LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sapna Karat road, West Nadakavu, Kozhikode 673011
Brief Description on Grievance:
ബഹു:ജില്ലാ അദാലത്ത് സമിതിയുടെ BPKZDC0171000004 Docket കേസിൽ 11-12-2023 ന് പുറപ്പെടുവിച്ച ഉത്തരവ് കോഴിക്കോട് കോർപറേഷൻ നടപ്പാക്കാത്തതിനെതിരെ സമർപ്പിക്കുന്ന പരാതി. ഞങ്ങളുടെ 65/966 വീടിന് നികുതി ചുമത്തിയതിലെ അപാകത ബഹു:ജില്ലാ തല അദാലത്ത് സമിതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. എൻ്റെ പ്രധാന പരാതി എൻ്റെ വീട്ടിലേക്കുള്ള റോഡ് 5 മീറ്ററിൽ കൂടുതൽ വീതിയുണ്ടെന്ന കാരണം കാണിച്ച് 20% അധികം നികുതി ചുമത്തിയതിനെ കുറിച്ച് കൂടിയായിരുന്നു.സമിതി 11.12.23 ന് പുറപ്പെടുവിച്ച ഉത്തരവിലെ മൂന്നാമത്തെ തീരുമാനം താഴെ കാണിച്ച പ്രകാരമായിരുന്നു 3) റോ ഡിൻ്റെ വീതിതെറ്റായി കണക്കാക്കി കെട്ടിട നികു തിയി ല്‍ വര്‍ദ്ധന വരുത്തി എന്ന ടി യാ ന്റെ പരാ തി പു ന:പരി ശോ ധിക്കു ന്നതി നും , വസ്തു നി കുതി നിര്‍ണ്ണയ ചട്ടങ്ങള്‍ പ്രകാരം വിഞ്ജാപനം ചെയ്ത റോഡാണെന്നും ആയതി ന്റെ വീ തി ഉറപ്പ് വരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. . എന്നൽ മേൽ തീരുമാനം നടപ്പിലാക്കാതെ എനിക്ക് പുതിയ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കുകയാണ്. ബഹു: അദാലത്ത് സമിതി തീരുമാനത്തിൻ്റെ വെളിച്ചത്തിൽ വസ്തു നികുതിയും സേവന ഉപ നികുതിയും ചട്ടം 8 അനുശാസിക്കും പ്രകാരം എൻ്റെ വീട്ടിലേക്കുള്ള കാരാട്ട് റോഡ് 5 മീറ്ററിൽ കൂടുതലായി വീതിയുള്ള റോഡായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ആയതിൻ്റെ പകർപ്പ് അനുവദിച്ച് തരുവാനും വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിരുന്നു. തീരുമാനം ഉണ്ടെന്ന് മറുപടി നൽകി 15 രൂപ ഈടാക്കി എനിക്ക് സോൺ തിരിച്ച തീരുമാനമാണ് നൽകിയത്. ഇതിനെതിരെ അപ്പീൽ നൽകിയിട്ടും റോഡിൻ്റെ പേർ വിജ്ഞാപനം ചെയ്ത കൗൺസിൽ തീരുമാനത്തിൻ്റെ പകർപ്പ് നൽകുവാൻ റവന്യു അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നും അപ്രകാരം ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല എന്ന് തെളിയുന്ന വിവരം ബോധിപ്പിക്കുന്നു. എന്നൽ ഞാൻ ടാക്സേഷൻ & അപ്പീൽ കമ്മറ്റി മുമ്പാകെ സമർപ്പിച്ചിരുന്ന അപ്പീൽ പരിഗണിക്കുന്നതിനായി റോഡിൻ്റെ വീതി കോർപറേഷൻ റവന്യു വിഭാഗം ജീവനക്കാർ അളന്നു നോക്കി 5 മീറ്ററിൽ കൂടുതലുണ്ടെന്ന വിലയിരുത്തലിൽ ഇപ്പോൾ പുതിയ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കയാണ്. മേൽ പ്രതിപാദിച്ച ചട്ടത്തിൽ റോഡിൻ്റെ വീതി അളന്ന് തിട്ടപെടുത്തി നികുതി ചുമത്തണമെന്ന് അനുശാസിക്കുന്നില്ല. അമിതാധികാര പ്രയോഗമാണ് റവന്യു ഓഫീസർ നടത്തിയിട്ടുള്ളത്. ഞാൻ സർപ്പിച്ച പ്ലാൻ പ്രകാരം വീട് നിൽക്കുന്ന പ്ലോട്ട് റോഡിൽ നിന്ന് മറ്റ് രണ്ട് പ്ലോട്ടുകൾ കഴിഞ്ഞുള്ളതാണ്. റോഡിൽ നിന്ന് വീട് നിൽക്കുന്ന പ്ലോട്ടിലേക്ക് 5 മീറ്റർ വീതിയില്ലാത്ത മറ്റ് രണ്ട് പ്ലോട്ടിലൂടെ വേണം എത്തിചേരാൻ. ഈ വഴി റോഡിൽ നിന്ന് 3 മീറ്റർ മാത്രം വീതിയുള്ളത് മാത്രമാണ് അടുത്ത പ്ലോട്ടിലെ വീട്ടിലേക്കുള്ള വഴിയും എൻ്റെ വീട്ടിൻ്റെ തെക്ക് ഭാഗത്തായി നിൽക്കുന്ന മറ്റൊരു പ്ലോട്ടിൽ മകൻ പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന വീട്ടിലേക്കുള്ള വഴിയും റോഡിൽ നിന്ന് തുടങ്ങുന്ന ഈ 3 മീറ്റർ വീതിയിലുള്ള വഴിയാണ് അതിനാൽ കാരാട്ട് റോഡിൽ നിന്ന് എൻ്റെ വീട് നിൽക്കുന്ന പ്ലോട്ടിലേക്ക് മാത്രമായി 5 മീറ്റർ വീതിയുള്ള റോഡ് ഇല്ല എന്ന് തെളിയുന്നുന്നുണ്ട്. എൻ്റെ വീട്ടിലേക്കും അടുത്ത വീട്ടിലേക്കും മറ്റ് രണ്ട് പ്ലോട്ടിലേക്കുള്ള വഴിയുമാണത്. എൻ്റെ വീട് നിൽക്കുന്ന 3 സെൻ്റ് പ്ളോട്ടിലേക്ക് മാത്രമായുള്ള വഴി എന്ന നിലയിലാണ് നികുതി 20% വർദ്ധിപ്പിച്ച് ചുമത്തിയിട്ടുള്ളത്. ഈ നടപടി സാമാന്യ നീതിക്ക് നിരക്കുന്നതല്ല. അതിനാൽ ചട്ട വിരുദ്ധമായി 20% അധിക നികുതി ചുമത്തിയത് ഒഴിവാക്കി നിയമാനുസൃത നികുതി ചുമത്തി ആയത് അടക്കാൻ സൌകര്യം ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 45
Updated on 2025-03-22 17:55:35
കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും കെട്ടിട നമ്പര്‍ യഥാസമയം ലഭിച്ചില്ല എന്നും നികുതി ചുമത്തിയതില്‍ അപാകത ഉണ്ടെന്നും കാണിച്ച് അപേക്ഷകനായ ശ്രീ.സുര്‍ജിത് സിംഗ് എന്നവര്‍ ജില്ലാ തല സ്ഥിരം അദാലത്തില്‍ BPKZDC0171000004 നമ്പറായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഒക്യുപെന്‍സി / കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് കാലതാമസം നേരിട്ടു എന്നും, ഒക്യുപെന്‍സി അനുവദിച്ച തിയ്യതിക്ക് മുന്കാലയളവിലേക്കും നികുതി ചുമത്തി എന്നതാണ് അപേക്ഷ. അപേക്ഷകനെ കേട്ടതില്‍ (ഫോണില്‍) റോഡിന്റെ വീതി കണക്കിലെടുത്ത് (പ്രവേശന മാര്‍ഗ്ഗം) നികുതി കണക്കാക്കിയതിലും അപാകത ഉള്ളതായി അറിയിച്ചു. 03/05/2020 തിയ്യതിയിലെ RC2/100/2020/തസ്വഭവ നമ്പര്‍ പരിപത്രം പ്രകാരം ഒക്യുപെന്‍സി നല്കുന്ന തിയ്യതി മുതല്‍ മാത്രം നികുതി ഈടാക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവായതിനാല്‍ അപേക്ഷ പരിഗണിച്ച ജില്ലാ തല അദാലത്ത് സമിതി പ്രസ്തുത ഉത്തരവ് പ്രകാരം നികുതി നിര്‍ണ്ണയം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുകയും നഗരസഭ അപ്രകാരം നടപടികള്‍ സ്വീകരിച്ചതുമാണ്. അദാലത്ത് യോഗത്തില്‍ അപേക്ഷകനെ ടെലഫോണില്‍ കേട്ടതില്‍ റോഡിന്റെ വീതി (പ്രവേശന മാര്‍ഗ്ഗം) കണക്കിലെടുത്ത് നികുതി കണക്കാക്കിയതിലും അപാകത ഉണ്ടെന്നും ആയതും പരിഗണിക്കണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വസ്തു നികുതി നിര്‍ണ്ണയ ചട്ടങ്ങള്‍ പ്രകാരം വിജ്ഞാപനം ചെയ്ത റോഡാണെന്നും ആയതിന്റെ വീതി ഉറപ്പ് വരുത്തി നികുതി നിര്‍ണ്ണയിച്ചത് പരിശോധിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ആസ്തി രജിസ്റ്റര്‍ പ്രകാരവും അപേക്ഷകന് സമര്‍പ്പിച്ച് കെട്ടിട നിര്‍മ്മാണ അപേക്ഷ പ്രകാരവും 5 മീറ്റര്‍ വീതിയുള്ള കാരാട്ട് റോഡില്‍ നിന്ന് പ്രവേശന മാര്‍ഗ്ഗം ഉണ്ട് എന്നതിനാലാണ് വസ്തു നികുതി നിര്‍ണ്ണയ ചട്ട പ്രകാരമുള്ള 20 ശതമാനം വര്‍ദ്ധന വരുത്തിയതെന്നും, നഗരസഭ നികുതി ചുമത്തിയത് ശരിയായ രീതിയിലാണെന്നും സെക്രട്ടറി അറിയിച്ചത്. പരിശോധിച്ചതില്‍ 5 മീറ്റര്‍ വീതിയുള്ള കാരാട്ട് റോഡില്‍ നിന്നും ആരംഭിച്ച് ഏകദേശം 33 മീറ്റര്‍ നീളത്തിലും ശരാശരി 3.5 മീറ്ററിലധികം വീതിയിലും ഉള്ള അപേക്ഷകന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള സ്വകാര്യ വഴിയിലൂടെയാണ്(Drive way) വീട്ടിലേക്കുള്ള പ്രവേശന മാര്‍ഗ്ഗം എന്ന് കാണുന്നു. പൊതു വഴിയില്‍ നിന്നും (കാരാട്ട് റോഡ്) പ്രവേശന മാര്‍ഗ്ഗം ആരംഭിക്കുന്നതിനാല്‍ നികുതി വര്‍ദ്ധനവ് ഒഴിവാക്കാന്‍ കഴിയില്ല എന്നാണ് നഗരസഭ അറിയിച്ചത്. എന്നാല്‍ നഗരസഭയുടെ വിജ്ഞാപനത്തില്‍ റോഡുകളുടെ പേര് പ്രത്യേകം രേഖപ്പെടുത്താതിനാല്‍ വര്‍ദ്ധനവ് ബാധകമാക്കരുതെന്ന് അപേക്ഷകനും ആവശ്യപ്പെട്ടു. അപ്പീല്‍ അപേക്ഷയായി സംസ്ഥാന സമിതിയിലേക്കാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്ന് അപേക്ഷകന് അറിയിച്ചു.