LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaniyodikkal house Vazhavatta Po muttil south Wayanad DT 673122
Brief Description on Grievance:
നിലവിലെ നമ്പർ ഉള്ള കെട്ടിടത്തിന് കൂട്ടിച്ചേർത്തു (മുകളിലെ നില )താമസ ആവശ്യത്തിനുള്ള അനുമതിക്കായി 30.11.2024 ന് പ്ലാൻ സമർപ്പിച്ചിരുന്നു .(കോപ്പി ഉള്ളടക്കം ചെയിതിട്ടുണ്ട്) എന്നാൽ 06.01.2025തീയതിയിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും സ്റ്റെയർകേസ് പുറത്തുനിന്നാണ് ആയതു വാടകക്ക് കൊടുക്കുന്ന കെട്ടിടമായി കാണുന്നു എന്നതിനാൽ LA ഭൂമിയിൽ അനുമതി നൽകാൻ സാധിക്കില്ല എന്ന് കാണിച്ചു മറുപടി തന്നിരുന്നു. (കോപ്പി ഉള്ളടക്കം ചെയിതിട്ടുണ്ട് )കത്തിന് മറുപടിയായി 27.01.2025 തീയതിയിൽ താമസ ആവശ്യത്തിനായി നിർമിക്കുന്ന കെട്ടിടം ആണെന്നും ഞാൻ സമർപ്പിച്ച പ്ലാൻ പുനഃപരിശോധിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടു മറുപടിയായി നൽകിയതാണ് .(കോപ്പി ഉള്ളടക്കം ചെയിതിട്ടുണ്ട് ) ഗ്രാമപഞ്ചായത്തിൽ നിന്നും എനിക്ക് നിശ്ചിത സമയത്തിനുള്ളിൽ (4.02.2025)തീർപ്പു ലഭിക്കാത്തതിനാൽ Permenent Adatalath ഈ അപേക്ഷ പരിഗണിച്ചു അനുമതി അനുവദിച്ചുതരണമെന്നു അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന് തെക്കെകാട്ടില്, Internal Vigilance Officer
At Meeting No. 54
Updated on 2025-04-01 20:27:50
മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 11/595 എ നമ്പർ താമസ ആവശ്യത്തിനുള്ള കെട്ടിടത്തിന് മുകളിലായി കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിച്ചതിൽ ഏണിപ്പടി പുറത്ത് നിന്ന് നൽകി കാണുന്നതിനാൽ വാടക ക്വാർട്ടേർസ് ആയാണ് കാണുന്നത് എന്നതിനാൽ അനുമതി ലഭിച്ചില്ല എന്നുമാണ് പരാതി. സെക്രട്ടറിയെ കേട്ടതിൽ കെട്ടിടം നിർമ്മിക്കുന്ന ഭൂമി എൽ എ പട്ടയത്തിൽപെടുന്നതാണെന്നും, 11/595 എ നമ്പർ കെട്ടിടത്തിന്റെ ഏണിപ്പടി പുറത്ത് നിന്നാണ് നൽകിയിട്ടുള്ളതെന്നും, ആയത് വാടകക്ക് നൽകുന്ന ക്വാർട്ടേസ് ആയാണ് കാണുന്നതെന്നും, ഭൂമി എൽ എ പട്ടയമായതിനാൽ വരുമാനദായകമായ കെട്ടിടത്തിന് അനുമതി നൽകാനാകാത്തത് എന്ന് ബോധിപ്പിച്ചു. പരാതിക്കാരിയായ മഞ്ജുഷ കെ.കെ. എന്നവരെ നേരിൽ കേട്ടതിൽ താഴത്തെ നിലക്ക് വീട് എന്ന നിലയിൽ നമ്പർ ഉള്ളതും, മേൽ കെട്ടിടത്തിന് മുകളിൽ നിർമ്മിക്കുന്ന നില സ്വന്തം താമസ ആവശ്യത്തിന് ഉപയോഗിക്കുന്നതിനാണ് എന്നും ബോധിപ്പിച്ചു. മുട്ടിൽ സൌത്ത് വില്ലേജ് ഓഫീസറുടെ 30.10.2024 തീയ്യതിയിലെ 89280719 നമ്പർ കണിയോടുക്കൽ മഞ്ജുഷ എന്നവർക്കുള്ള കൈവശ സർട്ടിഫിക്കറ്റിൽ കൃഷിക്കും, ഹൌസിംഗ് പർപ്പസിനും അസൈൻ ചെയ്ത ഭൂമി എന്നു കാണുന്നു. സ്വന്തം താമസ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടമാണ് എന്ന് നേരിൽ കേട്ടതിൽ അപേക്ഷക ബോധിപ്പിച്ച സാഹചര്യത്തിൽ, 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായും, കേരള ലാന്റ് അസൈൻമെന്റ് ആക്ടിന് വിധേയമായും അപേക്ഷ പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കേരള ലാന്റ് അസൈൻമെന്റ് ആക്ട് സംബന്ധിച്ച സംശയ ദൂരീകരണത്തിന് റവന്യൂ അധികൃതരെ ബന്ധപ്പെടാവുന്നതാണ്.