LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Pothu Jana Vayanasala Neeleswaram (PO) Mukkom
Brief Description on Grievance:
Plan Approval of second Floor of Pothu Jana Vayansala
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-11 16:23:55
തീരുമാനം:- മുക്കം നഗരസഭ ഡിവിഷൻ 7 ൽ ഉൾപ്പെടുന്ന കാഞ്ഞിരമുഴി പൊതുജന വായനശാല കെട്ടിടത്തിന്റെക 2-ാം നിലയുടെ പ്ലാൻ IBPMS സോഫ്റ്റ് വെയറിലൂടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ലൈബ്രറി കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾ പ്രകാരം അസംബ്ലി കെട്ടിടത്തിന്റെി പരിധിയിൽ ഉൾപ്പെടുന്നതിനാലും റൂളിൽ പറയുന്ന കാർ പാർക്കിംഗ് സ്ഥലം ഇല്ലാത്തതിനാലും പ്ലാൻ നിരസിച്ചിട്ടുള്ളതായാണ് അപേക്ഷകൻ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളതെന്നും, എന്നാൽ പ്രസ്തുത പരാതിയിന്മേൽ വിശദമായി പരിശോധിച്ചതിൽ ശ്രീ. ദിവാകരൻ സി.കെ എന്നവർ പെർമിറ്റിനായുള്ള അപേക്ഷ IBPMS സോഫ്റ്റ് വെയർ മുഖേന നഗരസഭയിൽ സമർപ്പിച്ചതായി കാണുന്നില്ല എന്നും, കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 ചട്ടം 25 പ്രകാരം 200 ച.മീറ്ററിൽ കൂടുതൽ നിർമ്മിത വിസ്തൃതിയുള്ള വായനശാല കെട്ടിടങ്ങൾ മാത്രമേ അസംബ്ലി (ഗ്രൂപ്പ്-ഡി) കെട്ടിടത്തിന്റെർ പരിധിയിൽ ഉൾപ്പെടുന്നുള്ളു എന്നും,200 ച.മീറ്ററിൽ കുറവുള്ള വായനശാല കെട്ടിടങ്ങൾ റസിഡൻഷ്യൽ ബിൽഡിംഗ് (ഗ്രൂപ്പ് എ-1) കാറ്റഗറിയിലാണ് ഉൾപ്പെടുന്നത് എന്നും, ബിൽഡിംഗ് പെർമിറ്റിനായുള്ള അപേക്ഷ IBPMS സോഫ്റ്റ് വെയർ മുഖേന നഗരസഭയിൽ ലഭ്യമാകുന്ന മുറക്ക് മാത്രമേ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളു എന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും, മുനിസിപ്പാലിറ്റിയിലെ ഓവർസീയറും അദാലത്ത് സമിതി കൺവീനറും സ്ഥലപരിശോധന നടത്തുകയുണ്ടായി. 2024 ജനുവരി ഒന്നു മുതൽ കെ-സ്മാർട്ട് മുനിസിപ്പാലിറ്റികളിൽ വിന്യസിക്കുന്നതിനാൽ ഭൂമിയുടെ വിസ്തൃതിക്കനുസരിച്ച് രണ്ടാം നിലയുടെ പ്ലാൻ കെ-സ്മാർട്ട് വഴി അപ് ലോഡ് ചെയ്യുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 11:47:32
ഫയൽ തീർപ്പാക്കി