LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Santhosh Bhavan, Kannattumodi, Cherukunnom, Thekkekara, Kallumala P.O, Mavelikkara. Alappuzha District, Kerala PIN: 690110
Brief Description on Grievance:
ബഹുമാനപ്പെട്ട സാർ / മാഡം ഞാൻ ഈ പരാതിയുമായി അങ്ങയെ സമീപിക്കുന്നത് മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ ജയരാജ്. ആർ. എന്ന സാർ 400445/BPRL01/GPO/2024/5056 നമ്പർ ഫയലിലെ തുടർ നടപടികൾക്കായി വീണ്ടും അന്യായമായ കാലതാമസം വരുത്താൻ മനഃപൂർവം ശ്രമിക്കുന്നത് LSG അദാലത് ഉപ സമിതിയുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണ്. ഫെബ്രുവരി 14, 2025 ന് നടന്ന LSG അദാലത് ഉപ സമിതി യോഗത്തിൽ തീരുമാനമായത് എന്റെ കൈവശമുള്ളതും, ഞാൻ കരം അടയ്ക്കുന്നതുമായ 49.12 ആർ പുരയിടത്തിന്റെ വടക്കേ അതിർത്തി പഞ്ചായത്തിലെ അധികൃതരുടെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസിലെ അധികൃതർ അളന്നു തിട്ടപ്പെടുത്തി ബൗണ്ടറി സ്റ്റോൺ സ്ഥാപിച്ചതിനു ശേഷം LSG അദാലത് ഉപ സമിതി സൈറ്റ് ഇൻസ്പെക്ഷൻ നടത്തി ഞാൻ കരമടയ്ക്കുന്ന ഭൂമിക്കുള്ളിൽ ആണോ നിർമാണം നടത്തുന്നതെന്നു പരിശോധിച്ചിട്ടും; ഡ്രോയിങ്ങ് പ്രകാരമുള്ള വാസഗൃഹ നിർമാണത്തിന് 3314.36 സ്ക്വയർ മീറ്റർ ഏരിയയിൽ നിന്നും മണ്ണ് നീക്കം ആവശ്യം ഉണ്ടോ എന്നും പരിശോധിച്ചിട്ടും അപേക്ഷയിൽ തുടർനടപടി സ്വീകരിക്കും എന്നായിരുന്നു. ഉപ സമിതിയുടെ നിർദേശപ്രകാരം ഇത് സംബന്ധിച്ച് പഞ്ചായത്തിൽ നിന്നും വില്ലേജ് ഓഫീസിലേക്ക് അയച്ച കത്തിൽ എന്റെ കൈവശമുള്ളതും, ഞാൻ കരം അടയ്ക്കുന്നതുമായ 49.12 ആർ പുരയിടത്തിന്റെ വടക്കേ അതിർത്തി നിർണയിക്കണം എന്നുള്ളതിന് പകരം പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തണമെന്നും അളന്നതിനു ശേഷം അളവുകളോടു കൂടിയ പുറമ്പോക്ക് വസ്തുവിന്റെ സ്കെച്ച് കൂടി ലഭ്യമാകണമെന്നും പറഞ്ഞാണ് കത്ത് നൽകിയിരിക്കുന്നത്. ടി കത്ത് ലഭിച്ചതിനെ തുടർന്ന് തെക്കേക്കര വില്ലേജ് ഓഫീസിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിയേ ഫോണിൽ വിളിച്ചു, ഫെബ്രുവരി 19, 2025 ന് ഉച്ചകഴിഞ്ഞു 3 മണിക്ക് ശേഷം എന്റെ വസ്തു അളക്കാൻ വരുമെന്നും എന്റെ പ്ലോട്ടിന്റെയും, വടക്ക് വശത്തുള്ള റോഡും ഉൾപ്പെടുന്ന FMB സ്കെച്ച് ലഭ്യമാക്കുന്നതായിരിക്കും എന്നും പുതിയതായി