LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poyilamvalappil, Kurichakam Post, Kuttiadi
Brief Description on Grievance:
Complaint against Active Planet
Receipt Number Received from Local Body:
Escalated made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 63
Updated on 2025-04-11 15:53:06
കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തിൽ വാർഡ് 11 ൽ വേളം വില്ലേജിൽ മണിമല എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന Active പ്ലാനറ്റ് എന്ന പാർക്കിനെതിരെയാണ് പരാതി . സർക്കാർ സംവിധാനങ്ങളുടെയോ നിയമ സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ കുന്നിൻപ്രദേശം ഇടിച്ചുനിരത്തി പഞ്ചായത്തിന്റെയോ മറ്റു സർക്കാർ സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്നും, ഇപ്പോഴും കുന്നിടിച്ചിലും പാറഖനനവും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും , കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ യഥാവിധി സംസ്കരിക്കുന്നില്ലെന്നും അതുകാരണം സമീപത്തെ കിണറുകൾ മലിനമായിരിക്കുകയാണെന്നും , ആയതിനാൽ അനധികൃതമായി പ്രവർത്തിക്കുന്ന പ്രസ്തുത സ്ഥാപനത്തിന്റെ പ്രവർത്തനം ഈ രീതിയിൽ തുടർന്നാൽ മഴക്കാലത്തു ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും മാലിന്യ പ്രശ്നങ്ങൾ ഉൾപ്പെടെ പൂർണമായും പരിഹരിക്കുന്നതുവരെ ഇതിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്നുമാണ് പരാതി. പാർക്കിന്റെ നിർമാണപ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശശി പി .വി & സത്യൻ കെ .കെ എന്നവർ Docket No . EFKZD 410 10 0000 26 ആയി ബഹു . തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ തദ്ദേശ അദാലത്തിൽ പരാതി നൽകിയിരുന്നു .പ്രസ്തുത പരാതി സംസ്ഥാനതല അദാലത് സമിതി പരിഗണിച്ചു തീർപ്പാക്കിയതാണ് .സംസ്ഥാന അദാലത് സമിതി പരിഗണിച്ച വിഷയത്തിലാണ് വീണ്ടും പരാതി എന്നതിനാൽ മേൽ സമിതി യിലേക്ക് escalate ചെയ്യാൻ തീരുമാനിച്ചു .
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 48
Updated on 2025-05-17 19:34:58
കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന Active planet Entertainment Pvt.Ltd. എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ചെങ്കുത്തായസ്ഥലത്ത് മതിയായ അനുമതി കൂടാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും, പ്രസ്തുത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വലിയ ദുരന്തത്തിന് കാരണമാകുമെന്നും പരാതിപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രദേശത്തെ നീരുറവകളുടെ സഞ്ചാരത്തെ സാരമായി ബാധിക്കുമെന്നും, സമീപ പ്രദേശത്തെ കിണറുകളില്‍ മാലിന്യം കലരുന്നുണ്ടെന്നും ആയതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുന്നതിന് നടപടി ഉണ്ടാകണമെന്നും പരാതിപ്പെട്ടിട്ടുണ്ട്. 06/09/2024 തിയ്യതിയില്‍ കോഴിക്കോട് ജില്ലയില്‍ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന തദ്ദേശ അദാലത്തില്‍ മേല്‍ വിഷയത്തില്‍ ശ്രീ.ശശി പൊയിലന്‍ വളപ്പില്‍, ശ്രീ.സത്യന് കൊല്ലന്കമ്ടി എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്നും ദുരന്തകാരണമാകുമെന്നും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് മേല്‍ സ്ഥാപനത്തിനെതിരെ പരാതി സമര്‍പ്പിച്ചിരുന്നതാണ്. (Docket No. EFKZD41010000028 ). പരാമര്‍ശ വിഷയത്തില്‍ ഭൂവികസന പെര്‍മിറ്റ് ആവശ്യമായ പ്ലോട്ട് പുനര്‍വിഭജനം നടക്കുന്നില്ലാത്തതിനാല്‍ ഡെവലപ്മെന്റ് പെര്‍മിറ്റ് ആവശ്യമായിട്ടുള്ളതല്ല എന്നും പരാതിയില്‍ ഏതെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുന്നതല്ല എന്നും, KMMC rules ലെ വ്യവസ്ഥകള്‍ മാത്രം പാലിച്ചാല്‍ മതിയാകുന്നതാണ് എന്നതിനാല്‍ ഗ്രാമപഞ്ചായത്തിന് നടപടി ഇല്ലാത്തതാണ് എന്നും ഉത്തരവായിരുന്നതാണ്. Active Planet Entertainments എന്ന സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രം അനുവദിച്ച MSME ലൈസന്‍സ് പ്രകാരമാണെന്ന് വേളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. KSCSTE - CWRDM നടത്തിയ ഫീല്‍ഡ് വിസിറ്റില്‍ സമീപ പ്രദേശത്തെ 13 കിണറുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും സ്ഥാപനത്തില്‍ നിന്നും പ്രസ്തുത കിണറുകളിലേക്ക് 50 മീറ്ററിലധികം ദൂരം ഉണ്ടെന്നും മാലിന്യത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധിക്കുന്നതിനായി PCB യ്ക്കും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കൂടാതെ പരാതിയില്‍ പരാമര്‍ശിച്ച വിഷയത്തില്‍ ബഹു.ഹൈക്കോടതിയില്‍ ശ്രീ.സുഭാഷ് ചന്ദ്രന് പി.വി., ചന്ദ്രന് പി.പി. എന്നിവര്‍ LSGD secretary, District Collector, Environmental Engineer-PCB, Velom Panchayat, ജില്ലാ പോലീസ് ചീഫ്, SHO കുറ്റ്യാടി പോലീസ് സ്റ്റേഷന്, Active Planet Entertainments Pvt. Ltd. എന്നിവരെ എതിര്‍കക്ഷികളാക്കി L1-WP(C) 15930/2025/2025058036 നമ്പറായി റിട്ട് പെറ്റീഷൻ് പുതുതായി ഫയല്‍ ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മേല്‍ വിഷയത്തില്‍ ബഹു.തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന തദ്ദേശ അദാലത്തില്‍ സംസ്ഥാനതല അദാലത്ത് സമിതി പരിശോധിച്ച് തീര്‍പ്പാക്കിയതാണ്. പ്രസ്തുത വിഷയത്തില്‍ തന്നെയാണ് വീണ്ടും പരാതി സമര്‍പ്പിച്ചിരിക്കുന്നത് എന്നതിനാല്‍ escalate ചെയ്യുന്നതിന് തീരുമാനിച്ചു.