LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Gayathri Kalyanamandapam Kollengode
Brief Description on Grievance:
നികുതിയിളവ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 53
Updated on 2025-06-13 13:54:56
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Escalated made by PKD5 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 48
Updated on 2025-07-18 11:15:35
സര്‍ക്കാര്‍ തലത്തില്‍ / കോടതിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ലഭ്യമാകേണ്ടതുണ്ട്. ഈ സ്ഥാപനവുമായി കോടിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഉപജില്ലാ സമിയിയ്ക്ക് തീരുമാനം എടുക്കുവാന്‍ നിര്വ്വാഹമില്ലാത്തതിനാല് ഫയല്‍ ജില്ലാതല സമിയിക്ക് കൈമാറാന്‍ തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 42
Updated on 2025-09-12 12:01:35
ഹൈക്കോടതിയിൽ ശ്രീ.ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത റിട്ട് ഹർജി (W.P.(C) No. 12015/2015) തള്ളികൊണ്ട്, നികുതി വർദ്ധനവ് 2011-ലെ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണെന്ന് കോടതി നിരീക്ഷിച്ചിട്ടുള്ളതാണെന്നും പഞ്ചായത്ത് നികുതി പരിഷ്കരിച്ചത് നിയമവിരുദ്ധമല്ലെന്നും, വർദ്ധനവ് 100 ശതമാനത്തിൽ പരിമിതപ്പെടുത്തണമെന്ന പരാതിക്കാരന്റെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞതാണെന്നും കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.. 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പ്രകാരം കല്യാണമണ്ഡപം 'വാണിജ്യ-വ്യവസായ കെട്ടിടങ്ങളുടെ' ഗണത്തിലല്ല, മറിച്ച് 'മറ്റ് ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ' എന്ന വിഭാഗത്തിലാണെന്നും മറ്റ് ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് നികുതി വർദ്ധനവിന് പരിധി ബാധകമല്ലെന്നും 'ബിസിനസ്സ്' എന്ന പദം വാണിജ്യ-വ്യവസായ കെട്ടിടങ്ങൾക്ക് ബാധകമായ രീതിയിൽ ഉപയോഗിക്കാനാവില്ലെന്നും വസ്തു നികുതി നിർണ്ണയിക്കുന്നത് കെട്ടിടത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ ശെങ്കുന്തർ കല്യാണമണ്ഡപത്തിന് 400 രൂപയിൽ താഴെയാണ് നികുതി എന്ന പരാതിക്കാരന്റെ വാദം തെറ്റാണെന്നും 2013-14 സാമ്പത്തിക വർഷത്തിൽ നികുതി പരിഷ്കരിച്ചപ്പോൾ 14,742 രൂപയായി വർദ്ധിച്ചിരുന്നെന്നും അതിനാൽ പരാതിക്കാരന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. മേൽകാര്യങ്ങൾ പരിശോധിച്ചതിൽ പഞ്ചായത്തിന്റെ വാദം ശരിയാണെന്ന് വിലയിരുത്തിയ സമിതി, നിലവിൽ ടി വിഷയത്തിൽ പരാതി കക്ഷി ഹൈക്കോടതിയില്‍ MJC 81/2024 നമ്പർ ഹർജി ഫയൽ ചെയ്തിരിക്കുന്നതിനാൽ കേസ് വിധിക്ക് വിധേയമായി തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു.