LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊവ്വൽ പുതിയപുരയിൽ, ചുഴലി, ചെങ്ങളായി, തളിപ്പറമ്പ്
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് ലഭിക്കാത്തത്-സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 50
Updated on 2025-04-15 10:17:01
posted to next meeting for field visit
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 51
Updated on 2025-05-13 14:52:43
പരാതിക്കാരൻ ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ VI ആം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള വീടിന് ഭീഷണിയായ മൺതിട്ട നീക്കം ചെയ്യുന്നതിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹു.ജില്ലാ കലക്ടറുടെ 18/03/2024 ലെ DCKNR/3669/2024-DM6 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം വീടിന് 3.2 മീ, പിറകിലായി 20 മീറ്ററോളം വീതിയും 8 മി. വീതിയുമുള്ള അപകട ഭീഷണി ഉയർത്തുന്ന മൺതിട്ട മേൽ സ്ഥലത്തുനിന്നും മതിയായ ചെരിവ് നല്കി 1.2മീ. ഉയരമുള്ള 4 തട്ടുകളാക്കി സ്വന്തം ചെലവിൽ മണ്ണുനീക്കുന്നതിന് അനുമതി നല്കിയിരുന്നു.ഈ അനുമതിയുടെ വെളിച്ചത്തിൽ പരാതിക്കാരൻ മണ്ണുനീക്കം ചെയ്യുകയുണ്ടായി.എന്നാൽ അദ്ദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണുനീക്കം ചെയ്തതുമൂലം തന്റെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത വസ്തുവിലെ മണ്ണ് ഇടിഞ്ഞു വീഴാൻ തുടങ്ങിയെന്ന് കാണിച്ച് ശ്രീമതി.കോളിയാട്ടു പാറയിൽ കാർത്ത്യായനി ബഹു.ജില്ലാ കലക്ടർക്ക് പരാതി സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരാതി അന്വേഷിക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ്, തഹസിൽദാർ തളിപ്പറമ്പ് എന്നിവർക്ക് നിർദ്ദേശം നല്കുകയുമുണ്ടായി. ഇവരുടെ റിപ്പോർട്ടുപ്രകാരം മണ്ണുനീക്കം ചെയ്യാനുള്ള അനുമതിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉത്തരവ് ദുരുപയോഗം ചെയ്ത് അനുവദിച്ച അളവിൽ അധികമായി നീക്കം ചെയ്തതായും മേൽ പ്രവൃത്തിമൂലം ശ്രീമതി .കാർത്ത്യാനിയുടെ പുരയിടത്തിൽ നിന്നും വലിയ മേൽപ്പാറ ഉൾപ്പെടെ പരാതിക്കാരന്റെ പുരയിടത്തിലേക്ക് വീണിട്ടുള്ളതായും സ്ഥലം അപകട ഭീഷണിയിലായതിനാൽ ആയത് ലഘൂകരിക്കാൻ മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് ആവശ്യമായ രീതിയിൽ ഒരു STRUCTURAL ENGINEER ഉടെ മേൽനോട്ടത്തിൽ താങ്ങുമതിൽ നിർമ്മിക്കേണ്ടതാണെന്നും നിർദ്ദേശിക്കുകയുണ്ടായി.പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തിയതിൽ മണ്ണെടുത്ത ഭാഗം അപകടാവസ്ഥയിലാണുള്ളതെന്നും ബഹു. കലക്ടറുടെ നിർദ്ദേശാനുസരണം ആവശ്യമായ താങ്ങുമതിൽ നിർമ്മാണം നടത്തിയിട്ടില്ലെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പരാതിക്കാരന്റെ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് ഒക്യുപെൻസി അനുവദിക്കാത്ത സെക്രട്ടറിയുടെ നടപടിയിൽ അപാകതയില്ലെന്ന് സമിതി വിലയിരുത്തി. മേൽ സാഹചര്യത്തിൽ കലക്ടറുടെ നിർദ്ദേശാനുസരണം ഒരു സ്ട്രക്ചറൽ എഞ്ചിനീയറുടെ മേൽനോട്ടിൽ താങ്ങുമതിൽ നിർമ്മിച്ച് റിപ്പോർട്ട് ചെയ്യുന്ന മുറക്ക് പരാതിക്കാരന്റെ വീടിന് നമ്പർ അനുവദിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നല്കി.