LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADEENATHUL QUTHUBUL AALAM,KULAPPURAM,P O VILAYANCODE
Brief Description on Grievance:
REPORT OF COMPLETEION OF BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 58
Updated on 2025-04-04 10:25:52
വിശദമായ പരിശോധനക്കായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 59
Updated on 2025-04-05 12:16:44
തീരുമാനം ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ചെറുതാഴം വില്ലേജിൽ ഉൾപ്പെട്ട റീ.സ നമ്പർ 643/348 , 653/215 , 652/102 , 653/222 , 653/214 തുടങ്ങിയ സ്ഥലത്ത് ഉൾപ്പെട്ട 12 ഏക്കർ സ്ഥലം ഭൂവികസന പെർമിറ്റിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷയിൽ 2019 ലെ KPBR ചട്ടം 31 (XII) പ്രാകാരം ജില്ലാ ടൌൺ പ്ലാനറുടെ അനുമതി ആവശ്യമുള്ളതാണ്. എന്നാൽ പ്രസ്തുത അപേക്ഷ പ്രകാരം ജില്ലാ ടൌൺ പ്ലാനറുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണുന്നില്ല. അംഗീകാരം ലഭിക്കാത്ത പ്രസ്തുത ഭൂവികസന പെർമിറ്റ് അപേക്ഷയിൽ ഉൾപ്പെട്ട സ്ഥലത്താണ് നിർമ്മാണങ്ങൾ പൂർത്തീകരിച്ച് ഒക്യുപ്പെൻസി ലഭിക്കുന്നതിന് മറ്റൊരു അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ആ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുകയും കെട്ടിടനിർമ്മാണ ക്ഷേമനിധി സെസ്സ് ഒടുക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടതായി ഫയൽ പരിശോധിച്ചതിൽ കാണുന്നു. ചട്ടം 31 (XII) പ്രകാരം ജില്ലാ ടൌൺ പ്ലാനറിൽ നിന്നുള്ള അനുമതി ലഭ്യമാക്കാത്ത സാഹചര്യത്തിൽ പ്രസ്തുത പ്ലോട്ടിലുള്ള കെട്ടിട നിർമ്മാണവും കെട്ടിടവും അംഗീകൃതമാണെന്ന് അനുമാനിക്കാവുന്നതല്ല. ആയതിനാൽ ചട്ടം 3 (1) (d) proviso പ്രകാരം പുതിയ കെട്ടിട നിർമ്മാണമോ വിപുലീകരണമോ കൂട്ടിച്ചേർക്കലോ അനുവദനീയമല്ല. എന്നാൽ ഫയൽ 4690/2023 നോട്ട് പ്രകാരം അപേക്ഷകന് ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റിനുള്ള അപേക്ഷ (ഫയൽ നമ്പർ. 6253/2023) തീർപ്പാക്കുന്ന മുറക്ക് മാത്രമേ ഈ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നും ഫയലിൽ അപാകതകൾ നിലനിൽക്കുന്നു എന്നുള്ള അസിസ്റ്റന്റ് എഞ്ചിനിയറുടെ കുറിപ്പ് പരിഗണിക്കാതെ 30.04.2024 തീയ്യതിയിൽ സെക്രട്ടറി 1495.34 ച.മീ വീസ്തീർണ്ണമുള്ള പണി പൂർത്തീകരിച്ച കെട്ടിടത്തിന്റെ കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിന് അനുമതി നൽകിയിട്ടുള്ളതാണ്. പ്രസ്തുത സാഹചര്യത്തിൽ പരാതി ജില്ലാ ആദാലത്ത് സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2025-06-23 11:42:06
ചെറുതാഴം ഗ്രാമപഞ്ചായത്തിൽ കുളപ്പുറം എന്ന സ്ഥലത്ത് റൌളത്തൂർ മുഹബ്ബീൻ ട്രസ്റ്റിന്റെ കീഴിൽ 19 ഓളം ബിൽഡിങ്ങുകളുടെ നിർമ്മാണം പൂർത്തിയായി ചെറുതാഴം ഗ്രമാപഞ്ചായത്തിൽ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചിട്ടുള്ളതാണെന്നും, പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ പ്രസ്തുത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ അന്വേഷണത്തിനായി പിടിച്ചെടുത്തതിനാൽ തുടർ നടപടി സ്വീകരിക്കുകയുണ്ടായില്ലെന്നും നിലവിൽ പ്രസ്തുത ഫയലുകൾ വിജിലൻസ് ഗ്രാമപഞ്ചായത്തിന് തിരികെ നൽകിയിട്ടുണ്ടെങ്കിലും ഇതേവരെ തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആയതിനാൽ കെട്ടികിടക്കുന്ന ഫയലിൽ തുടർ നടപടിക്ക് നിർദ്ദേശം നല്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് ശ്രീ.ജാഫർ തറവൂർ ചിറമ്മൽ പരാതി സമർപ്പിച്ചിട്ടുള്ളത്. പ്രസ്തുത പരാതി പരിഗണിച്ച ഉപജില്ല അദാലത്ത് സമിതി 1 താഴെ പറയുന്ന പ്രകാരം തീരുമാനം രേഖപ്പെടുത്തി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുകയുണ്ടായി. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ചെറുതാഴം വില്ലേജിൽ ഉൾപ്പെട്ട റീ.സ നമ്പർ 643/348 , 653/215 , 652/102 , 653/222 , 653/214 തുടങ്ങിയ സ്ഥലത്ത് ഉൾപ്പെട്ട 12 ഏക്കർ സ്ഥലം ഭൂവികസന പെർമിറ്റിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷയിൽ 2019 ലെ KPBR ചട്ടം 31 (XII) പ്രാകാരം ജില്ലാ ടൌൺ പ്ലാനറുടെ അനുമതി ആവശ്യമുള്ളതാണ്. എന്നാൽ പ്രസ്തുത അപേക്ഷ പ്രകാരം ജില്ലാ ടൌൺ പ്ലാനറുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണുന്നില്ല. അംഗീകാരം ലഭിക്കാത്ത പ്രസ്തുത ഭൂവികസന പെർമിറ്റ് അപേക്ഷയിൽ ഉൾപ്പെട്ട സ്ഥലത്താണ് നിർമ്മാണങ്ങൾ പൂർത്തീകരിച്ച് ഒക്യുപ്പെൻസി ലഭിക്കുന്നതിന് മറ്റൊരു അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ആ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുകയും കെട്ടിടനിർമ്മാണ ക്ഷേമനിധി സെസ്സ് ഒടുക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടതായി ഫയൽ പരിശോധിച്ചതിൽ കാണുന്നു. ചട്ടം 31 (XII) പ്രകാരം ജില്ലാ ടൌൺ പ്ലാനറിൽ നിന്നുള്ള അനുമതി ലഭ്യമാക്കാത്ത സാഹചര്യത്തിൽ പ്രസ്തുത പ്ലോട്ടിലുള്ള കെട്ടിട നിർമ്മാണവും കെട്ടിടവും അംഗീകൃതമാണെന്ന് അനുമാനിക്കാവുന്നതല്ല. ആയതിനാൽ ചട്ടം 3 (1) (d) proviso പ്രകാരം പുതിയ കെട്ടിട നിർമ്മാണമോ വിപുലീകരണമോ കൂട്ടിച്ചേർക്കലോ അനുവദനീയമല്ല. എന്നാൽ ഫയൽ 4690/2023 നോട്ട് പ്രകാരം അപേക്ഷകന് ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റിനുള്ള അപേക്ഷ (ഫയൽ നമ്പർ. 6253/2023) തീർപ്പാക്കുന്ന മുറക്ക് മാത്രമേ ഈ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നും ഫയലിൽ അപാകതകൾ നിലനിൽക്കുന്നു എന്നുള്ള അസിസ്റ്റന്റ് എഞ്ചിനിയറുടെ കുറിപ്പ് പരിഗണിക്കാതെ 30.04.2024 തീയ്യതിയിൽ സെക്രട്ടറി 1495.34 ച.മീ വീസ്തീർണ്ണമുള്ള പണി പൂർത്തീകരിച്ച കെട്ടിടത്തിന്റെ കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിന് അനുമതി നൽകിയിട്ടുള്ളതാണ്. പ്രസ്തുത സാഹചര്യത്തിൽ പരാതി ജില്ലാ ആദാലത്ത് സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു. എസ്കലേറ്റ് ചെയ്ത് ലഭിച്ച മേൽ പരാതി 05.05.2025ാം തീയ്യതി ചേർന്ന ജില്ലാതല അദാലത്ത് സമിതി പരിഗണിച്ചു. പരാതിക്കാരനും ഗ്രാമപഞ്ചായത്ത് പ്രധിനിധിയും യോഗത്തിൽ പങ്കെടുത്തു. മേൽ വിഷയം സംബന്ധിച്ച് താഴെ പറയുന്ന പ്രകാരം സെക്രട്ടറി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ചെറുതാഴം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ വിവിധ ആളുകളുടെ പേരിലുള്ള റീസ 653 ൽ പെട്ട 536.7 ആർ സ്ഥലത്ത് ഭൂവികസന അനുമതിക്കായി ശ്രീ തറവൂർ ചിറമ്മൽ ജാഫർ എന്നവർ 20/06/2023 തീയതി അപേക്ഷ സമർപ്പിക്കുകയും അപാകത തിരുത്തി ഫയൽ പുനഃ സമർപ്പിക്കുന്നതിന് 16/09/2023 തീയതി കത്ത് നൽകുകയും ആയത് പ്രകാരം 29/01/2023 ന് പുനസമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അനുമതി ലഭ്യമാക്കുന്നതിന് മുൻപേ പ്രസ്തുത സ്ഥലം പല അതിരുകൾ ആയി തിരിച്ച് വീണ്ടും പല വ്യക്തികൾക്ക് കൈമാറുകയും ആയതു പ്രകാരം സമർപ്പിച്ച 5 അപേക്ഷയിൽ വിവിധ ആളുകളുടെ പേരിൽ 7/640 A, 640 B. 640 C. 640 D. 640 F എന്നീ കെട്ടിട നമ്പറുകൾ അനുവദിക്കുകയും ബാക്കിയുള്ള 14 അപേക്ഷകൾ ഭൂവികസന അനുമതി ലഭ്യമായതിനു ശേഷം തുടർ നടപടി സ്വീകരിക്കുന്നതാണെന്ന് കാണിച്ച് അപാകത കത്ത് നൽകിയിട്ടുള്ളതുമാണ്. റീസ 653ൽ പെട്ട ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലത്ത് മതിയായ അനുമതി ഇല്ലാതെ രണ്ട് ഇരുനില കെട്ടിട നിർമ്മാണം അനധികൃതമായി പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ ഈ സ്ഥലത്ത് ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റിന് അപേക്ഷിക്കുകയും അപാകത പരിഹരിച്ച് നൽകുന്നതിന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ആയത് പൂർത്തീകരിച്ച് മുസ്ലിം പള്ളിയായി റെഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നതിൽ ഭൂവികസന പെർമിറ്റ് ആവശ്യമില്ല എന്ന നിലയിൽ ഒക്യുപെൻസി അനുവദിക്കുന്നതിന് പരിഗണിച്ചിട്ടുണ്ടെങ്കിലും ടി സ്ഥലത്തെ ഭൂവികസന നിർമ്മാണങ്ങൾ സംബന്ധിച്ചും അനധികൃതമായി കുട്ടികളെ പാർപ്പിക്കുന്നതായും പരാതി ലഭിക്കുകയും കൂടാതെ ഈ പ്രദേശത്തെ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നതുമായ സാഹചര്യത്തിൽ ആരാധനാലയത്തിന് ഭരണസമിതി അനുമതി നൽകിയിട്ടില്ല. നിലവിൽ ഭൂവികസന പെർമിറ്റ് അനുവദിച്ചിട്ടില്ലാത്ത കാരണത്താൽ മേൽ ഭൂമിയിൽ ഉൾപ്പെട്ട കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷകളിലും തുടർനടപടി സ്വീകരിച്ചിട്ടില്ല . കൂടാതെ ടിയാൻ സമർപ്പിച്ച അപേക്ഷകൾ നിരസിച്ചതിനെതിരെ ബഹു. കേരള ഹൈക്കോടതി മുമ്പാകെ WP(C) 3873/2024 നമ്പറായി ഹർജി ബോധിപ്പിച്ചിട്ടുള്ളതായും അതിൽ പഞ്ചായത്ത് എതിർകക്ഷി ആയിട്ടുള്ളതുമാണെന്ന് ടിയാൻ അറിയിച്ചിട്ടുണ്ട് എന്ന വിവരവും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച് അദാലത്ത് സമിതി വിശദമായി ചർച്ച ചെയ്തു. ജില്ല ടൌൺ പ്ലാനറിൽ നിന്നും ഭൂ വികസന അനുമതി ലഭ്യമാക്കി നടത്തേണ്ടതായ നിർമ്മാണം അപ്രകാരം അനുവാദം വാങ്ങാതെ തന്നെ പ്ലോട്ട് സബ്ഡിവിഷൻ ചെയ്ത് നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവല്ക്കരിച്ച് നല്കുന്നത് സംബന്ധിച്ച വിഷയമാണ് പരാതിക്കടിസ്ഥാനമെന്ന് അദാലത്ത് സമിതി വിലയിരുത്തി. ഭൂ വികസന അനുമതി ലഭ്യമാകാതെ നടത്തിയ നിർമ്മാണം ക്രമവല്ക്കരിച്ച് നല്കുന്നതിന് സാധ്യമാവുകയില്ലെന്ന് അദാലത്ത് സമിതി വിലയിരുത്തി. ഉപജില്ല അദാലത്ത് സമിതിയുടെ തീരുമാനത്തിൽ നിന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നും ഏതാനും കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുകയോ ക്രമവല്ക്കരിക്കുകയോ ചെയ്തതായും മേൽ വിഷയം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നതായും അറിയുന്നു. വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകളെ സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല. തീരുമാനം:-. ജില്ല ടൌൺ പ്ലാനറിൽ നിന്നും ഭൂ വികസന അനുമതി ലഭ്യമാക്കി നടത്തേണ്ടതായ നിർമ്മാണം അപ്രകാരം അനുവാദം വാങ്ങാതെ തന്നെ പ്ലോട്ട് സബ്ഡിവിഷൻ ചെയ്ത് നിർമ്മിച്ച കെട്ടിടങ്ങൾ നിലവിലെ നിയമ പ്രകാരം ക്രമവല്ക്കരിച്ച് നല്കുന്നതിന് സാധ്യമാകാത്ത സാഹചര്യത്തിൽ മേൽ വിഷയം ബഹു. സർക്കാരിൻെറ ശ്രദ്ധയിൽ പെടുത്തി തുടർ നടപടി നിർദ്ദേശം ലഭ്യമാക്കേണ്ടതിലേക്ക് പരാതി സംസ്ഥാനതല അദാലത്ത് സമിതിക്ക് എസ്കലേറ്റ് ചെയ്ത് നല്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.