LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Punartham, Kottarakonam, Venjarumood
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 54
Updated on 2025-04-09 17:11:50
ഫയൽ പരിശോധന നടത്തിയും സൈറ്റ് പരിശോധിച്ചും തീരുമാനമിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി.
Final Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 55
Updated on 2025-04-26 12:16:00
ശ്രീ. അനിൽകുമാർ. P, പുണർതം , കൊട്ടാരക്കോണം, വെഞ്ഞാറമൂട് എന്നയാൾക്ക് നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കുന്നതിൻ്റെ ഭാഗമായി 11/ 4/ 2025 ൽ ഇൻ്റേണൽ വിജിലൻസ് ഓഫീസർ, അസി. ടൗൺ പ്ലാനർ എന്നിവർ നെല്ലനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി . ഈ വിഷയവുമായി ബന്ധപ്പെട്ട A3- 6640/2024 എന്ന ഫയൽ പരിശോധിക്കുകയും , നെല്ലനാട് ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ, നെല്ലനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടേയും പരാതി കക്ഷി പ്രതിനിധികളായി അയച്ച അഡ്വ.സുധർമ്മൻ, ബിൽഡിംഗ് ലൈസൻസി ശ്രീമതി. സ്മിത. ബി.എസ് എന്നിവരുടേയും സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തുകയും ചെയ്തു. കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ള സ്ഥലത്തിൻ്റെ അതിർത്തികൾ നെടുമങ്ങാട് തഹസീൽദാർ ലഭ്യമാക്കിയിട്ടുള്ള സർവ്വേ സ്കെച്ചിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചു. ആയത് പ്രകാരം നിലവിൽ നിർമ്മാണം നടത്തിയിട്ടുള്ള കെട്ടിടം സെറ്റ്ബാക്ക് പാലിക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. കൂടാതെ, പരിശോധനയിൽ ബോധ്യപ്പെട്ട താഴെ പറയുന്ന അപാകതകൾ പരിഹരിച്ച് പുതിയ റഗുലറൈസേഷൻ പ്ലാൻ സമർപ്പിക്കണമെന്ന് അപേക്ഷകൻ്റെ പ്രതിനിധികളെ അറിയിച്ചു. 1. കെട്ടിടത്തിൻ്റെ സെല്ലാർ ഫ്ലോറിൽ പാർക്കിംഗിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലം പര്യാപ്തമല്ല. ആയത് പുന:ക്രമീകരിച്ച് പ്ലാൻ ലഭ്യമാക്കണം 2 . ഭിന്നശേഷികാർക്കുള്ള ടോയ്ലെറ്റ് നിലവിൽ നിർമ്മിച്ചിരിക്കുന്നത് സെല്ലാറിലാണ്. ആയത് സൗകര്യപ്രദമായി ഗ്രൗണ്ട് ഫ്ളോറിലേക്ക് മാറ്റി സ്ഥാപിക്കണം. 3. തഹസീൽദാർ നൽകിയ സർവ്വേ സ്കെച്ചിലെ അളവുകളും അപേക്ഷകൻ നൽകിയ പ്ലാനിലെ അളവുകളും പൊരുത്തപ്പെടുന്നില്ല. മേൽ അപാകതകൾ പരിഹരിച്ച് റഗുലറൈസേഷൻ പ്ലാൻ ലഭിക്കുന്ന മുറക്ക് ആയത് പരിശോധിച്ച് നിയമാനുസൃത തുടർ നടപടി സ്വീകരിച്ച് ഒക്കുപ്പൻസി അനുവദിക്കുന്നതിന് അസി. എഞ്ചിനീയറോടും , ഗ്രാമപഞ്ചായത്ത്സെക്രട്ടറിയോടും, നിർദ്ദേശിച്ച് തീരുമാനിച്ചു. വിവരം പരാതിക്കാരെനെ അറിയിച്ച് തുടർ നടപടി സ്വീകരിക്കുന്നതിനും നടപടി വിവരം അദാലത്ത് പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്നതിനും നെല്ലനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 56
Updated on 2025-06-18 12:17:32
കെട്ടിടത്തിന് ഒക്കുപ്പൻസി നൽകിയിട്ടുണ്ട്.
Attachment - Sub District Final Advice Verification: