LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Elanjikkal Kadapra
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by PTA1 Sub District
Updated by കെ.സി.സുരേഷ് കുമാർ, Internal Vigilance Officer
At Meeting No. 52
Updated on 2025-06-06 15:26:17
ശ്രീ അജിത്ത് എബ്രഹാം , ഇലഞ്ഞിക്കൽ ,കടപ്ര എന്നയാൾ കടപ്ര വില്ലേജിലെ സർവ്വെ നമ്പർ 178/6 ൽപ്പെട്ട 6.55 ആർ സ്ഥലത്ത് കന്നുകാലി ഫാം നടത്തുന്നതിനായി G 1 ഒക്കുപ്പെൻസിയിൽപ്പെട്ട കെട്ടിട നിർമ്മാണത്തിനുളള പെർമിറ്റിനായി അപേക്ഷ കടപ്ര ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കടപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷകന് കത്ത് നൽകുകയുണ്ടായി.ഇതു സംബന്ധിച്ച അപേക്ഷകന്റെ പിതാവായ ശ്രീ ഇട്ടിച്ചെറിയ എബ്രഹാം സമർപ്പിച്ച പരാതി ഉപജില്ലാ അദാലത്തു സമിതിയുടെ പരിഗണനയ്ക്ക് വരുകയും സമിതി അംഗങ്ങൾ നേരിട്ട് സൈറ്റ് സന്ദർശിച്ച് പരാതിയിലെ വിശദാംശങ്ങൾ പരിശോധിക്കുകയുണ്ടായി . കന്നുകാലി ഫാമിന് കെട്ടിടം നിർമ്മിക്കാൻ സമർപ്പിച്ച പ്ലാനിൽ രേഖപ്പെടുത്തിയിട്ടുളള സ്ഥലം റവന്യു രേഖകൾ പ്രകാരം 6.55 ആർ വിസ്തീർണമുളള പുരയിടമാണെന്ന് കാണുന്നു. ആയതിനാൽ ഈ സ്ഥലത്ത് കന്നുകാലി ഫാമിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് KPBR 2019 പ്രകാരം തടസ്സമില്ലാത്തതാണ്. ടി സ്ഥലത്തേക്കുളള വഴി ഉൾപ്പെടുന്ന സ്ഥലം ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുളളതാണ്. എന്നാൽ ഡേറ്റാബാങ്കിന്റെ റിമാർക്ക്സ് കോളത്തിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം നിർമ്മിക്കുന്ന സ്ഥലം ഡേറ്റാബാങ്കിൽ ഉൾപ്പെടാൻ പാടില്ല എന്ന് മാത്രമേ നിലവിൽ വ്യവസ്ഥയുളളു എന്നതിനാൽ ടി സ്ഥലത്ത് ഫാം നിർമ്മിക്കുന്നതിന് അനുമതി നൽകാവുന്നതാണെന്ന് കാണുന്നു..ഇപ്രകാരം അനുമതി നൽകുമ്പോൾ KPBR 2019 പ്രകാരമുളള മറ്റു വ്യവസ്ഥകൾ എല്ലാം പാലിക്കുന്നുണ്ടെന്നും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തുന്നില്ലെന്നും സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. നിലവിൽ സമർപ്പിച്ചിട്ടുളള പ്ലാനിൽ നിയമാനസൃതം വരുത്തേണ്ട മാറ്റങ്ങൾ വരുത്തി സമർപ്പിക്കുന്നമുറയ്ക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് നൽകേണ്ടതാണെന്ന് ഉത്തരവാകുന്നു.