LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Usha Mohanan Mookambika House Poothol Thrissur
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by Thrissur District
Updated by Durgadas C K, ASSISTANT DIRECTOR (Convenor)
At Meeting No. 36
Updated on 2025-07-23 17:36:23
പരാതിയും, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ റിപ്പോര്‍ട്ടും, തദ്ദേശ സ്വയംഭരണ വകുപ്പ് ടൗണ്‍പ്ലാനറുടെ റിപ്പോര്‍ട്ടും ജില്ലാ സമിതി പരിശോധിച്ചു. തൃശൂര്‍ കോര്പ്പറേഷന് 1-ാം ഡിവിഷനില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് BF+GF+13+Stair Room നിലകളിലായി 12922.20sqm വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്നതിന് 23/01/2010 ല്‍ നിര്‍മ്മാണ അനുമതി നല്‍കിയിരുന്നു. ആയതിന്റെ കാലാവധി 9 വര്‍ഷം പൂര്‍ത്തീകരിച്ചതിനാല്‍ ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനായി KMBR 2019, Rule IX കമ്മിറ്റിയില്‍ സമര്‍പ്പിച്ചിരുന്നു. മേല്പറഞ്ഞ കെട്ടിടത്തിന് കെട്ടിട നിര്‍മ്മാണ അനുമതി നല്കിയ സമയത്തെ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ കക്ഷിയുടെ അപേക്ഷ നിരസിച്ചിരുന്നു. കക്ഷി ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുടെ അദാലത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കക്ഷിയുടെ അപേക്ഷ പുന:പരിശോധിക്കുന്നതിന് വീണ്ടും സമര്‍പ്പിക്കുന്നതിന് തീരുമാനമായതിന്റെ അടിസ്ഥാനത്തില്‍ കെ.എം.ബി.ആര് 2019 റൂള്‍ 15 പ്രകാരം കമ്മിറ്റിയില്‍ പുന:സമര്‍പ്പിച്ചിരുന്നു. കമ്മിറ്റിയില്‍ 2010 ലെ ചട്ട ഭേദഗതി ഗസറ്റില്‍ വരുന്നതിന് മുമ്പ് തന്നെ പ്ലാനില്‍ അംഗീകാരം ലഭിച്ചിരുന്നതും ചട്ടം നിലവില്‍ വന്ന തീയതിയ്ക്ക് ശേഷം ഫീസ് ഒടുക്കിയിട്ടുള്ളതുമായ കെട്ടിടങ്ങള്‍ക്ക് ചട്ടം ബാധകമാകുമോ എന്നത് സംബന്ധിച്ചും കെ.എം.ബി.ആര് 2019 റൂള്‍ 15(അ) പ്രകാരം 3 വര്‍ഷത്തിനകം പുനര്‍:സമര്‍പ്പിച്ച അപേക്ഷകളില്‍ എത്ര വര്‍ഷത്തേയ്ക്ക് പുതുക്കി നല്കാമെന്നത് സംബന്ധിച്ചും ബഹു. സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ആരായുന്നതിന് തീരുമാനമായിട്ടുള്ളതാണ്. മേല്‍ വിവരം കക്ഷിയെ അറിയിച്ചിട്ടുള്ളതാണ്. മേൽ പറഞ്ഞ കെട്ടിടത്തിൻ്റെ നിർമ്മാണ അനുമതി സമർപ്പിച്ചതിനു ശേഷം കെട്ടിട നിർമ്മാണ അനുമതി അംഗീകരിച്ച്, 20.11.2009ൽ ഫീസ് അടവാക്കുന്നതിനായി അറിയിപ്പ് നൽകിയിരുന്നു.ആയതു പ്രകാരം ഫീസ് 23.01.2010 തീയ്യതിയില്‍ അടവാക്കിയിട്ടുണ്ട്. 16.12.2009ൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വന്നിരുന്നതാണ്. മേൽ പറഞ്ഞ ചട്ടം ഭേദഗതി വന്നെങ്കിലും ആയത് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നത് 2010 ജനുവരി മാസം 22.01.2010ലാണ് ഗവ. പ്രസ്സിൽ നിന്നും ഡിസ്പാച്ച് ചെയ്തിരിക്കുന്നത്. ആയതിനാൽ ഇത്തരത്തിൽ ഒരു ചട്ടം മുന്‍കാല പ്രാബല്യത്തോടെ നിലവിൽ വന്നത് അറിയാതെയാണ് കെട്ടിട നിർമ്മാണ അനുമതി നൽകിയിരുന്നത്. 2019ൽ പുതിയ ചട്ടം നിലവിൽ വന്ന സമയത്ത് പഴയ അപേക്ഷകളിൽ പഴയ ചട്ടം മതിയെന്ന് ബഹു. സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭിച്ചിരുന്നു. സമാനമായി ഈ വിഷയത്തിൽ കെട്ടിട നിർമ്മാണ അപേക്ഷ, ഫയർ എൻ. ഒ. സി., പൊല്യൂഷൻ എൻ. ഒ. സി എന്നിവ ഭേദഗതിക്ക് മുൻപായി ലഭ്യമായ സംഗതികളിൽ ഏത് ചട്ടം ബാധമാക്കണം എന്നത് സംബന്ധിച്ച് ബഹു. സർക്കാരിൽ നിന്നും സ്പഷ്ടീകരണം ആവശ്യമാണ്. ആയതിനാൽ ബഹു. സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭിക്കുന്നമുറക്ക് ടി വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷകക്ക് 2009 മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം 20.11.2009 ന് പ്ലാന്‍ അംഗീകരിച്ച് ഫീസ് അടവാക്കുന്നതിന് കോര്പ്പറേഷന് അറിയിപ്പ് നല്കിയിരുന്നതും 23.01.2010 ല്‍ ഫീ അടവാക്കി പെര്‍മിറ്റ് അനുവദിച്ചിരുന്നതും, പുതുക്കി നല്കിയിരുന്നതുമാണ്.എന്നാല്‍ 9 വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ റൂള്‍ 15 പ്രകാരം പുതുക്കുന്നതിന് അപേക്ഷ നല്കിയ സമയം 2010 ലെ ചട്ട ഭേദഗതി പ്രകാരം പെര്‍മിറ്റ് പുതുക്കി നല്‍കിയിരുന്നില്ല. ആയതിനാല്‍ ചട്ട ഭേദഗതിയ്ക്ക് മുന്‍പ് പ്ലാന്‍ അംഗീകരിച്ച് ഫീസ് അടവാക്കുന്നതിന് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ 2009 ലെ KMBR പ്രകാരം പെര്‍മിറ്റ് പുതുക്കി നല്കുന്ന വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ മേല്‍ നടപടികള്‍ക്കായി സംസ്ഥാന സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.