സ്കെച്ച് തയ്യാറാക്കേണ്ട ആവശ്യമില്ല എന്നുമുള്ള വിവരം അറിയിച്ചതുമാണ്. പഞ്ചായത്തിലെ അധികൃതർ ഇതേ ദിവസം നടക്കുന്ന അളവെടുപ്പിന് വരും എന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതുമായിരുന്നു. വില്ലേജ് ഓഫീസിലെ അധികൃതർ അളവെടുപ്പിന് വരുന്ന വിവരം എന്നെ അറിയിച്ച മുറയ്ക്കു ഞാൻ അത് രേഖാമൂലം പഞ്ചായത്ത് ഓഫീസിൽ അറിയിച്ചതുമാണ്. അങ്ങനെയിരിക്കെയാണ് അസിസ്റ്റന്റ് എഞ്ചിനീയർ ജയരാജ് സാർ പറയുന്നത് വില്ലേജിൽ നിന്നും അളവെടുപ്പ് തീയതി അറിയിച്ചു കൊണ്ടുള്ള കത്ത് പഞ്ചായത്തിന് കിട്ടേണ്ടത് അനിവാര്യമാണെന്നും; അതിന് ശേഷം മാത്രമേ വില്ലേജ് അധികൃതർ അളവെടുപ്പ് നടത്താൻ പാടുള്ളൂ എന്നുമാണ്. ഇതിന് കാരണമായി ജയരാജ് സാർ പറയുന്നത് വില്ലേജിൽ നിന്നും അളവെടുപ്പിന് വരുന്ന തീയതി അറിയിച്ചു കൊണ്ട് പഞ്ചായത്തിന് തരുന്ന കത്ത് ഫയലിൽ രേഖയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്നാണ്. സാർ / മാഡം ഇത് ടി ഫയലിലെ തുടർ നടപടികൾ നീട്ടികൊണ്ട് പോകാനുള്ള അന്യായമായ ശ്രമങ്ങൾ മാത്രമാണ്. ഇങ്ങനെ പറയാൻ കാരണം ജനുവരി 28, 2025 ന് പഞ്ചായത്ത് അയച്ച ന്യുനതാ നോട്ടീസ് കിട്ടിയ ശേഷം ജയരാജ് സാറിനെ നേരിൽ കണ്ട് അപേക്ഷയിൽ അനുകൂല നടപടി എടുക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്ത എന്റെ മകൻ തടാലിൽ സന്തോഷിനോട് സാർ പറഞ്ഞത്, ഇനി രണ്ട് മാസം കൂടിയേ സാർ ഈ പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിട്ട് ഉണ്ടാവുകയുള്ളു ആ കാലയളവിൽ ഈ അപേക്ഷയിന്മേൽ ഒരു അനുകൂല നടപടിയും സാർ എടുക്കയില്ല എന്നും; അതിന് ശേഷം ഈ തസ്തികയിൽ വരുന്ന ഉദ്യോഗസ്ഥനെ സ്വാധീനിച്ചു അപേക്ഷയിൽ അനുകൂല നടപടി ആക്കികിട്ടാൻ ശ്രമിക്കുകയോ, ഹൈക്കോടതിയെ സമീപിച്ചു അപേക്ഷയിൽ അനുകൂല ഡയറക്ഷൻ മേടിക്കാൻ ശ്രമിക്കുകയോ ചെയ്യാം എന്നുമാണ്.
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 51
Updated on 2025-03-25 07:03:19
ഉപസമിതി സ്ഥലം പരിശോധിച്ചതില്‍ 7863m3 മണ്ണ് നീക്കം ചെയ്യാതെ തന്നെ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയും എന്നിരിക്കെ ഇത്രയും മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ചു പഞ്ചായത്തിന്റെ നിലപാടിനോട് യോജിച്ചുകൊണ്ട്, വഴിക്കോ മറ്റോ ആവശ്യമെങ്കില്‍ ആയതിനുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിര്‍ദേശിച്ചു.