26:23
ശ്രീ കുഞ്ഞിമോൻ KP കുപ്പന്റെ പുരയ്ക്കൽ ചീരാൻ കടപ്പുറം എന്നവർ കെട്ടിട നമ്പറിനാണ് നവ കേരള സദസ്സിൽ അപേക്ഷ നൽകിയത്.ഇന്നത്തെ അദാലത്തിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് ആയി തെറ്റായിട്ടാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ടി കെട്ടിടം താനൂർ നഗര സഭ പരിധിയിൽ ആയതിനാൽ ഫയൽ പരിശോധിക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കുന്നു
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 13:30:21
ഫയൽ ഹാജരാക്കാത്തതിനാൽ ജില്ലാ സമിതിക്ക് കൈമാറുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:11:46
തൻറെ വീടിന് കെട്ടിട നമ്പർ ലഭ്യമാകുന്നതിനാണ്, ശ്രീ.കുഞ്ഞിമോൻ.കെ.പി എന്നവർ നവകേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പ്രസ്തുത കെട്ടിടം താനൂർ നഗരസഭ പരിധിയിൽ വരുന്നത് ആണ് എന്നും, നിറമരുതൂർ ഗ്രാമപഞ്ചായത്ത് തെറ്റായിട്ടാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ടി കെട്ടിടം താനൂർ നഗരസഭ പരിധിയിൽ ആയതിനാൽ ഫയൽ പരിശോധിക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കുന്നു എന്നും, ഫയൽ ഹാജരാക്കാത്തതിനാൽ ജില്ലാ സമിതിക്ക് കൈമാറുന്നു എന്നും, ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. ജില്ലാ സമിതിയും ഉപജില്ലാ സമിതിയും ഒരേ നിയമമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം കമ്മിറ്റികൾ സർക്കാർ രൂപീകരിച്ചത് ജനങ്ങൾക്ക് കിട്ടേണ്ട സേവനം യഥാസമയം യഥാവിധി ലഭിക്കുക എന്ന സദുദ്ദേശത്തോട് കൂടിയാണ്. ഉപജില്ലാസമിതിയുടെ യുക്തിപൂർവ്വമല്ലാതെ ജില്ലാ സമിതിയിലേക്ക് അപേക്ഷ കൈമാറുന്നത് ആ ഉദ്ദേശലക്ഷ്യത്തെ സാധൂകരിക്കിന്നതല്ല എന്ന് ജില്ലാസമിതി അഭിപ്രായപ്പെടുന്നു. പ്രസ്തു അപേക്ഷ ബന്ധപ്പെട്ട ഉപജില്ലാ സമിതിക്ക് കൈമാറുന്നതിന് തടസ്സം ഇല്ല എന്നിരിക്കെ ജില്ലാ സമിതിയിലേക്ക് കൈമാറി കാലതാമസം വരുത്തിയതിൽ ജില്ലാ സമിതി അതൃപ്തി രേഖപ്പെടുത്തുന്നു. താനൂർ നഗരസഭ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടതിൽ ശ്രീ.കുഞ്ഞിമോൻ.കെ.പി എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നതിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചതിൻറെ യാതൊരു രേഖയും ലഭ്യമല്ല എന്നും, മുൻപ് അപേക്ഷിച്ചതിൻറെ രേഖകള്‍ ഹാജരാക്കുകയോ, പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്യുന്ന മുറക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിൻറെ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും, കൂടാതെ ഫിഷറീസ് വകുപ്പിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി ഫിഷറീസ് വകുപ്പിലേക്ക് കത്ത് നൽകിയട്ടുള്ളതുമാണ് എന്ന് അറിയിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം നവകേരള സദസ്സിൽ വന്നിട്ടുള്ള പ്രസ്തുത അപേക്ഷ ഫിഷറീസ് വകുപ്പിലേക്ക് കൈമാറുന്നതിലേക്ക് നടപടി സ്വീകരിക്കുവാൻ തീരുമാനിച്ച് പ്രസ്തുത അപേക്ഷ തീർപ്പ് കൽപ്പിച്ചു.