LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സദാനന്ദൻ പി, കണ്ണൂർ
Brief Description on Grievance:
ലൈസൻസ് പുതുക്കുന്നതിലെ അപാകത സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2025-05-16 11:35:14
കണ്ണൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൌൾട്രി ഷെഡ് നമ്പർ 1 ന്റെ ലൈസൻസ് 01.04.2008 മുതൽ 31.03.2026 വരെയുള്ള കാലത്തേക്ക് പുതുക്കി നല്കുന്നതിന് 150536/ രൂപ ലൈസൻസ് ഫീയും പിഴ പലിശയുമായി ആവിശ്യപ്പെടുന്നുവെന്നും തുക അടക്കാത്തതിനാൽ നഗരസഭ റവന്യു റിക്കവറി നടപടി ആരംഭിച്ചതായും വ്യക്തമാക്കിയാണ് ശ്രീ സദാനന്ദൻ പി എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. മേൽ വിഷയം സംബന്ധിച്ച് നഗര സഭ പ്രതിനിധിയോട് ആരാഞ്ഞതിൽ കണ്ണൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൌൾട്രി ഷെഡ് നമ്പർ 1 പരാതിക്കാരൻ തന്നെ കാലങ്ങളായി കൈവശം വച്ചു വരികയാണെന്നും ആയതിൻെറ ലൈസൻസ് പുതുക്കുന്നതിന് നിർദ്ദേശിച്ചതിൻെറ അടിസ്ഥാനത്തിൽ കരാർ ഉടമ്പടി പ്രകാരം അടവാക്കേണ്ട ലൈസൻസ് ഫീയും പിഴ തുകയും ആവിശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് നല്കിയിട്ടുള്ളതെന്നും നോട്ടീസ് പ്രകാരമുള്ള തുക അടക്കാത്തതിനാൽ നഗര സഭ തീരുമാന പ്രകാരം റവന്യൂ റിക്കവറി നടപടി ആരംഭിച്ചതായും അറിയിക്കുകയുണ്ടായി. തീരുമാനം :- പരാതിക്കാരൻ അടവാക്കേണ്ട പാട്ട തുകയുമായി ബന്ധപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. 2008 മുതൽ 2026 വരെയുള്ള കാലത്തെ ലൈസൻസ് പുതുക്കി കിട്ടേണ്ട തിലേക്ക് അടവാക്കാൻ നഗരസഭ ആവിശ്യപ്പെട്ട തുക സംബന്ധിച്ചാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. പരാതിയിൽ നഗര സഭ തീരുമാന പ്രകാരം റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു വരുന്നുണ്ട്. പാട്ട തുകയുമായി ബന്ധപ്പെട്ട് ഇളവ് നല്കുന്ന കാര്യം പരിഗണിക്കുന്നതിന് അദാലത്ത് സമിതിക്ക് സാധ്യമാവുകയില്ല എന്നതിനാലും നഗരസഭ തീരുമാന പ്രകാരം റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ചു വരുന്നതിനാലും നഗര സഭ ഭരണ സമിതി മുമ്പാകെ അപേക്ഷ സമർപ്പിച്ച് ഇളവ് നോടാനാവശ്യമായ നടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നതിനാൽ അപ്രകാരം നടപടി സ്വീകരിക്കുന്നതിന് പരാതിക്കാരനും, പരാതിക്കാരൻെ അപേക്ഷ അനുഭാവ പൂർവ്വം പരിഗണിക്കുന്നതിന് നഗരസഭക്കും നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.