LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMBIKA NIVAS THALAYAL BALARAMAPURAM P O
Brief Description on Grievance:
ABOUT BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 54
Updated on 2025-05-05 21:42:43
ശ്രീമതി. പ്രശാന്തിയെ ഓൺെ ലൈനിൽ കേൾക്കുകയും പരാതി സ്ഥലം അദാലത്ത് ഉപസമിതി സന്ദർശിക്കുകയും ചെയ്തു. വയൽ നികത്ത് പുരയിടം തരം മാറ്റിയ സ്ഥലത്താണ് വാസഗൃഹം നിർമ്മിച്ചിരിക്കുന്നത്. വിവിധ മുക്കുകളും മൂലകളുമുള്ള പ്ലോട്ടിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ടി സൈറ്റിൻ്റ പടിഞ്ഞാറ് ഭാഗത്ത് ചെറിയ നടവഴി കാണുന്നു. ടിവഴിയിൽ നിന്നും KPBR ആക്ട് 2019 ചട്ടം 23 (2) പ്രകാരമുള്ള 1.5 മീറ്റർ ദൂരപരിധി പാലിക്കുന്നില്ലായെന്ന് സെക്രട്ടറി അറിയിച്ചു. ടി വഴിക്കുവേണ്ടി സ്വന്തം സ്ഥലം വിട്ടുകൊടുത്തതായും രണ്ട് കുടുംബങ്ങളാണ് അത് ഉപയോഗിക്കുന്നതെന്നും അവർക്ക് വീട്ടിലേക്ക് പോകുന്നതിന് വേറെയും വഴിയുണ്ടെന്നും പരാതിക്കാരി അറിയിച്ചു. സ്ഥല പരിശോധനയിൽ കെട്ടിടത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 1.5 മീറ്റർ ദൂരപരിധി പാലിക്കേണ്ട സ്ഥലത്ത് 1.35 മീറ്റർ ദൂരമേയുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചു. വഴിയിൽ നിന്നും നിശ്ചിത ദൂരപരിധി പാലിക്കാത്തതിനാലാണ് നമ്പർ അനുവദിക്കാത്തതെന്നും ആ നടവഴി പഞ്ചായത്ത് അംഗീകരിച്ച നടവഴി അല്ലായെന്നും സെക്രട്ടറി അറിയിച്ചു. ടി വഴി പൊതുവഴി അല്ലാത്തതിനാൽ അതിൻ്റെ ഭൂമി റവന്യു രേഖ പ്രകാരം സ്വകാര്യ ഭൂമി ആകാനുള്ള സാധ്യതയുണ്ടെന്ന് അദാലത്ത് ഉപസമിതി വിലയിരുത്തി. ആയതിൽ വ്യക്തത വരുത്തുന്നതിന് ടി സ്ഥലം ഉൾപ്പെട്ടു വരുന്ന സർവേ നമ്പരിലെ FMD സ്കെച്ച് റവന്യു അധികൃതരിൽ നിന്നും വാങ്ങി പഞ്ചായത്തിൽ ഹാജരാക്കുന്നതിന് പരാതിക്കാരിക്ക് നിർദ്ദേശം നൽകി. ആയത് ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു