LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SMILING HOUSE, KOTTAYIL KOVILAKOM, P.O.CHENDHAMANGALAM
Brief Description on Grievance:
Sir, എൻറെ മാതാവിന്റെ (90 വയസ്സ് – AMEENA SAMAD) 70 വർഷമായി കരം അടച്ച് ഉപയോഗിച്ചുവരുന്ന പട്ടയ വസ്തുവിൽ (Sy NO. 988/2 Chendhamangalam Village) മൂന്നു മീറ്റർ വീതിയുള്ള റോഡ് ആയി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ചേർത്തതായി കാണുന്നു. എനിക്ക് തഹസിൽദാർ (ഭൂരേഖാ) നിന്നും ലഭിച്ച താലൂക്ക് സർവേയർ റിപ്പോർട്ട് പ്രകാരം ചേന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉള്ള വഴി മേൽപ്പറഞ്ഞ 988/2 സർവേ നമ്പർ Sub Division ചെയ്തിട്ടില്ലാത്തതും എൻറെ തണ്ടപ്പേരിൽ (T 8815) നിന്നും നീക്കം ചെയ്തിട്ടില്ലാത്തതുമായി അറിയുന്നു ആയതിനാൽ ചേന്നമംഗലം പഞ്ചായത്തിലെ രജിസ്റ്ററിലെ നമ്പർ എൻട്രി നിയമാനുസൃതം (LAND RELINGUISHMENT Act.) അല്ല എന്നും നിലനിൽക്കുന്നതല്ല എന്നും - റവന്യൂ വകുപ്പ് രേഖകൾ പ്രകാരം ടി വസ്തു ഇപ്പോഴും എന്റെ പൂർണ്ണ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ആയതുകൊണ്ട് , ഒരു സ്വകാര്യ വ്യക്തിയുടെ വസ്തു എങ്ങനെ ആണ് ആസ്തി രജിസ്റ്ററിൽ ചേർക്കേണ്ടത് എന്നുള്ള നടപടിക്രമങ്ങൾ പാലിക്കാതെ നിയമാനുസരണം അല്ലാതെ ആസ്തി രജിസ്റ്ററിൽ ചേർത്തിട്ടുള്ള ടി എൻട്രി നീക്കം ചെയ്ത് തരണം എന്നു അപേക്ഷിച്ചുകൊള്ളുന്നു – എന്ന് വിനീതപൂര്വ്വം FAIZAL ABDUL SAMAD Mob. 9495922777 ചേന്ദമംഗലം – 08/03/2025
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 53
Updated on 2025-03-26 11:35:13
പരാതിക്കാരൻ ശ്രീ. അബ്ദുൾ സമദ്, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ശ്രീമതി ഷബീന എന്നിവർ ഓൺലൈനിൽ ഹാജരായി. പരാതിക്കാരന്റെ മാതാവ് കരം അടച്ച് ഉപയോഗിച്ച് വരുന്ന പട്ടയ വസ്തുവിൽ 3 മീറ്റർ വീതിയിൽ റോഡ് ആയി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ തെറ്റായി ചേർത്ത എൻട്രി തിരുത്തി തരണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ആസ്തി രജിസ്റ്റർ പരിശോധിച്ചതിൽ 360 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ശ്മശാന റോഡ് എന്ന പേരിൽ റോഡ് രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. 1993 വർഷം റോഡ് നിർമ്മിച്ചിട്ടുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വിഷയം സംബന്ധിച്ച് ബഹു. ഹൈക്കോടതി മുൻപാകെ WP(C) 4800/25 നമ്പറായും, ബഹു. പറവൂർ മുൻസിഫ് കോടതി മുൻപാകെ O.S.No.17/2024 നമ്പറായും കേസുകൾ നിലവിലുള്ളതായി സെക്രട്ടറി അറിയിച്ചു. മേൽ വിഷയം സ്ഥിരം അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്തതിനാൽ ഉചിതമായ ഫോറത്തിൽ പരാതി സമർപ്പിക്കുവാൻ പരാതിക്കാരനോട് നിർദ്ദേശിച്ച് പരാതി തീർപ്പാക്കി.
Attachment - Sub District Final Advice: