LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANTHOSH OPP: PERINGADI NEW MAHE
Brief Description on Grievance:
വസ്തുനികുതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ , അസ്സെസ്സ്മെന്റ് രജിസ്റ്ററിലെ കെട്ടിടത്തിന്റെ വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 53
Updated on 2025-04-01 15:14:07
ഉപജില്ലാ അദാലത്ത് പോർട്ടലിൽ ശ്രീ ജസീർ അഹമ്മദ് എം.സി, സന്തോഷ്, പുതിയ റോഡ്, പി.ഒ പെരിങ്ങാടി എന്നവർ ലഭ്യമാക്കിയ വസ്തുനികുതിയുമായി ബന്ധപ്പെട്ട പരാതി ഉപജില്ല അദാലത്ത് സമിതി പരിശോധിച്ചു. മേൽ പരാതി സംബന്ധിച്ച് അപേക്ഷകനെയും ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയേയും നേരിൽ കേട്ടു. പരാതിക്കാരനെ നേരിൽ കേട്ടതിൽ നിന്നും അദ്ദേഹത്തിന്റെ പിതാവിന്റെ (എം.മുഹമ്മദ്) പേരിലുള്ള ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ X/ 22 നമ്പർ കെട്ടിടത്തിന് 2019 വരെ വസ്തുനികുതി അടച്ചിട്ടുണ്ടെന്നും ടി കെട്ടിടത്തിന്റെ നികുതി കുടിശ്ശിക അടക്കാനും അസസ്മെന്റ് രജിസ്റ്റർ വിവരങ്ങളുടെ സാക്ഷ്യപത്രത്തിനും ആയി സെക്രട്ടറി മുമ്പാകെ നൽകിയ അപേക്ഷയുടെ മറുപടിയിൽ മേൽപ്പറഞ്ഞ കെട്ടിടം പഞ്ചായത്തിന്റെ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നുമാണ് അറിയിച്ചതെന്നും അറിയിച്ചു. കെട്ടിടവുമായി ബന്ധപ്പെട്ട് കുടിയാനായ യൂസഫ് മകൻ ബഷീറിനെ ടി കെട്ടിടത്തിൽ നിന്നും ഒഴിവാക്കി കിട്ടുവാനായി Ep No 55 / 2024 inRCP 70 / 2018 പ്രകാരം തലശ്ശേരി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ആയതിൽ അനന്തരാവകാശികളായ താ൯ ഉള്‍പ്പെടെ ഉള്ളവര്ക്ക്ച അനുകൂലമായി വിധി വരികയും കെട്ടിടം 04/04/2024 ന് ഒഴിപ്പിച്ച് തരുകയും ചെയ്തിട്ടുണ്ട്. കെട്ടിടം പൂഴി വില്പനക്കായി മുമ്പ് ഉപയോഗിച്ചിരുന്നതും നിരോധനം വന്നതിനാൽ പിന്നെ കച്ചവടം മതിയാക്കിയതും മേൽക്കൂര താൽക്കാലികമായി ഷീറ്റ് കെട്ടി മേഞ്ഞതും ആകുന്നു. മേൽ കെട്ടിടം ഇപ്പോഴും നാലുവശം ചെങ്കല്ല് കെട്ടിയ ചുവരുള്ളതും മുൻവശം കട്ടിള വാതിൽ ഉള്ളതും പഞ്ചായത്ത് നമ്പർ ഉള്ളതും ഉത്തരത്തിന്റെ ഞാലിയിൽ ഷീറ്റ് ഉള്ളതുമാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തികച്ചും അന്യായമായാണ് തന്റെ കെട്ടിടം പഞ്ചായത്തിന്റെ രജിസ്റ്റർ നിന്നും നീക്കം ചെയ്തിട്ടുള്ളത് എന്നും ആയതിനാൽ അസൈമെന്റ് രജിസ്റ്ററില്‍ ഉൾപ്പെടുത്തി നമ്പർ അനുവദിച്ചു തരണമെന്നും ആണ് പരാതിക്കാരന് അറിയിച്ചിട്ടുള്ളത് . സെക്രട്ടറിയെ നേരിൽ കേട്ടതിൽ നിന്നും ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എം മുഹമ്മദ് എന്നവരുടെ ഉടമസ്ഥതയിലുള്ള പത്താം വാര്‍ഡി ൽ 22 നമ്പ൪ കെട്ടിടം പ്രസ്തുത വാർഡിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ 31/03/2021 തീയതി 1130/2021 നമ്പർ അപേക്ഷയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ 09/04/2021 ലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം 20/2021 പ്രകാരം കെട്ടിടം പൊളിച്ചുമാറ്റിയിട്ടുള്ള കെട്ടിടങ്ങളുടെ ഗണത്തിൽപ്പെടുത്തി നികുതി ഒഴിവാക്കി അസ്സസ്മെന്റ് രജിസ്റ്ററില്‍ നിന്നും ഒഴിവാക്കിയതാണെന്നും അപേക്ഷകന്റെ 13/02/2025ലെ അപേക്ഷ പ്രകാരം സ്ഥലം പരിശോധിച്ചപ്പോൾ പ്രസ്തുത കെട്ടിടം നിലവിൽ മേൽക്കൂര ഇല്ലാതെ ചുറ്റുപാടും കാട് നിറഞ്ഞുകിടക്കുന്ന കെട്ടിടമായാണ് കാണപ്പെട്ടിട്ടുള്ളത് എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ കെട്ടിടം അസ്സസ്മെന്റ് രജിസ്റ്ററില്‍ നിന്നും ഒഴിവാക്കുന്നതിന് മുന്നോടിയായി ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഉടമസ്ഥന് നോട്ടിസ് നല്‍കിയിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട് ഗ്രാമപഞ്ചായത്തിന്റെ സഞ്ചയ സോഫ്റ്റ് വെയ൪ പ്രകാരമുള്ള രജിസ്റ്റർ പരിശോധിച്ചതിൽ നിന്നും എം മുഹമ്മദ് എന്നവരുടെ ഉടമസ്ഥതയിലുള്ള X/22 നമ്പർ കെട്ടിടത്തിന് 2019 വരെ വസ്തുനികുതി ഒടുക്കിയതായി കാണുന്നു. അപേക്ഷകൻ ഹാജരാക്കിയ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ച 4/86 നമ്പർ കെട്ടിടം അസസ്മെന്റ് രജിസ്റ്റർ പരിശോധിച്ചതിൽ ശ്രീ എം മുഹമ്മദ് എന്നിവരുടെ പേരിലുള്ളതല്ല എന്ന് കാണുന്നു. സ്ഥല പരിശോധന നടത്തിയതിൽ 5.80 മീറ്റർ നീളത്തിലും 4.40 മീറ്റർ വീതിയിലും വിണ്ടുകീറിയ ചുമരോട് കൂടിയുള്ളതും നിലവിൽ ഉപയോഗിക്കാ൯ പറ്റാത്ത വിധത്തില്‍ ജീർണാവസ്ഥയിലുള്ള മേൽക്കൂര ഇല്ലാതെ കെട്ടിടം കാണപ്പെട്ടു. CRZ നിയന്ത്രണങ്ങള്‍ ബാധകമായ ടി കെട്ടിടത്തിലേക്ക് മാഹി പുഴയിൽ നിന്നും 17.30 മീറ്റർ ദൂരമാണ് ഉള്ളത് എന്നും ബോധ്യമായി. മേൽ വസ്തുതകളിൽ നിന്നും അപേക്ഷകൻ പരാതിയിൽ സൂചിപ്പിച്ച പ്രകാരം അപേക്ഷകന്റെ സമ്മതമോ അറിവോ ഇല്ലാതെ കെട്ടിടം അസസ്മെന്റ് രജിസ്റ്ററിൽ നിന്നും ഒഴിവാക്കുകയും ചെയ്തു എന്ന് വ്യക്തമായതിനാൽ ആയതിൽ തീരുമാനമെടുക്കുന്നതിനു വേണ്ടി മേൽ കമ്മിറ്റിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് വേണ്ടി തീരുമാനിച്ചു
Attachment - Sub District Escalated: