LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
C/o L THANKACHAN PINGOTTU VEEDU CHENGAMANADU P O KOTTARAKKARA 691557
Brief Description on Grievance:
കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തിന്റെ റെസിഡൻഷ്യൽ ഏരിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി കൊടുത്ത അപേക്ഷയിൽ ഏതു പ്രാദേശിക സർക്കാരിന്റെ കിഴിൽ വരുമെന്ന ( മേലില ഗ്രാമ പഞ്ചായത്ത് / കൊട്ടാരക്കര മുനിസിപ്പാലിറ്റി ) തർക്കം പരിഹരിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 60
Updated on 2025-08-06 17:09:51
കൊട്ടാരക്കര താലൂക്കില്‍ മേലില വില്ലേജില്‍പ്പെട്ട റീസര്‍വ്വേ ബ്ലോക്ക് 16 ല്‍ 10067–ാം നമ്പര്‍ തണ്ടപ്പേര് റീസര്‍വ്വേ നമ്പര്‍ 87/18-ാം നമ്പര്‍ സ്ഥലവും കൊട്ടാരക്കര നഗരസഭാ പരിധിയിലുളള KM6/298–ാം നമ്പര്‍ പഴയ കെട്ടിടവും കണിയാന്റഴികത്ത് വീട്ടില്‍ ശ്രീ.കുഞ്ഞുകുഞ്ഞ് മകന് ശ്രീ. ജോയിമോന്റെ പേരിലാണെന്നുളളതെന്നും ടി സ്ഥലം ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന് റീട്ടെയില്‍ ഔട്ട് ലെറ്റിന് വേണ്ടി വാടകയ്ക്ക് കൊടുക്കുവാന്‍ സമ്മതിക്കുകയും കരാര്‍ ഉണ്ടാക്കിയിട്ടുളളതുമാണ് എന്നും ഐ ഒ സി യുടെ നിര്‍ദ്ദേശ പ്രകാരം റസിഡഷ്യല്‍ ഏരിയ സര്‍ട്ടിഫിക്കറ്റിന് വേണ്ടി മേലില വില്ലേജിലും കൊട്ടാരക്കര നഗരസഭയിലും അപേക്ഷ നല്‍കിയെങ്കിലും മേലില വില്ലേജിലായതിനാല്‍ മേലില ഗ്രാമപഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണെന്നും നഗരസഭയില്‍ നിന്ന് മറുപടി നല്‍കിയതായും ആകയാല്‍ ടി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുളള അനുവാദവും ബില്‍ഡിംഗ് പണിയുന്നതിനുളള അനുവാദവും ആരാണ് നല്‍കേണ്ടതെന്നുളള ഉത്തരവും ഉണ്ടാകണമെന്ന് കാണിച്ചാണ് ശ്രീ. ജോയിമോന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്. അന്വേഷണത്തില്‍ ശ്രീ.ജോയിമോന്.കെ.കെ, കണിയാന്റഴികത്ത് വീട് കൊട്ടാരക്കയുടെ ഉടമസ്ഥതയിലുളള മേലില വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 16 ല്‍ റീസര്‍വ്വേ നമ്പര്‍ 87/18 ല്‍ ഉള്‍പ്പെട്ട വസ്തുവില്‍ ഐ.ഒ.സി. യുടെ റീട്ടെയില്‍ ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനായി PESO യില്‍ സമര്‍പ്പിക്കുന്നതിലേക്ക് ടി വസ്തുവിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ റസിഡന്‍ഷ്യല്‍ ഏരിയ നിലവിലില്ലായെന്നുളള സാക്ഷ്യപത്രം അനുവദിക്കുന്നതിനായി ഐ.ഒ.സി. നഗരസഭയില്‍ അപേക്ഷ സമര്പ്പിച്ചിട്ടുളളതായും അപേക്ഷയോടൊപ്പം ഹാജരാക്കിയ കൈവശവകാശ സര്‍ട്ടിഫിക്കറ്റ്, കരം ഒടുക്കിയ രസീത് എന്നിവ പരിശോധിച്ച് കെട്ടിട നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന വസ്തു മേലില വില്ലേജില്‍ ഉള്പ്പെട്ടിട്ടുളളതിനാല് ബന്ധപ്പെട്ട തസ്വഭ സ്ഥാപനത്തില്‍ (മേലില ഗ്രാമപഞ്ചായത്തില്‍) അപേക്ഷ സമര്‍പ്പിക്കണമെന്ന് കാണിച്ച് ഐ.ഒ.