LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Neelithara, Maliyankara
Brief Description on Grievance:
Building permit delay
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 53
Updated on 2025-03-26 11:37:33
പരാതിക്കാരൻ ശ്രീ.ലൈജു. എൻ.ഡി, വടക്കേക്കര ഗ്രാമപഞ്ചായത്തിന് വേണ്ടി സെക്രട്ടറി ശ്രീമതി. അജിത, അസി. എഞ്ചിനിയർ ശ്രീ കൃഷ്ണ കുമാർ എന്നിവർ ഓൺലൈനിൽ ഹാജരായി. പരാതിക്കാരൻ നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന 20/334 നമ്പർ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ 11.12.2024 ൽ സമർപ്പിച്ചെങ്കിലും നാളിതു വരെ പെർമിറ്റ് ലഭിച്ചിട്ടില്ലായെന്ന് പരാതിക്കാരൻ അറിയിച്ചു. കൂടാതെ അപേക്ഷ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ അസ്വാഭാവികമായ നടപടികൾ ഉണ്ടായിട്ടുള്ളതായും ടിയാൻ അറിയിച്ചു. എന്നാൽ പെർമിറ്റ് അപേക്ഷയോടൊപ്പം സമർപ്പിച്ച പ്ലാൻ വരച്ചതിൽ ഇപ്പോഴും 3 ന്യൂനതകൾ നിലവിലുള്ളതായി അസി.എഞ്ചിനിയർ അറിയിച്ചു. ഈ സാഹചര്യത്തിൽ പെർമിറ്റ് അപേക്ഷയിൽ നിലവിലുള്ള ന്യൂനതകൾ പരാതിക്കാരനെ/ ലൈസൻസിയെ നേരിട്ട് അറിയിക്കുന്നതിനും തുടർന്ന് അപേക്ഷ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ നിയമാനുസൃതം സമർപ്പിക്കുന്ന പക്ഷം 3 ദിവസത്തിനകം പെർമിറ്റ് അനുവദിക്കണമെന്ന് സെക്രട്ടറി, അസി എഞ്ചിനിയർ എന്നിവരോട് നിർദ്ദേശിച്ചു. കൂടാതെ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അസ്വാഭാവിക നടപടികൾ ഉണ്ടായിട്ടുള്ളതായി ആരോപിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് 2 ദിവസത്തിനകം സെക്രട്ടറി വിശദീകരണം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. തെറ്റായി പ്ലാൻ വരച്ച ലൈസൻസിയുടെ നടപടി സംബന്ധിച്ചും, അദാലത്ത് തീരുമാനത്തിൻ മേൽ സ്വീകരിച്ച തുടർനടപടി സംബന്ധിച്ചും അടുത്ത അദാലത്ത് മീറ്റിംഗിൽ പരിശോധിക്കുന്നതിനും തീരുമാനിച്ചു.