LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chinthas, Kunnathukal, Karakkonam PO, TVM - 695504
Brief Description on Grievance:
For getting building number
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 51
Updated on 2025-03-26 11:43:09
പ്രസ്തുത കെട്ടിടം അസിസ്റ്റന്റ് ടൌണ്‍ പ്ലാനര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി ചേര്‍ന്ന് 25.03.2025 ല്‍ സംയുക്തമായി പരിശോധിച്ചു. തറ നിരപ്പ് ഫ്ലോര്‍ വാണിജ്യ ഉപയോഗവും, ഒന്നാം നില വാസ ഗൃഹ ഉപയോഗവുമായ ഇരുനില കെട്ടിടത്തിന്റെ മുന്‍വശത്തിനും ഒന്നാം നിലയിലേയ്ക്ക് പോകുന്നതിനായി മുന്‍വശത്ത് നിര്‍മ്മിച്ചിരിക്കുന്ന കോണിപ്പടിയ്ക്കും കേരള പഞ്ചായത്ത് രാജ് ആക്റ്റ് 1994 ലെ സെക്ഷന്‍ 220 ബി യുടെ ലംഘനം നിലവിലുണ്ട്. കൂടാതെ പ്ലോട്ടിന്റെ ഒരു വശം ചേര്‍ന്ന് നിലവിലുള്ള വഴിയിലേയ്ക്ക് ടെറസ്സിലെയ്ക്കുള്ള കോണിപ്പടികള്‍ , sunshade projections നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ടി കെട്ടിടത്തിന് കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 ചട്ടം 23 ന്റെ ലംഘനം നിലവിലുണ്ട്. കെട്ടിടത്തിന്റെ മറ്റ് രണ്ട് വശങ്ങള് വസ്തുവിന്റെ അതിരത്തിയോട് ചേര്‍ത്ത് നിര്മ്മിച്ച്ചിരിക്കുന്നതിനാല് ടി കെട്ടിടത്തിന് കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 ചട്ടം 26 ന്റെ ലംഘനവും നിലവിലുണ്ട്. മേല്‍ ചട്ടലംഘനങ്ങള്‍ നിലവിലുള്ളതിനാല്‍ ടി കെട്ടിടം കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 പ്രകാരം ക്രമവല്കരണത്തിന് പരിഗണിക്കാന്‍ കഴിയില്ല. അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ ക്രമ വല്‍ക്കരിക്കുന്നതിനുള്ള G.O (P) No. 21/2021/LSGD dated 09.02.2024 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള അപേക്ഷ പഞ്ചായത്തിലേയ്ക്ക് സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം അപേക്ഷകനും, അപേക്ഷകന് സമര്‍പ്പിക്കുന്ന അപേക്ഷ പരിശോധിച്ച് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനായ ക്രമവല്‍ക്കരണ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്കും നിര്‍ദ്ദേശം നല്കുന്നു.