LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SanthigiriAshram Centre Office Office of the General Secretary Administration Division
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 37
Updated on 2025-05-08 11:37:44
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിന് കീഴിലുള്ള പൂണിത്തുറ വില്ലേജിലെ ശാന്തിഗിരി ആശ്രമത്തിന്റെ 44/3766 U/A നമ്പർ കെട്ടിടത്തിന് നിയമാനുസൃത നമ്പർ ലഭിക്കുന്നതിനായുള്ള സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ അപേക്ഷയാണ് സമർപ്പിച്ചിട്ടുളളത്. യോഗത്തിൽ ശാന്തിഗിരി ആശ്രമം പ്രതിനിധി ശ്രീ. ഉണ്ണികൃഷ്ണൻ ഹാജരായിരുന്നു. ടി കെട്ടിടം 2000 ത്തിന് മുമ്പ് സെൻട്രൽ ഗവൺമെന്റ് ഗ്രാന്റോടുകൂടി പണികഴിപ്പിച്ച കെട്ടിടമായിരുന്നുവെന്നും എന്നാൽ ബിൽഡിംഗ് കംപ്ലീഷൻ ചെയ്ത് ഒക്യൂപൻസി ലഭിക്കുന്നതിനായി കൊച്ചി നഗരസഭയിൽ കാലതാമസം നേരിട്ടതിനാൽ ഗവൺമെന്റ് റഗുലറൈസേഷന് വേണ്ടി അപേക്ഷ നൽകുകയും RTP, CTP വഴി ഫയൽ സർക്കാരിൽ സമർപ്പിക്കുകയും ജി.ഒ. (ആർ.റ്റി.) നം. 4106/2003/LSGD dt. 17.11.2003 പ്രകാരം മേൽപറഞ്ഞ കെട്ടിടം 2003-ൽ റഗുലറൈസ് ചെയ്തു കിട്ടുന്നതിനായുള്ള ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുളളതാണ്. ആയത് പ്രകാരം 37000/- രൂപ 27.07.2005ൽ 0217-other Development – 60 – Other Urban Development Schemes – 800 – Other receipts – 96 – Receipt from the Department of Town Planning ഹെഡ് ൽ സർക്കാർ ട്രഷറിയിൽ കോമ്പൌണ്ടിങ് ഫീസ് ഒടുക്കിയിട്ടുളളതാണ്. കൊച്ചി കോർപ്പറേഷൻ കൌൺസിൽ 06.11.2000ലെ 394-ാം നമ്പർ തീരുമാന പ്രകാരം തങ്ങൾക്ക് അർദ്ധ വാർഷിക നികുതി 13325/- രൂപയായി കുറവ് ചെയ്ത് ഉത്തരവ് നൽകിയിരുന്നുവെന്നും എന്നാൽ ടി കെട്ടിടം നിലവിൽ U/A കാറ്റഗറിയിൽ തന്നെയാണെന്നും 2015-16 വരെ 26650/- രൂപ കെട്ടിട നികുതി അടച്ചിരുന്നെന്നും പിന്നീട് ടാക്സ് നിരക്കിലെ മാറ്റം വന്നതനുസരിച്ച് 2023-24 വരെ 53300/- രൂപ കെട്ടിട നികുതിയായി നൽകിവരുന്നതായും നികുതി അടച്ച രസീതിൽ U/A നമ്പർ എന്ന് ഇല്ലായിരുന്നെന്നും ഓൺലൈൻ ടാക്സ് സംവിധാനം വന്നതിന് ശേഷമാണ് കെട്ടിടം ഇപ്പോഴും U/A കാറ്റഗറിയിൽ തന്നെയാണെന്ന് മനസ്സിലായതെന്നും 2003 ലെ സർക്കാർ ഉത്തരവ് പ്രകാരം കെട്ടിടം റഗുലറൈസ് ചെയ്തു നൽകിയിട്ടില്ലെന്നും എത്രയും വേഗം ക്രമവത്കരിച്ചു നൽകണമെന്നും പരാതിക്കാരൻ സമിതിയെ അറിയിച്ചു. കൂടാതെ കെട്ടിടത്തിന്റെ ഏരിയയിൽ വ്യത്യാസം വരുത്തിയിട്ടില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നത് പോലെ ടി കെട്ടിടം 5 നില ബിൽഡിംഗ് ആണെന്നും WORKING WOMEN’S HOSTEL , OTHER RESIDENTIAL BUILDING എന്നിവ അപേക്ഷ സമർപ്പിച്ചപ്പോൾ തന്നെയുള്ളതാണെന്നും ആയത് മേൽപ്പറഞ്ഞ സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കോർപ്പറേഷൻ രേഖകളിൽ ഏരിയ വ്യത്യാസം വന്നിട്ടുള്ളത് എങ്ങനെയാണ് എന്നത് തങ്ങൾക്ക് അറിയില്ലെന്നും കോർപ്പറേഷന് നിയമാനുസൃതം നൽകേണ്ട വസ്തു നികുതി നൽകുന്നതിന് തയ്യാറാണെന്നും ശാന്തിഗിരി ആശ്രമം പ്രതിനിധി അറിയിച്ചു. എന്നാൽ ടി കെട്ടിടം 5 നില കെട്ടിടമാണെന്നും കെട്ടിട നമ്പറിംഗ് സംബന്ധിച്ച രേഖകൾ കോർപ്പറേഷനിൽ ലഭ്യമല്ലെന്നും, ബിൽഡിംഗ് ആപ്ലിക്കേഷനും U/A രജിസ്റ്ററും പരിശോധിക്കുമ്പോൾ കെട്ടിടത്തിന്റെ "ഏരിയയിൽ" വ്യത്യാസം കാണുന്നുണ്ടെന്നും കോർപ്പറേഷൻ റവന്യു ഓഫീസർ അറിയിച്ചു. എന്നാൽ കോർപ്പറേഷന്റെ രേഖകളിൽ ടി കെട്ടിടത്തിന്റെ ആകെ ഏരിയ 1579 m2 ആണെന്നും സിറ്റിസൺ അദാലത്തിൽ പരാതി വന്നതിനെ തുടർന്ന് നേരിട്ട് നടത്തിയ സ്ഥലപരിശോധനയിൽ കെട്ടിടത്തിന്റെ ആകെ ഏരിയ 1562.81 m2 ആണെന്നും ബിൽഡിംഗ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിട്ടുളളതായും, ടാക്സ് രസീതിൽ U/A നമ്പർ എന്ന് രേഖപ്പെടുത്താത്തത് ക്ലറിക്കൽ മിസ്റ്റേക്ക് മൂലം സംഭവിച്ചതാകാം എന്നും റവന്യു ഓഫീസർ അറിയിച്ചു. തീരുമാനം :- കൊച്ചി നഗരസഭയിലെ ബിൽഡിംഗ് രജിസ്റ്ററിൽ പരാതിയിൽ പറയുന്ന കെട്ടിടത്തിന്റെ ഏരിയയിൽ കാണുന്ന വ്യത്യാസവും 2003 ലെ 4106/2003/LSGD dt. 17.11.2003 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ടി കെട്ടിടം റഗുലറൈസ് ചെയ്തു നൽകാതിരുന്നതും കൊച്ചി കോർപ്പറേഷന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച ആണെന്നും, KERALA BUILDING ( REGULARISATION OF UNAUTHORISED CONSTRUCTION AND LAND DEVELOPMENT) RULES 1999 പ്രകാരം ടി കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കെട്ടിടത്തിന്റെ ഏരിയ പരിഗണിക്കേണ്ടതില്ലെന്നും സമിതി വിലയിരുത്തി. കൂടാതെ മേൽ പറഞ്ഞ പരാതിയിൽ കോർപ്പറേഷൻ 17.03.2025ൽ EYR4/2703671 നമ്പറായി സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല അദാലത്ത് സമിതിക്ക് നൽകിയിട്ടുളള റിപ്പോർട്ടിൽ ടി 5 നില കെട്ടിടം റഗുലറൈസ് ചെയ്തു ഒക്യുപൻസി അനുവദിക്കാമെന്നും കെട്ടിടത്തിന്റെ പ്ലാനും അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുളളതാണെന്നും ഒക്യുപൻസി ലഭിക്കുന്ന മുറയ്ക്ക് U/A നമ്പർ ക്രമവത്കരിച്ച് നമ്പർ നൽകുന്നതാണെന്നും അറിയിച്ചിട്ടുളളതാണ്. ടി സാഹചര്യത്തിൽ ശാന്തിഗിരി ആശ്രമത്തിന്റെ കെട്ടിടം റഗുലറൈസ് ചെയ്ത് നൽകണമെന്നുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പ്രകാരമുളള തുക ഒടുക്കിയ 27.07.2005ൽ കെട്ടിടം ക്രമവത്കരിച്ചതായി കണക്കാക്കി നിയമാനുസൃത നമ്പർ അനുവദിക്കുന്നതിന് നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.