LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bhodhi mass corner malaparamba chevayour post kozhikode-673017
Brief Description on Grievance:
As per KMBR rule no 26 setback to a building can be provided at 2 levels -podium level and ground level. The setback of podium as per FAQ is clearly defined as 5 m on front and side and 3.5 m on other sides in high rise buildings. As per height of building rule - it is not mentioned the setback or open space corresponding to total height of building shall be provided in the ground level itself.
Receipt Number Received from Local Body:
Interim Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2025-04-25 11:34:21
കണ്ണൂർ 1 വില്ലേജിൽ റി.സർവ്വേ നമ്പർ 903/4 ൽ അനൂപ് എം.,സജിത അജിത് എന്നിവരുടെ പേരിലുള്ള സ്ഥലത്ത് അപ്പാർട്ട്മെന്റ് കെട്ടിടത്തിന് BPCN-00060254-2024 നമ്പറായി കോർപ്പറേഷനിൽ ബിൽഡിംഗ് ഓൺ പോഡിയം എന്ന റൂൾ 26 ഉപയോഗിച്ചുള്ള പ്ലാൻ സമർപ്പിച്ചതിൽ Height of Buliding (റൂൾ 24) പ്രകാരം വേണ്ട സെറ്റ് ബാക്ക് റോഡിൽ നിന്നും പോഡിയത്തിനു താഴെ ലെവലിലേക്ക് തന്നെ വേണം എന്നും ആ ഭാഗത്ത് പോഡിയം പോലുളള നിർമ്മാണം നടത്താൻ പാടില്ലെന്നും കോർപ്പറേഷനിൽ നിന്ന് അറിയിച്ചിട്ടുണ്ടെന്നും ആയതിനാൽ പ്രസ്തുത റൂളിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടാണ് ശ്രീ അരുൺ എസ് ബാബു എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. തീരുമാനം- കോർപ്പറേഷനിൽ നിന്നും മേൽ വിഷയവുമായി ബന്ധപ്പെട്ട ഫയൽ ലഭ്യമാക്കിയ ശേഷം ആയത് പരിശോധിച്ച് അടുത്ത യോഗത്തിൽ ടി പരാതി പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2025-05-20 19:35:12
കണ്ണൂർ കോർപ്പറേഷൻ കണ്ണൂർ 1 വില്ലേജിൽ റി സർവ്വേ നമ്പർ 903/4 ൽ അനൂപ്.എം.കെ, സജിത സജിത്ത് എന്നവരുടെ പേരിലുള്ള സ്ഥലത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിനു BPCN-00060254-2024 നമ്പർ ആയി കണ്ണൂർ കോർപ്പറേഷനിൽ പ്ലാൻ സമർപ്പിച്ചതിൽ ബിൽഡിംഗ് ഓൺ പൊഡിയം എന്ന റൂൾ (റൂൾ 26 ) ഉപയോഗിച്ച് തയ്യാറാക്കിയ പ്ലാനിൽ പൊഡിയം പോലുള്ള നിർമ്മാണം നടത്താനും ആയതിൽ കെട്ടിടങ്ങൾക്കുള്ള സെറ്റ്ബാക്ക് രണ്ടു തലങ്ങളിൽ ആയി നൽകാനും നിഷ്കർശിച്ചിട്ടുണ്ട്. ഒരു തലം ഗ്രൌണ്ട് ലെവലിലും മറ്റൊന്ന് പോഡിയത്തിനു മുകളിലും ആയതിനാൽ രണ്ടു തലങ്ങളിൽ ആയി ആണ് സെറ്റ്ബാക്ക് നൽകിയത്. പൊഡിയത്തിനു വേണ്ടത് ഗ്രൌണ്ട് ലെവലിലും, ബാക്കി പൊഡിയത്തിനു മുകളിലും. എന്നാൽ കോർപ്പറേഷനിൽ നിന്നും hight of building (റൂൾ 24 ) പ്രകാരം വേണ്ട സെറ്റ്ബാക്ക് റോഡിൽ നിന്നും പൊഡിയത്തിനു ലെവലിലേക്ക് തന്നെ വേണം എന്നും ആ ഭാഗത്ത് പൊഡിയം പോലുള്ള നിർമ്മാണം നടത്താൻ പാടില്ലെന്നും കോർപ്പറേഷനിൽ നിന്ന് അറിയിച്ചിട്ടുണ്ടെന്നും ആയതിനാൽ പ്രസ്തുത റൂളിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടാണ് ശ്രീ.അരുൺ.എസ്.ബാബു എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. മേൽ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപ്പറേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അസി. എക്സി. എഞ്ചിനീയർ ചട്ടത്തിലെ അവ്യക്തത കാരണമാണ് പെർമിറ്റ് അനുവദിക്കുന്നതിന് സാധ്യമാകാതെവന്നതെന്നും ആയത് സംബന്ധിച്ച് വ്യക്തത വരുത്തി നല്കണമെന്നും ആവിശ്യപ്പെടുകയുണ്ടായി. മേൽ വിഷയം സംബന്ധിച്ച് ചർച്ച ചെയ്ത അദാലത്ത് സമിതി K smart സോഫ്റ്റ്വെയറിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പരിശോധനയിൽ ഈ വിഷയം എപ്രകാരമാണ് വ്യാഖ്യാനിക്കുന്നത് എന്ന് പരിശോധിച്ച് ആയത് പ്രകാരം തീരുമാനമെടുക്കുന്നതാവും ഉചിതമെന്ന് തീരുമാനിച്ചു. ആയതിൻെറ അടിസ്ഥാനത്തിൽ K SMART (തിരുവനന്തപുരം) മായി ബന്ധപ്പെട്ട് അന്വേഷിച്ചതിൽ പോഡിയത്തിന്റെ ടവർ മുതലുള്ള setback K.M.B.R .2019 ചട്ടം 24 പ്രകാരം കെട്ടിടത്തിന് അനുവദനീയമായ ഉയരം കണക്കാക്കുന്നതിന് ആവശ്യമായ width of yard from the building to the abutting street എന്നതായി പരിഗണിക്കാം എന്ന് അറിയിക്കുകയുണ്ടായി. തീരുമാനം :- പോഡിയത്തിന്റെ ടവർ മുതലുള്ള setback K.M.B.R .2019 ചട്ടം 24 പ്രകാരം കെട്ടിടത്തിന് അനുവദനീയമായ ഉയരം കണക്കാക്കുന്നതിന് ആവശ്യമായ width of yard from the building to the abutting street എന്നതായി പരിഗണിക്കാം എന്ന് K SMART (തിരുവനന്തപുരം) മായി ബന്ധപ്പെട്ട് അന്വേഷിച്ചതിൽ ബോധ്യപ്പെട്ടത് പ്രകാരം പോഡിയത്തിന്റെ ടവർ മുതലുള്ള setback K.M.B.R .2019 ചട്ടം 24 പ്രകാരം കെട്ടിടത്തിന് അനുവദനീയമായ ഉയരം കണക്കാക്കുന്നതിന് ആവശ്യമായ width of yard from the building to the abutting street എന്നതായി പരിഗണിച്ചുകൊണ്ട് പരാതിക്കടിസ്ഥാനമായ അപേക്ഷയിൽ തീരുമാനം കൈക്കൊള്ളുന്നതിന് കണ്ണൂർ കോർപ്പറേഷൻ അധികാരികൾക്ക് നിർദ്ദേശം നല്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.
Attachment - District Final Advice: