LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arakkaparambil House PO Malapallipiram Chenthuruthy
Brief Description on Grievance:
പൊയ്യ ഗ്രാമപഞ്ചായത്തിലെ 2- ാം വാർഡിൽ ന്യൂമലയാളം സ്റ്റീൽ(DEMAC) എന്ന പേരിൽ സ്റ്റീൽ പൈപ്പുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നുണ്ട്. മേൽപറഞ്ഞ സ്ഥാപനം സമീപത്തെ വീടുകളിൽ നിന്നും ഏകദേശം 30 മീറ്റർ ദൂരപരിധിക്കുള്ളിൽ 40 അടി ഉയരത്തിലായി അനധികൃത നിർമ്മാണ പ്രവർത്തനം നടത്തുകയാണ്. ഇതു സംബന്ധിച്ച് 2023 ൽ പൊയ്യ പഞ്ചായത്തിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ SC 1/3080/2023 dt. 26/06/23 പ്രകാരം മേൽ പറഞ്ഞ നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുന്നതിന് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ വീണ്ടും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. വീണ്ടും പഞ്ചായത്തിൽ പരാതിയുമായി പോയതിൻ്റെ അടിസ്ഥാനത്തിൽ SC1/1993/ 24 dt. 20/02/2025 പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങളെ എല്ലാം പാടെ അവഗണിച്ചു കൊണ്ട് ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അധികാരികളുടെയെല്ലാം മൗന സമ്മതം ഇക്കാര്യത്തിലുണ്ട്. മേൽ പറഞ്ഞ സ്ഥാപനം പള്ളിപ്പുറം വില്ലേജ് സർവ്വ 262/3-29 ൽ പ്പെട്ട വസ്തുവാണ്. ഇത് നിലമായി (wetland)രേഖപ്പെടുത്തിയ ഭൂമിയാണ്. ഇവിടെയാണ് 50000 സ്ക്വയർ ഫീറ്റിലധികം അനധികൃത സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇത് നിലനിൽക്കെയാണ് വീണ്ടും പുതിയ അനധികൃത നിർമ്മാണ പ്രവർത്തനം. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വപ്പെട്ടവർ തന്നെ ഇവിടെ മൗനം പാലിക്കുകയാണ്. ജനവാസ മേഖലയിലേക്ക് കയറിയുള്ള മേൽപറഞ്ഞ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റേണ്ടത് അത്യന്ത്യാപേക്ഷിതമാണ്.
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 51
Updated on 2025-04-15 11:20:06
Resolution No.1 dt.25-02-02025 സ്റ്റോപ്പ് മെമ്മോക്ക് ശേഷം അനധികൃത നിർമ്മാണം പഞ്ചായത്ത് സെക്രട്ടറി, എ.ഇ. പരിശോധിച്ച് സ്വീകരിച്ച തുടർനടപടികളുടെ റിപ്പോർട്ട് മറുപടി ഉടന്‍ പോർട്ടലില്‍ ലഭ്യമാക്കുക