LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHANKULAM HOUSE UGRAPURAM POST AREEKODE MALAPPURAM DISTRICT
Brief Description on Grievance:
അരീക്കോട് ഗ്രാമ പഞ്ചായത്തിൽ 18/131 റൂമിൽ 15HP യിൽ 1988 മുതൽ പ്രവർത്തിച്ചു വരുന്ന സൂര്യ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനം 2023 -2024 കാലയളവിൽ പഞ്ചായത്തിന്റെ മുൻകൂട്ടി അനുമതി നേടാതെ 95HP യുടെ പുതിയ മിഷനറികൾ ഇൻസ്റ്റാൾ ചെയുകയും ചെയ്തു. തുടർന്ന് ലൈസൻസിന് അപേക്ഷിച്ചപ്പോൾ അനുമതി നേടാതെ സ്ഥാപിച്ചിട്ടുള്ള വസ്തുക്കൾ ഉള്ളതുകാരണം നിലവിലെ ലൈസൻസ് പുതുക്കാൻ പറ്റില്ല എന്നും പുതിയ ലൈസൻസിന് അപേക്ഷിക്കണം എന്നും അറിയിച്ചത്തിന്റെ അടിസ്ഥനത്തിൽ 18/131 A എന്ന റൂം ഉൾപ്പെടുത്തി പുതിയ സൈറ്റ് പ്ലാനോടുകൂടി അപേക്ഷ സമർപ്പിച്ചു തുടർന്ന് പഞ്ചായത്ത് അതികൃതർ പരിശോധിച് 18/131A റൂം കൊമേർഷ്യൽ റൂം ആണെന്ന് പറഞ്ഞു അപേക്ഷ നിരസിക്കുകയുണ്ടായി
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Narayanan P, Internal Vigilance Officer
At Meeting No. 52
Updated on 2025-06-16 12:38:19
അരീക്കോട് ഗ്രാമപഞ്ചായത്തില്‍ 18/131 നമ്പര്‍ കെട്ടിടത്തില്‍ 15 HP മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൂര്യ ഫുഡ് പ്രൊഡക്റ്റ്സ് എന്ന സ്ഥാപനത്തില്‍ അഡീഷണലായി സ്ഥാപിച്ച 106 HP യുള്ള പുതിയ മോട്ടോര്കൂടെ സ്ഥാപിച്ചത് കാരണം, പ്രസ്തുത മോട്ടോര്‍ സ്ഥാപിച്ച 18/131 A നമ്പര്‍ കെട്ടിടം കൂടെ ഉള്ടുത്തി ഇതര വ്യവസായ ഗണത്തിലേക്ക് തരം മാറ്റി ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് 08/08/2024 തീയതിയില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷകന് കത്ത് നല്‍കുകയും ആയത് പ്രകാരം 07/11/2024 ന് അപേക്ഷകന് നല്കിയ അപേക്ഷയില്‍ അന്വേഷണം നടത്തിയതില്‍ KPBR പ്രകാരം ചട്ടലംഘനം കണ്ടെത്തിയതിനാല്‍ അപേക്ഷ നിരസിക്കുകയും ചെയ്തുതായി സെക്രട്ടറി അറിയിച്ചു. വളരെകാലമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അഡീഷണലായി മെഷിനറി സ്ഥാപിച്ചതായും , നിലവില്‍ ലൈസന്‍സ് ഉള്ളത്കൊണ്ടും പുതുക്കി നല്‍കണമെന്നും അദാലത്തില്‍ പങ്കെടുത്ത പരാതിക്കാരന് അഭ്യര്‍ത്ഥിച്ചു. പക്ഷേ KPBR പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാത്ത കെട്ടിടത്തില്‍ സ്ഥാപിച്ച മെഷിനറി ഉള്‍പ്പെടുത്തി ലൈസന്‍സ് അനുവദിക്കുന്നത് നിയമപരമായി ശരിയല്ല എന്ന് കണ്‍വീനര്‍ പരാതിക്കരനെ അറിയിച്ചു. കൂടാതെ സംരംഭകര്‍ക്ക് സഹായകരമായ നിലപാടാണ് ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കുന്നതെങ്കിലും, സംരംഭക പ്രവര്‍ത്തികള്‍ക്ക് മെഷിനറി സ്ഥാപിച്ച കെട്ടിടങ്ങള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിധേമായാല് മാത്രമേ ഇത്തരം കെട്ടിടങ്ങളില്‍ ലൈസന്‍സ് അനുവദിക്കാന്‍ സാധ്യമാകൂ എന്നും അദാലത്ത് പരാതിക്കാരനെ അറിയിച്ചു. ആയതിനാല്‍ പരാതിക്കരന് അഡീഷണലായി മെഷിനറി സ്ഥാപിച്ച കെട്ടിടം KPBR വ്യവസ്ഥകള്‍ പാലിച്ച് ക്രമവല്ക്കരിക്കുന്നപക്ഷം ലൈസന്‍സ് അപേക്ഷയില്‍ ആവശ്യമായ തുടര്‍ നടപികള് അടിയന്തിരമായി സ്വീകരിക്കുന്നതിന് അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.