LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Deepa Bhawan, Marathikidi, Uriyakode Post,
Brief Description on Grievance:
Trade Licence- Pig farm
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 51
Updated on 2025-05-17 20:30:11
പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പൊന്നെടുത്തകുഴി വാർഡിൽ നിർമ്മിച്ചിട്ടുള്ള പന്നി ഫാമിന് നമ്പർ അനുവദിച്ചില്ലായെന്നാണ് പരാതി. ടി ഷെഡിൽ 75 പന്നികളെ വളർത്തുന്നതിനുള്ള അപേക്ഷയാണ് പഞ്ചായത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ പരാതിക്കാരൻ സമർപ്പിച്ചിട്ടുള്ള ഷെഡ് റെഗുലറൈസേഷൻ അപേക്ഷയിൽ 4.58 സെൻ്റ് സ്ഥലമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയതനുസരിച്ച് 10-ൽ താഴെ പന്നികളെ വളർത്തുന്നതിന് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ സ്ഥല പരിശോധനയിൽ പഞ്ചായത്തിൻ്റ അനുമതിയില്ലാതെ 45 വലിയ പന്നികളും 18 ചെറിയ കുട്ടികളെയും വളർത്തുന്നതായി സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ പന്നികളെ വളർത്തുന്ന പരാതിക്കാരിയുടെ നടപടി ചട്ടവിരുദ്ധമാണ്. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഇത്തരം അനധികൃത പന്നി ഫാമുകൾ പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്കും ഭരണസമിതിക്കും വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. സർക്കാർ മാർഗ്ഗരേഖ പ്രകാരം പ്രവർത്തിക്കുന്ന ഇത്തരം പന്നി ഫാമുകൾ പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച ജില്ലാ കളക്ടർ ,RDO പോലീസ് അധികൃതർ തദ്ദേശ സ്വയംഭരണ വകുപ്പ് മേലധികാരികൾ എന്നിവർ ഇടപെട്ടുവെങ്കിലും പ്രശ്ന പരിഹാരം സാധ്യമായിട്ടില്ല. ഇത്തരം ഫാം ഉടമകൾ പഞ്ചായത്ത് നടപടികൾക്കെതിരെ ബഹു. കോടതികളിൽ നിന്നും സ്റ്റേ വാങ്ങി ഫാമുകൾ യാതൊരുവിധ ശുചിത്വ മാനദണ്ഡവും പാലിക്കാതെ നടത്തിവരുന്നത് കാരണം അനധികൃത ഫാമുകൾക്കെതിരെയുള്ള പഞ്ചായത്ത് നടപടികൾ കാര്യക്ഷമമാകുന്നില്ല. ഇത് പൊതുജനങ്ങളിൽ നിന്നും പഞ്ചായത്തിനെതിരെയും സർക്കാരിനെതിരെയും വലിയ എതിർപ്പിന് കാരണമാകുന്നു. ബഹു. തദ്ദേശ വകുപ്പ് മന്ത്രി നടത്തിയ തദ്ദേശ അദാലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ട ആളുകൾ നേരിട്ട് എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം അനധികൃത പന്നി ഫാമുകൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് , പ്രസിഡൻ്റ് സെക്രട്ടറി എന്നിവർക്ക് നേരിട്ട് ഉത്തരവ് നൽകിയിട്ടുള്ളതാണ്. ആയതിനാൽ ചട്ട പ്രകാരമുള്ള നടപടികൾ സ്വീകരിച്ച ശേഷം അനധികൃതമായി വളർത്തുന്ന പന്നികളെ നീക്കം ചെയ്ത ശേഷം പഞ്ചായത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരിക്ക് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 32
Updated on 2025-05-22 22:27:31
അദാലത്ത് തീരുമാനം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.