സി. ലിമിറ്റഡിന് കത്ത് നല്‍കിയതായി സൂചന (2) പ്രകാരം താങ്കൾ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. കൊട്ടാരക്കര-പുനലൂര്‍ ദേശീയപാതയിലുളള ഐ.ഒ.സി. ലിമിറ്റഡ് റീട്ടെയില്‍ ഔട്ട് ലെറ്റിനായി കണ്ടെത്തിയ സ്ഥലത്തിന് മുമ്പുളള വലതു വശത്തെ റോഡിന് അഭിമുഖമായി നില്ക്കുന്ന കെട്ടിടങ്ങളും (VI/299 ശ്രീ.എം.തോമസ്, അഞ്ചുതറ വീട്), VI/300 ശ്രീ.കുഞ്ചാണ്ടി മാത്തുക്കുട്ടി, കൂരക്കാരന് തെക്കേവീട്ടില്‍) ഔട്ട് ലെറ്റ് കഴിഞ്ഞിട്ടുളള കെട്ടിടങ്ങളും (VI/297 ശ്രീ. റ്റി.റ്റി.മാത്യൂസ്, തേവലപ്പുറത്ത് പുത്തന്‍വീട്), VI/296 ശ്രീ.രാജു.വൈ, തേവലപ്പുറത്ത് പുത്തന്‍വീട്) പരിശോധിച്ചപ്പോള്‍ മേലില വില്ലേജില്‍പ്പെട്ട സ്ഥലമാണെങ്കിലും കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ നിന്നാണ് ടി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച് വസ്തുനികുതി ഈടാക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കെട്ടിട ഉടമസ്ഥരെ നേരില്‍ കേട്ടതില്‍ നിന്നും ടി മുനിസിപ്പാലിറ്റിയുടെ പരിധിയിലുളള കെട്ടിടങ്ങള്‍ തന്നെയാണെന്ന് വാക്കാല്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ അപേക്ഷകനായ ശ്രീ.ജോയിമോന്റെ പേരില്‍ നിര്‍ദ്ദിഷ്ട ഔട്ട് ലെറ്റ് ഉണ്ടായിരുന്ന സ്ഥലത്തുളള VI/298-ാം നമ്പര്‍ കെട്ടിടത്തിന് 2020-21 സാമ്പത്തിക വര്‍ഷം വരെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ വസ്തുനികുതി ഒടുക്കിയിട്ടുളളതും നിലവില്‍ ടി കെട്ടിടം പൊളിച്ചുനീക്കിയിട്ടുളളതുമാണെന്ന് അസ്സസ്സ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊട്ടാരക്കര മുനിസിപ്പാലിറ്റി ടി റീട്ടെയില്‍ സ്ഥലം മേലില ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കൂടാതെ സൂചന (3) പ്രകാരം ചേർന്ന ഓൺലൈൻ യോഗത്തിൽ ടി പെർമിറ്റ് അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള നിർദ്ദിഷ്ട നിർമ്മാണ സ്ഥലം മേലില വില്ലേജിൽ ഉൾപ്പെട്ടു വരുന്നതാണെന്നും മേലില വില്ലേജ് പരിധി പൂർണ്ണമായും മേലില ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെട്ടു വരുന്നതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എന്നാൽ ടി പ്രദേശത്തുള്ള കെട്ടിടങ്ങൾക്ക് കൊട്ടാരക്കര നഗരസഭ കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ളതായും നിലവിൽ നികുതി സ്വീകരിച്ചു വരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്. ടി സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടി 2025 ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാർഡ് പുനർവിഭജന അന്തിമ വിജ്ഞാപനം പ്രകാരം നിർദ്ദിഷ്ട നിർമ്മാണ സ്ഥലം കൊട്ടാരക്കര നഗരസഭ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച റിപ്പോർട്ട്, അന്തിമ വിജ്ഞാപനത്തിന്റെ പകർപ്പ്, അംഗീകൃത മാപ്പിന്റെ പകർപ്പ് ടി സ്ഥലം ഉൾപ്പെട്ട ഡിവിഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വോട്ടർ പട്ടികയുടെ പകർപ്പ്, കൊട്ടാരക്കര വില്ലേജിന്റെ അതിർത്തി സംബന്ധിച്ച് നഗരസഭയിൽ ലഭ്യമുള്ള രേഖകൾ എന്നിവ സഹിതം 04/08/2025 ന് 3.30 pm ന് സ്ഥല പരിശോധന നടത്തിയ ഓവർസിയർ സെക്ഷന്റെ ചുമതലയുള്ള സൂപ്രണ്ട് എന്നിവർ AD-3 യുടെ കാര്യാലയത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ-2 മുമ്പാകെ ഹിയറിംഗിന് ഹാജരാകുവാൻ നിർദ്ദേശിച്ചിരുന്നതുമാണ്. കൊട്ടാരക്കര മുൻസിപ്പാലിറ്റിയെ 30 വാർഡുകളായി വിഭജിച്ച് അതിർത്തികൾ നിർണയിച്ച് കൊണ്ടുള്ള ബഹു. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ 26/05/2025 ലെ എസ്.ഡി.സി-1074/2024/എസ്.ഡി.സി 8 നമ്പര്‍ അന്തിമ ഉത്തരവ്, അംഗീകൃത മാപ്പ്, 2025 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 23/07/2025 തീയതിയിൽ പ്രസിദ്ധീകരിച്ച പഴയതെരുവ് ഡിവിഷൻ (ഡിവിഷന് 6) വോട്ടർപട്ടിക എന്നിവ ഹിയറിങ്ങിൽ ഹാജരാക്കിയിരുന്നു. ആയത് പരിശോധിച്ചതില്‍ ഐ.ഒ.സി ലിമിറ്റഡ് റീടെയില്‍ ഔട്ട് ലെറ്റ് നിർമ്മിക്കുന്നതിന് കണ്ടെത്തിയ മേലില വില്ലേജിൽ കരം ഒടുക്കി വരുന്ന ശ്രീ. ജോയിമോൻ, കണിയാന്റഴികത്ത് വീട് എന്നയാളുടെ ഉടമസ്ഥതയിലുള്ള വസ്തു കൊട്ടാരക്കര നഗരസഭ പഴയതെരുവ് ഡിവിഷന്റെ അതിർത്തിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ടി വസ്തുവിന് മുമ്പുള്ള വലതുവശത്തെ റോഡിന് അഭിമുഖമായി നിൽക്കുന്ന താമസാവശ്യ കെട്ടിടങ്ങളുടെ ഉടമസ്ഥൻ പഴയതെരുവ് ഡിവിഷൻ ഭാഗം ഒന്ന് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂപ്രണ്ട് ശ്രീ.ഹരിനാഥ്.എം.ഐ മൊഴി നൽകിയിട്ടുണ്ട്. മേല്‍ സാഹചര്യത്തിൽ കൊട്ടാരക്കര നഗരസഭ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളതും മേലില വില്ലേജിൽ കരം ഒടുക്കി വരുന്നതുമായ ശ്രീ. ജോയിമോൻ.കെ.കെ, കണിയാന്റഴികത്ത്, കൊട്ടാരക്കര എന്നയാളുടെ ഉടമസ്ഥതയിലുള്ള ബ്ലോക്ക് 16 റീസര്‍വ്വേ നമ്പർ 87/18 ല്‍ ഉൾപ്പെട്ട വസ്തുവില്‍ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അനുമതി കൊട്ടാരക്കര നഗരസഭയിൽ നിന്നും അനുവദിക്കുന്നതിനും കൂടാതെ നിലവിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയെ 30 വാർഡുകളായി നിർണ്ണയിച്ചുകൊണ്ടുള്ള ബഹു.ഡീലിമിറ്റേഷൻ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അംഗീകൃത മാപ്പ് പ്രകാരമുള്ള അതിർത്തിക്കുള്ളിൽ വരുന്ന വസ്തുവിന്റെ ഉടമസ്ഥർ നൽകുന്ന അപേക്ഷയിൽ മറ്റൊരു വില്ലേജിലാണ് കരം ഒടുക്ക് വരുത്തുന്നത് എന്ന കാരണത്താൽ തുടർനടപടികൾ സ്വീകരിക്കാതിരിക്കരുത് എന്നും അതിർത്തി സംബന്ധിച്ച് മാറ്റം വരുത്തണമെന്ന് ബഹു. കൗൺസിൽ തീരുമാനിക്കുന്ന പക്ഷം അനുമതിക്കായി ബഹു.സർക്കാരിലേക്ക് ഉചിത മാർഗ്ഗേണ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നുമുള്ള സൂചന (3) തീരുമാനവിവരം അപേക്ഷകനെ അറിയിച്ചിട്ടുളളതാണ്.
Attachment - Sub District Final Advice: