LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IDOOZHI ILLAM , P O MAYYIL
Brief Description on Grievance:
ഞങ്ങളുടെ കെട്ടിടം 24136 / ആർ ഐ 1 / 07 തീയ്യതി 20 / 06 / 2007 പ്രകാരം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാകുന്നു മേൽ രജിസ്റ്റർ പ്രകാരം കെട്ടിടം നമ്പർ അനുവദിക്കുന്ന ഉത്തരവ് പരിഗണിക്കാതെ പുതിയ കെട്ടിട നിർമ്മാണ ചട്ടം ബാധകമാണെന്ന രീതിയിലാണ് സെക്രെട്ടറി സംസാരിക്കുന്നത് .മേൽ 24136 / ആർ ഐ 1 / 07 / തീയ്യതി 20 / 06 / 2007 ഉത്തരവിന്റെ കോപ്പി പഞ്ചായത്തിൽ കൊടുത്തിട്ടും സെക്രെട്ടറി നിലപാട് മാറ്റുന്നില്ല .ആയത് പരിഹരിക്കണമെന്നു അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 53
Updated on 2025-04-15 10:18:27
posted to next meeting for field visit
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 51
Updated on 2025-05-17 12:02:04
ശ്രീമതി.കുമാരി അന്തർജ്ജനം മുതൽ പേർ സ്ഥിരം അദാലത്ത് മുമ്പാകെ സമർപ്പിച്ച പരാതിപ്രകാരം മയ്യിൽ ഗ്രാമ പഞ്ചായത്തിൽ കെട്ടിടനിർമ്മാണചട്ടം നിലവിൽ വരുന്നതിന് മുമ്പെ ആരംഭിച്ച് പിന്നീട് പൂർത്തികരിച്ച കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചുവെങ്കിലും ആയത് അനുവദിച്ചില്ലെന്നും 20-06-2007 ലെ 24136/ആർ.ഐ1/07 നമ്പർ സർക്കുലർ പ്രകാരം നിർമ്മാണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയുണ്ടായെന്നും എന്നാൽ അതൊന്നും പരിഗണിക്കാതെ പുതിയ കെട്ടിടനിർമ്മാണചട്ടം ടി കെട്ടിടത്തിന് ബാധകമാണെന്ന് ചൂണ്ടിക്കാണിച്ച് നമ്പർ അനുവദിക്കുന്നതിന് തയ്യാറാവുന്നില്ലെന്നും പരാതിപ്പെടുകയുണ്ടായി. അദാലത്ത് സമിതി സ്ഥലപരിശോധന, ബന്ധപ്പെട്ട ഫയൽ എന്നിവ പരിശോധന നടത്തിയതിൽ മയ്യിൽ വില്ലേജിൽ റി.സ.80/17 ൽ പെട്ട സ്ഥലത്ത് പണിത കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി 11-07-2017 ൽ ശ്രീമതി.കുമാരി അന്തർജ്ജനം, ഐ.വിവേക് ബാബു, രേഖ.കെ എന്നിവർ ചേർന്ന് അപേക്ഷ സമർപ്പിച്ചതായി കണ്ടു. പ്രസ്തുത അപേക്ഷയിൽ ടി.കെട്ടിടം മയ്യിൽ ഗ്രാമ പഞ്ചായത്തിൽ കെട്ടിടനിർമ്മാണചട്ടം നിലവിൽ വരുന്നതിന് മുമ്പെ ആരംഭിച്ചതും പഞ്ചായത്തിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും അപേക്ഷിക്കുകയുണ്ടായി. ഇതേ തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 19-10-2017, 30-12-2017 തീയ്യതികലിലെ B2-4407/17 നമ്പർ കത്ത് പ്രകാരം മയ്യിൽ ഗ്രാമ പഞ്ചായത്തിലെ റി.സ.80/17 ൽ ഉൾപ്പെട്ട സ്ഥലത്തെ പഞ്ചായത്ത് ബസ്സ്റ്റാന്റ്ൽ റോഡും ബസ്സ്റ്റാന്റ്7 കെട്ടിടവും തമ്മിലുള്ള അതിർത്തി നിർണ്ണയിച്ചു നല്കുന്നതിന് തളിപ്പറമ്പ് തഹസിൽദാർക്ക് കത്ത് നല്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവ്വേയർ 16-01-2018 ന് പരാതിക്കാരിയുടെ സ്ഥലത്ത് പണിത കെട്ടിടവും പഞ്ചായത്ത് ബസ്സ്റ്റാന്റ്വ , റോഡ് എന്നിവയിലേക്കുള്ള അകലവും രേഖപ്പെടുത്തിയ സ്കെച്ചും അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 30-07-2019 ലെ B2-4407/17 നമ്പർ കത്ത് പ്രകാരം ന്യൂനതകൾ പരാതിക്കാരനെ അറിയിച്ചു.പ്രസ്തുത കത്തിൽ നമ്പർ അനുവദിക്കേണ്ട കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.പി.ബി.ആർ പ്രകാരമുള്ള സെറ്റ്ബാക്കുകൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിക്കാരി അവകാശപ്പെട്ടതുപോലെ ടി കെട്ടിടം കെട്ടിട നിർമ്മാണചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പേയാണ് പണിതത് എന്ന വാദം പഞ്ചായത്ത് അംഗീകരിച്ചതായി കാണുന്നില്ല. 11-07-2017 ന് സമർപ്പിച്ച അപേക്ഷയിൽ കെ.പി.ബി.ആർ പ്രകാരമുള്ള പ്ലാനുകളോ മറ്റു അനുബന്ധങ്ങളോ സമർപ്പിച്ചിട്ടില്ല. തുടർന്ന് 04-08-2020 ന് പരാതിക്കാരി വീണ്ടും അപേക്ഷ സമർപ്പിച്ചതായി കാണുന്നു. ആയതിന് 18-08-2020 ലെ B2-2918/20 നമ്പർ കത്ത് പ്രകാരം അപേക്ഷയും പ്ലാനുകളും 2019 ചട്ടപ്രകാരമല്ല സമർപ്പിച്ചിരിക്കുന്നതെന്നും സമർപ്പിച്ച രേഖകൾ വ്യക്തമല്ലെന്നും മരണപ്പെട്ട ത്രിവിക്രമൻ നമ്പൂതിരിയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കാണിച്ച് കത്ത് നല്കുകയുണ്ടായി. തുടർന്ന് പഞ്ചായത്തും അപേക്ഷകയും തമ്മിൽ നിരവധി എഴുത്തുകുത്തുകൾ നടന്നതായി കാണുന്നു. സമിതിയുടെ പരിശോധനയിൽ പരാതിക്കാരന്റെ നിർമ്മാണം 06-06-2007 ന് മുമ്പ് പൂർത്തീകരിച്ചതാണെന്ന വാദം പഞ്ചായത്ത് അംഗീകരിച്ചതായി കാണുന്നില്ല. ബന്ധപ്പെട്ട രജിസ്റ്റർ പരിശോധിച്ചതിൽ ക്രമ നമ്പർ 165,ശ്രീ.ത്രിവിക്രമൻ നമ്പൂതിരി.ഐ എന്ന പേരിൽ ഒരു എന്ട്രിര കാണുകയുണ്ടായി ഇത് പരാതിക്കാരിയുടെ ഭർത്താവാണെന്ന് മനസ്സിലായി എന്നാൽ സർക്കുലർ നമ്പർ 24136/ആർ. ഐ1/07 /ത.സ്വ.ഭ.വ. പാര 2(3) പ്രകാരം നിർദ്ദേശിച്ച 17 കോളങ്ങളുള്ള രജിസ്റ്ററിലെ മറ്റു വിവരങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തി കാണുന്നില്ല.കെട്ടിടത്തിന്റെ റീ.സ നമ്പർ, ഭൂമിയുടെ അളവ്, വില്ലേജ്, വാർഡ്, ഡോർ നമ്പർ, ഒക്യുപ്പെൻസി, നിലകളുടെ എണ്ണം, ഏരിയ, പൂർത്തീകരിച്ച തീയ്യതി, തുറന്ന സ്ഥലത്തിന്റെ അളവ്, കാർ പാർക്കിംഗ് തുടങ്ങിയ പ്രസക്തമായ വിവരങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. 25-07-2007 ലെ 24136(1)/ആർ.എ./ ത.സ്വ.ഭ.വ നമ്പർ സർക്കുലർ പ്രകാരം 150 മീറ്റർ സ്ക്വയർ കൂടുതലോ രണ്ടിലധികം നിലകളുള്ള കെട്ടിടങ്ങളുടെ വിവരങ്ങളും പഞ്ചായത്ത് സെക്രട്ടറി ശേഖരിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പരിശോധനയിൽ ഹാജരാക്കിയ രജിസ്റ്റർ മേൽ സർക്കുലർ പ്രകാരം തയ്യാറാക്കിയതോ സെക്രട്ടറി ആധികാരികമാക്കിയതോ അല്ലാത്തതിനാൽ അത് ഔദ്യോഗിക രേഖയായി കണക്കാക്കാൻ സാധിക്കില്ലെന്ന് സമിതി വിലയിരുത്തി. അതുകൊണ്ടുതന്നെ മേൽ കെട്ടിട നിർമ്മാണം 06-06-2007 ന് മുമ്പ് നടന്നതാണെന്നും ആയത് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തതാണെന്നും തെളിയിക്കുന്ന രേഖകൾ ഒന്നുംതന്നെ ലഭ്യമല്ല.ഈ സാഹചര്യത്തിൽ അപേക്ഷ നിരസിച്ച് തീരുമാനിച്ചു.