LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sareena Mazil, Palliparam, Mundayad
Brief Description on Grievance:
Occupancy Certificate reg
Receipt Number Received from Local Body:
Interim Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2025-04-25 11:32:38
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നിലവിലുള്ള വീടിന്റെ മുകളിലെ നില നിർമ്മിക്കുന്നതിന് പെർമിറ്റ് എടുത്തിരുന്നെങ്കിലും പണി പൂർത്തിയായപ്പോൾ രണ്ടാം നിലയിൽ സ്റ്റെയർ കേസ് റൂം കൂടി എടുത്തതിനാൽ പെർമിറ്റ് ഏരിയേക്കാൾ കൂടുതൽ ഏരിയ ആയതിനാൽ റെഗുലറൈസേഷൻ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുകയും റെഗുലറൈസേഷൻ ഫീസ് അടക്കുകയും ചെയ്തിട്ടുണ്ടെന്നും റെഗുലറൈസേഷൻ പെർമിറ്റ് മാത്രമേ ലഭിച്ചുള്ളുവെന്നും കംപ്ലീഷൻ പ്ലാൻ സമർപ്പിച്ച് 117 ദിവസമായെങ്കിലും ഇതേവരെ ഓക്കുപ്പൻസി ലഭിച്ചില്ലെന്നതുമാണ് ശ്രീമതി പൊന്നങ്കായി സെറീന എന്നവർ പരാതിപ്പെട്ടിട്ടുള്ളത്. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനെ പ്രതിനിധീകരിച്ച് ചേലോറ സോണൽ അസിസ്റ്റൻ്റ് എഞ്ചിനീയറായ ശ്രീമതി റിൻസി രാജീവ്, ഓവർസിയർ ശ്രീമതി ഷൈമ കെ കെ എന്നവർ അദാലത്തിൽ ഹാജരായി വസ്തുതകൾ വിശദീകരിച്ചു. K smart നടപ്പിലാക്കിയതിനെ തുടർന്ന് 23.10.2024 ന് ശേഷം IBPMS വഴി പെർമിറ്റ് അനന്തര സേവനങ്ങൾക്ക് അപേക്ഷ സ്വീകരിക്കാൻ കഴിയാത്തതിനാൽ K Smart ലെ import your permit എന്ന സർവ്വീസ് ഉപയോഗപ്പെടുത്തിയായിരുന്നു അപേക്ഷ സമർപ്പിക്കേണ്ടതെന്നും എന്നിരുന്നാലും 25.10.2024 തീയ്യതി IBPMS മുഖേന സമർപ്പിച്ച അപേക്ഷയിൽ തുടർ നടപടി സ്വീകരിച്ചിരുന്നുവെന്നും എന്നാൽ 31.10.2024 തീയ്യതി IBPMS സോഫ്റ്റ് വെയറിൻെറ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുമ്പായി ഫയലിലെ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും നിലവിൽ IBPMS ൽ ലോഗിൻ സാധ്യമാകാത്തതിനാൽ അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കാൻ സാധ്യമാവുകയില്ലെന്നും ടിയാൾക്കാർ വിശദീകരിച്ചു. IBPMS സോഫ്റ്റ് വെയറിലെ ഡാറ്റ എപ്രകാരം ഉപയോഗപ്പെടുത്താൻ സാധ്യമാകുമെന്ന കാര്യത്തിൽ വ്യക്തത കുറവുള്ളതിനാൽ പരാതിക്കാരിയുടെ കെട്ടിടത്തിന് ഒക്കുപെൻസി ലഭ്യമാക്കുന്ന കാര്യത്തിൽ സ്വീകരിക്കാൻ സാധ്യമാകുന്ന നടപടി സംബന്ധിച്ച് പരാതിക്കാരിയുടെ എൽ ബി എസുമായി കൂടിയാലോചിച്ച് വിവരം അടുത്ത യോഗം മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നഗരസഭ പ്രതിനിധികളോട് നിർദ്ദേശിച്ച് അദാലത്ത് സമിതി തീരുമാനിച്ചു.
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2025-05-16 11:32:10
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നലവിലുള്ള വിടിൻെറ മുകളിലെ നില നിർമ്മിക്കുന്നതിന് പെർമിറ്റ് എടുത്തിരുന്നുവെങ്കിലും പണി പൂർത്തിയായപ്പോൾ രണ്ടാം നിലയിൽ സ്റ്റെയർ കേസ് റൂം കൂടി എടുത്തതിനാൽ പെർമിറ്റ് ഏരിയേക്കാൾ കൂടുതൽ ഏരിയ ആയതിനാൽ റെഗുലറൈസേഷൻ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുകയും റെഗുലറൈസേഷൻ ഫീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും റെഗുലറൈസേഷൻ പെർമിറ്റ് മാത്രമേ ലഭിച്ചുള്ളുവെന്നും കംപ്ലീഷൻ പ്ലാൻ സമർപ്പിച്ച് 117 ദിവസമായെങ്കിലും ഇതേവരെ ഒക്കുപ്പെൻസി ലഭിച്ചില്ലെന്നതുമാണ് ശ്രീമതി പൊന്നങ്കായി സറീന എന്നവർ പരാതിപ്പെട്ടിട്ടുള്ളത്. കണ്ണൂർ കോർപ്പറേഷനെ പ്രതിനിധീകരിച്ച് അദാലത്തിൽ ഹാജരായ ചേലോറ സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് ഇഞ്ചിനീയർ മേൽ വിഷയം സംബന്ധിച്ച യോഗം മുമ്പാകെ വിശദീകരിച്ചു. അപേക്ഷ സമർപ്പിച്ചത് പ്രകാരം റഗുലറൈസേഷൻ പെർമിറ്റ് അനുവദിക്കുകയുണ്ടായെന്നും റഗുലറൈസേഷൻ കംപ്ലീഷൻ അപേക്ഷ സമർപ്പിച്ചത് 25.10.2024 തീയ്യതിയാണെന്നും കെ സ്മാർട്ട് സോഫ്റ്റ് വെയർ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള നിർദ്ദേശ പ്രകാരം 23.10.2024ാം തീയ്യതിക്ക് ശേഷം IBPMS വഴി പെർമിറ്റ് അനന്തര സേവനങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ആയതിനാൽ പരാതിക്കാരി Ksmart ലെ import your permit എന്ന സർവ്വീസ് ഉപയോഗപ്പെടുത്തി അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും ആയതിന് ആവിശ്യമായ മാർഗ്ഗ നിർദ്ദേശം പരാതിക്കാരിയുടെ LBS ന് നല്കുന്നതാണെന്നും അദാലത്ത് സമിതി മുമ്പാകെ വിശദീകരിച്ചു. തീരുമാനം:- Ksmart നടപ്പിലാക്കുന്നതിൻെറ ഭാഗമായുള്ള സാങ്കേതിക കാരണങ്ങളാലാണ് അപേക്ഷ പരിഗണിക്കുന്നതിന് സാധ്യമാകാതെ വന്നതെന്ന് അദാലത്ത് സമിതി വിലയിരുത്തി. Ksmart ലെ import your permit എന്ന സർവ്വീസ് ഉപയോഗപ്പെടുത്തി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പരാതിക്കാരയെ അറിയിച്ച് നല്കുന്നതിനും ആയതിനുള്ള മാർഗ്ഗ നിർദ്ദേശം പരാതിക്കാരിയുടെ LBS ന് നല്കുന്നതിനും അപ്രകാരം സമർപ്പിക്കപ്പെടുന്ന അപേക്ഷയിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ചേലോറ സോണൽ അസ്സ്റ്റൻ്റ് ഇഞ്ചിനീയർക്ക് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.